December 13, 2024 12:16 pm

പ്രണയം തേടി പാക്കിസ്ഥാനിലേക്ക് ; കുട്ടികളെ കാണാൻ ഇന്ത്യയിലേക്ക്

പെഷാവർ : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ പാക്കിസ്ഥാനിലേക്കു പോയ ഉത്തർപ്രദേശിൽനിന്നുള്ള അഞ്ജു (34) അടുത്തമാസം തിരിച്ചെത്തിയേക്കും. ഇന്ത്യയിലുള്ള 2 മക്കളെ കാണാത്തതിനാൽ അവർ അതീവ മാനസിക ബുദ്ധിമുട്ടിലാണെന്നും ഉടൻ തിരിച്ചെത്തിയേക്കുമെന്നും പാക്കിസ്ഥാനിയായ ഭർത്താവ് നസറുല്ല (29) യാണു വെളിപ്പെടുത്തിയത്.

 വീട്ടുകാരറിയാതെ പാസ്‌പോര്‍ട്ടും വിസയുമെടുത്ത് നിയമാനുസൃതമായാണ് പാകിസ്ഥാനിലെത്തിയത്. 2019 മുതല്‍ ഫേസ്ബുക്ക് സുഹൃത്തായ പാകിസ്ഥാന്‍ പഖ്തൂണ്‍ഖ്വാ സ്വദേശി നസറുല്ലയുമായി പരിചയത്തിലായിരുന്നു.

അഞ‌്ജു

‘ഫാത്തിമ’ എന്നു പേരുസ്വീകരിച്ച അഞ‌്ജു ജൂലൈ 25നു നസറുല്ലയെ വിവാഹം ചെയ്തു. 2019 മുതൽ സമൂഹമാധ്യമത്തിലുണ്ടായ പരിചയമാണ് അതിർത്തി കടന്നു വിവാഹത്തിലെത്തിയത്.2007ല്‍ രാജസ്ഥാന്‍ സ്വദേശിയായ അരവിന്ദനെ അഞ്ജു വിവാഹം കഴിച്ചിരുന്നു. ഇതില്‍ ഇവര്‍ക്ക് 15 വയസ്സുള്ള മകളും ആറ് സയസ്സുള്ള മകനുമുണ്ട്.കുറച്ച് ദിവസത്തേക്ക് ജയ്പുരില്‍ സുഹൃത്തിന്റെ അടുത്ത് പോവുകയാണെന്ന് പറഞ്ഞാണ് അഞ്ജു വീട്ടില്‍നിന്ന് ഇറങ്ങിയതെന്നും പാകിസ്ഥാനിലെത്തിയത് ഭര്‍ത്താവായ അരവിന്ദ് അറിയുന്നത് മാധ്യമങ്ങളിലൂടെയായിരുന്നെന്ന് അദ്ദേഹം മുന്‍പ് പ്രതികരിച്ചിരുന്നു.

താൻ കുറച്ച് പഷ്തോ വാക്കുകൾ പഠിച്ചെന്നും ഇത്ര ചർച്ചയാകുമെന്ന് ഇവിടെ വരുന്നതിന് മുമ്പ് കരുതിയില്ലെന്നുമായിരുന്നു അഞ്ജുവിന്റെ പ്രതികരണം.

ഇപ്പോള്‍ മക്കളെ കാണാനാതെ അവര്‍ മാനസിക പ്രയാസം അനുഭവിക്കുന്നുണ്ടെന്ന് നസറുല്ല പറയുന്നു. അവരെ വിഷമത്തിലാക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും വിസ ലഭിച്ചാല്‍ അവരോടൊപ്പം താനും ഇന്ത്യയിലെത്തുമെന്ന് നസറുല്ല വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News