Home > Articles posted by BB (Page 7)
FEATURE
on Jan 8, 2024

ധാക്ക: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ശൈഖ് ഹസീന നാലാമതും പ്രസിഡന്റ് പദവിയിലേക്ക്. വിശ്വാസ്യതയില്ലെന്നു പറഞ്ഞ് പ്രതിപക്ഷപാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച ഞായറാഴ്ചത്തെ പൊതുതിരഞ്ഞെടുപ്പില്‍ ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടി ഭൂരിപക്ഷം സീറ്റുകളിലും മുന്നിലാണ്. ഗോപാല്‍ഗഞ്ച്-3 മണ്ഡലത്തില്‍ മത്സരിച്ച ഹസീന 2,49,965 വോട്ടോടെ ജയിച്ചു. തൊട്ടടുത്ത എതിരാളി ബംഗ്ലാദേശ് സുപ്രീം പാര്‍ട്ടിയിലെ എം. നിസാമുദ്ദീന്‍ ലഷ്‌കര്‍ക്ക് 469 വോട്ടേ ലഭിച്ചുള്ളൂ. 1986-നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്. ഏകദേശം 40 ശതമാനം പോളിങ്ങാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. 2018-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇത് 80 […]

FEATURE
on Jan 8, 2024

തിരുവനന്തപുരം: കോടികളുടെ വിറ്റുവരവുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനകേന്ദ്രങ്ങളുടെ ചുമതലയിലുള്ളത് മതിയായ യോഗ്യതയോ പ്രവൃത്തിപരിചയമോ ഇല്ലാത്തവര്‍. പരിചയക്കുറവ് മുതലെടുത്ത് ഒട്ടേറെ സാമ്പത്തികക്രമക്കേടുകള്‍ അരങ്ങേറിയിട്ടും പരിഹാരം കാണാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. പത്തനംതിട്ട കൂടലില്‍ ബിവറേജസ് ജീവനക്കാരന്‍ 81 ലക്ഷം രൂപ വെട്ടിച്ചതാണ് അവസാനത്തെ സംഭവം. വിറ്റുവരവ് ബാങ്കില്‍ അടയ്ക്കാതെ രേഖകള്‍ തിരുത്തി പണം സ്വന്തമാക്കുകയായിരുന്നു. ഓഡിറ്റ് വിഭാഗവും ഇത് കണ്ടെത്താന്‍ വൈകി. മധ്യനിര മാനേജ്മെന്റിലുള്ള സീനിയര്‍ അസിസ്റ്റന്റുമാരെയാണ് വില്‍പ്പനകേന്ദ്രങ്ങളുടെ ചുമതല ഏല്‍പ്പിക്കേണ്ടത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മാത്രമാണ് […]

FEATURE
on Jan 7, 2024

ഡോ.ജോസ് ജോസഫ് തീയേറ്റര്‍ റിലീസിനു മുമ്പെ രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ആട്ടം.ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചല്‍സില്‍ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ആട്ടം 2023 ഐ എഫ് എഫ് കെയില്‍ മികച്ച മലയാള സിനിമയ്ക്കുള്ള നാറ്റ്പാക്ക് അവാര്‍ഡും നേടിയിരുന്നു.   തീയേറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ ആനന്ദ് ഏകര്‍ഷിയുടെ അരങ്ങേറ്റ ചിത്രമാണ് ആട്ടം. രചനയും സംവിധാനവും ആനന്ദ് ഏകര്‍ഷി തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. തീയേറ്റര്‍ പശ്ചാത്തലത്തിലുള്ള ആട്ടത്തിലെ 13 പ്രമുഖ അഭിനേതാക്കളില്‍ വിനയ് ഫോര്‍ട്ട് […]

FEATURE
on Jan 7, 2024

കൊച്ചി: നാലുപേരുടെ മരണത്തിന് ഇടയാക്കിയ കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ദുരന്തത്തില്‍ പ്രിന്‍സിപ്പലിനെയും രണ്ട് അധ്യാപകരേയും പ്രതിചേര്‍ത്തു. സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് പ്രിന്‍സിപ്പലായിരുന്ന ദീപക് കുമാര്‍ സാഹുവിനെ ഒന്നാം പ്രതിയാക്കി. ടെക് ഫെസ്റ്റിന്റെ ചുമതലക്കാരായ ഗിരീഷ് കുമാരന്‍ തമ്പി, വിജയ് എന്നിവരാണ് മറ്റ് പ്രതികള്‍. മനഃപൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. സര്‍വകലാശാല അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അധ്യാപകരെ പ്രതിചേര്‍ത്തത്. ഇതുവരെ നടന്ന അന്വേഷണത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനൊപ്പമാണ് അധ്യാപകരേയും […]

FEATURE
on Jan 6, 2024

തിരുവനന്തപുരം: സംസ്ഥാനത്തെ വീണ്ടും പ്രതിസന്ധിയിലാക്കി കടമെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ വെട്ട്. സാമ്പത്തികവര്‍ഷത്തെ അന്ത്യപാദത്തില്‍ 1838 കോടി മാത്രമേ കടമെടുക്കാനാവൂവെന്ന് അറിയിച്ച് കേന്ദ്ര ധനമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. ജനുവരി മുതല്‍ മാര്‍ച്ചുവരെ 7000 കോടി കടമെടുക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. മൂന്നു സാമ്പത്തികവര്‍ഷങ്ങളില്‍ കേരളത്തിന്റെ പബ്ലിക് അക്കൗണ്ടിലെ ശരാശരി തുക കണക്കാക്കി കേന്ദ്രം വായ്പപ്പരിധി നിശ്ചയിച്ചതോടെ ഈ പ്രതീക്ഷയ്ക്കു പ്രഹരമേറ്റു. മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കേ, പദ്ധതിച്ചെലവിനും മറ്റുമായി വന്‍തുക കണ്ടെത്തേണ്ടതുണ്ട്. കൂടാതെ, ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹികസുരക്ഷാ പദ്ധതികള്‍ക്കും പണം വേണം. […]

FEATURE
on Jan 6, 2024

തിരുവനന്തപുരം: 127 ദിവസം, 15 ലക്ഷം കിലോമീറ്റര്‍ നീണ്ട യാത്ര പൂര്‍ത്തിയാക്കി, ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍1 ഇന്ന് ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് ബിന്ദുവിലേക്ക് (എല്‍1) അടുക്കും. അതിനുള്ള അവസാന കടമ്പയായ ഭ്രമണപഥമാറ്റം ഇന്നു വൈകിട്ടു 4നു നടക്കും. അതിവേഗം സഞ്ചരിക്കുന്ന പേടകത്തിലെ ത്രസ്റ്ററുകളെ കമാന്‍ഡുകളിലൂടെ പ്രവര്‍ത്തിപ്പിച്ചാണു ഭ്രമണപഥമാറ്റം നടത്തുക. സൂര്യനും ഭൂമിക്കും ഇടയില്‍ ഇവ രണ്ടിന്റെയും സ്വാധീനം തുല്യമായ എല്‍1 ബിന്ദുവിലെ പ്രത്യേക സാങ്കല്‍പിക ഭ്രമണപഥത്തില്‍ എത്തിയാല്‍ പിന്നീട് അധികം ഇന്ധനം ഉപയോഗിക്കാതെ ദീര്‍ഘകാലത്തേക്കു […]

FEATURE
on Jan 6, 2024

കണ്ണൂര്‍: റബ്ബര്‍ ഇറക്കുമതി നികുതി 25 ശതമാനം കൂട്ടിയെന്ന് പറഞ്ഞ കേന്ദ്രവും 250 രൂപ തരുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞ സംസ്ഥാന സര്‍ക്കാരും കര്‍ഷകരെ കബളിപ്പിച്ചുവെന്നും തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ ഭരണത്തിലിരിക്കുന്നവരെ അടുത്ത തിരഞ്ഞെടുപ്പില്‍ താഴെയിറക്കാന്‍ റബ്ബര്‍ കര്‍ഷകര്‍ മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റബ്ബര്‍ വിലയിടിവിനെതിരെ റബ്ബര്‍ ഉത്പാദകസംഘം കോ ഓര്‍ഡിനേഷന്‍ ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. റബ്ബറിന്റെ വില 300 രൂപയാക്കണമെന്ന് പറഞ്ഞപ്പോള്‍ […]

FEATURE
on Dec 24, 2023

ഡോ. ജോസ് ജോസഫ് സമാധാനമായി ജീവിക്കുന്ന കുടുംബത്തിന്റെ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി കടന്നു വന്നു. വരുണ്‍ എന്ന യുവാവായ ആ അതിഥിയുടെ കാമാസക്തി കുടുംബത്തില്‍ വിതച്ച ദുരന്തവും അതിനെ ആ കുടുംബം നേരിടുന്നതുമായിരുന്നു ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളുടെ ഇതിവൃത്തം. ദൃശ്യം ചിത്രങ്ങള്‍ക്കും ട്വൊല്‍ത്ത് മാനും ശേഷം ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രത്തിലും കുടുംബത്തിന്റെ സ്വസ്ഥതയിലേക്ക് അതിക്രമിച്ചു കയറുന്ന യുവാവിനെ കാണാം. ഈ യുവാവിന്റെ വഴി […]

FEATURE
on Dec 22, 2023

അയ്യനിലേക്ക് എന്ന പേരില്‍ കെ.കെ. വിനോദ് കുമാര്‍ നിര്‍മിച്ച് കിഷോര്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്തഭക്തിഗാന ആല്‍ബം ശ്രദ്ധേയമാകുന്നു. എല്ലാ വഴികളും അയ്യന്റെ മുന്നിലേക്ക് എന്ന ഗാനം എഴുതിയിരിക്കുന്നത് അഭിലാഷ് നായരാണ്. മതമൈത്രി പ്രമേയമാക്കി തയ്യാറാക്കിിരിക്കുന്ന ഭക്തിഗാനം യൂടുബില്‍ ഇതിനോടകം ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. അര്‍ജുന്‍ സാരംഗി, അനുസ്മിയ ബൈജു. നയോമി സുമേഷ്, കെ.കെ. വിനോദ് കുമാര്‍, ആത്മിക്, ബിജു പുത്തഞ്ചേരി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. ലഹരിക്ക് അടിമയായ കുടുംബനാഥനെ സുഹൃത്ത് ശബരിമലയ്ക്ക് പോകാന്‍ മാലയിടീക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഗാനത്തിലൂടെ […]

FEATURE
on Nov 14, 2023