കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി സാം പിത്രോദ

ന്യൂഡൽഹി: ഇന്ത്യയുടെ തെക്കുള്ളവര്‍ ആഫ്രിക്കക്കാരുടെയും വടക്കുകിഴക്കുള്ളവര്‍ ചൈനക്കാരുടെയും പടിഞ്ഞാറുള്ളവര്‍ അറബികളുടെയും വടക്കുള്ളവര്‍ വെള്ളക്കാരുടെയും രൂപസാദൃശ്യമുള്ളവരാണെന്ന് ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷനായ സാം പിത്രോദ പറഞ്ഞു.

അതേസമയം, പിത്രോദയുടെ പരാമര്‍ശം തള്ളുന്നുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇന്ത്യയുടെ വൈവിധ്യങ്ങളെക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് പിത്രോദ വംശീയ പരാമര്‍ശം നടത്തിയത്.

പിത്രോദയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് പ്രതികരിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി, അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ അടക്കമുള്ള ബിജെപി നേതാക്കള്‍ പിത്രോദയ്ക്കെതിരെ രംഗത്തുവന്നു.

പാരമ്പര്യ സ്വത്തില്‍ ഒരുഭാഗം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ പിന്തുണച്ച് പിത്രോദ നടത്തിയ പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ആയുധമാക്കിയിരുന്നു.