December 13, 2024 12:17 pm

ഐ ജി വിജയന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന്

തിരുവനന്തപുരം: ഐ ജി പി.വിജയന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് രണ്ടാമതും മുഖ്യമന്ത്രിയ്‌‌ക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ച് ചീഫ് സെക്രട്ടറി. ഐ ജിയെ തിരിച്ചെടുക്കുന്നത് വകുപ്പുതല അന്വേഷണത്തിന് തടസമല്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് സെക്രട്ടറി രണ്ടാമതും റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

മേയ് 18നാണ് ഏലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകി എന്ന് ആരോപണം വന്നതിന് പിന്നാലെയാണ് പി.വിജയനെ സസ്‌പെൻഡ് ചെയ്‌തത്. എന്നാൽ അച്ചടക്ക നടപടിയ്‌ക്കുള്ള സർക്കാർ നോട്ടീസിനുള്ള മറുപടിയിൽ ഐ.ജി ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു.

എന്നാൽ താക്കീതിൽ ഒതുക്കേണ്ടിയിരുന്ന അച്ചടക്ക നടപടിയാണ് സസ്‌പെൻഷനിലെത്തിച്ചതെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ സംഭവം തർക്കത്തിനും ഇടയാക്കിയിരുന്നു. ഉന്നതോദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരാണ് അച്ചടക്ക നടപടിയ്‌ക്ക് കാരണമെന്ന് ഒരുവിഭാഗം വിശ്വസിക്കുമ്പോൾ വിജയൻ നടത്തിയത് ഗുരുതര ചട്ടലംഘനമാണെന്നാണ് മറുവിഭാഗത്തിൽ നിന്നുയർന്ന അഭിപ്രായം. നടപടിയെടുത്ത് രണ്ട് മാസത്തിന് ശേഷം ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലെ പുന:പരിശോധനാ സമിതി വിജയനെ തിരികെ സർവീസിലെടുക്കാൻ ശുപാർശ ചെയ‌്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News