December 12, 2024 7:51 pm

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ്;’ബെ​നാ​മി’ അ​നി​ൽ എ​ട്ട് വർഷമായി ഒളിവിൽ

ക​ണ്ണൂ​ർ: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. തൃ​ശൂ​ർ സ്വ​ദേ​ശി അ​നി​ൽ കു​മാ​ർ ബെ​നാ​മി വാ​യ്പ​യാ​യി ത​ട്ടി​യ​ത് 18.5 കോ​ടി രൂ​പ​യാ​ണെ​ന്നും ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടെ​ത്തി.

തൃ​ശൂ​രി​ൽ പ​ല പേ​രു​ക​ളി​ൽ ഒ​ളി​വി​ൽ താ​മ​സി​ക്കു​ന്ന ഇ​യാ​ൾ​ക്ക് വേ​ണ്ട സ​ഹാ​യം ചെ​യ്ത് ന​ൽ​കു​ന്ന​ത് സി​പി​എം നേ​താ​ക്ക​ളാ​ണ്. പ​ല പ്ര​മു​ഖ​രു​ടെ​യും മാ​നേ​ജ​ർ മാ​ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ളാ​ണ് അ​നി​ൽ​കു​മാ​ർ. ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ൽ കൂ​ടി​യാ​ണ് ഇ​ട​പാ​ടു​ക​ൾ ന​ട​ന്നി​രു​ന്ന​തെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കു​ന്നു. ‌

ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ മു​ഖ്യ​പ്ര​തി സ​തീ​ഷ് കു​മാ​ര്‍ ന​ട​ത്തി​യ​ത് 500 കോ​ടി​യു​ടെ ഇ​ട​പാ​ടെ​ന്ന്  എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് പറയുന്നു .അ​തേ​സ​മ​യം, ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ൽ അ​യ്യ​ന്തോ​ൾ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഉ​ൾ​പ്പെ​ടെ തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ ഒ​ൻ​പ​ത് ഇ​ട​ങ്ങ​ളി​ൽ ഇ​ഡി പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News