Home > Articles posted by BB (Page 6)
FEATURE
on Jan 20, 2024

തിരുവനന്തപുരം: നിര്‍മിതബുദ്ധി അധിഷ്ഠിത ആപ്ലിക്കേഷനുകളില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തില്‍ കേരളം സ്വന്തമായി എ.ഐ. പ്രൊസസര്‍ വികസിപ്പിച്ചു. ഡിജിറ്റല്‍ സര്‍വകലാശാലയാണ് ‘കൈരളി’ എന്ന പേരില്‍ രണ്ട് ശ്രേണിയിലുള്ള പ്രൊസസറുകള്‍ നിര്‍മിച്ചത്. രാജ്യത്ത് ഒരു സര്‍വകലാശാലയില്‍നിന്ന് ആദ്യമായാണ് ഇത്തരമൊരു നേട്ടം. തദ്ദേശീയമായി വികസിപ്പിച്ചതാണ് കൈരളി പ്രൊസസര്‍. ഇന്ത്യയില്‍ ഇത് നിര്‍മിക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ അമേരിക്കയില്‍ നിന്നാണ് ഇത് ഉത്പന്നമാക്കി എത്തിച്ചത്. അടുത്ത മാസം ഈ പ്രൊസസര്‍ ഔദ്യോഗികമായി മുഖ്യമന്ത്രി പ്രകാശനം ചെയ്യും. സാങ്കേതിക സര്‍വകലാശാലയിലെ അക്കാദമിക വിഭാഗം ഡീന്‍ […]

FEATURE
on Jan 20, 2024

അയോധ്യ: അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്തുന്ന ശ്രീരാമവിഗ്രഹത്തിന്റെ പൂര്‍ണ ചിത്രം പുറത്ത്. ശ്രീരാമന്റെ അഞ്ചു വയസ്സുള്ള രൂപമായ ‘രാം ലല്ല’ വിഗ്രഹമാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. മൈസൂരുവിലെ ശില്‍പി അരുണ്‍ യോഗിരാജ് നിര്‍മിച്ച 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം കൃഷ്ണശിലയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഗര്‍ഭഗൃഹത്തില്‍ സ്ഥാപിക്കുന്നതിന് മുന്‍പു പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. സ്വര്‍ണ വില്ലും ശരവും പിടിച്ചുനില്‍ക്കുന്ന ഭാവത്തിലാണ് ശ്രീരാമ വിഗ്രഹം. വിഗ്രഹത്തിന്റെ കണ്ണുകള്‍ തുണി കൊണ്ടു മൂടിയ ശേഷമാണ് ഗര്‍ഭഗൃഹത്തില്‍ സ്ഥാപിച്ചത്. പ്രതിഷ്ഠാ ദിനത്തില്‍ പൂജകള്‍ക്കു ശേഷം ഈ […]

FEATURE
on Jan 19, 2024

കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി പി.എ. അബ്ദുല്‍ നാസറിന് വെട്ടേറ്റ സംഭവത്തില്‍ എട്ടാംപ്രതി എന്‍വയോണ്‍മെന്റല്‍ കെമിസ്ട്രി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും കെ.എസ്.യു പ്രവര്‍ത്തകനുമായ മുഹമ്മദ് ഇജ്‌ലാല്‍ അറസ്റ്റില്‍. ബുധനാഴ്ച കോളേജിലെ അറബിക് അധ്യാപകന്‍ ഡോ. കെ.എം. നിസാമുദ്ദീനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെതിരേ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് അക്രമത്തിലേക്കുനയിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. എം.ജി. സര്‍വകലാശാലാ നാടകോത്സവത്തിന്റെ ഭാഗമായി കാമ്പസിനകത്ത് നാടക പരിശീലനമുണ്ടായിരുന്നു. ഇതിന്റെ ചുമതലക്കാരനായ നാസര്‍ പരിശീലനത്തിനുശേഷം ഇറങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്ന യൂണിറ്റ് കമ്മിറ്റിയംഗം ബി.എ. ഫിലോസഫി രണ്ടാം […]

FEATURE
on Jan 19, 2024

ന്യൂഡല്‍ഹി: ബിജെപിക്ക് കാര്യമായി സ്വാധീനമില്ലാത്ത മേഖലകളിലെ പ്രതിപക്ഷ പാര്‍ട്ടികളിലെ അതൃപ്തരും എന്നാല്‍ സ്വാധീനമുള്ളവരുമായ നേതാക്കളെ പാളയത്തിലെത്തിക്കാന്‍ ബിജെപി നീക്കം. കേരളത്തിലും ഈ നീക്കമുണ്ടാകുമെന്നാണ് സൂചന. കോണ്‍ഗ്രസിലെ സ്വാധീനമുള്ള നേതാക്കളെയാണ് പ്രധാനമായും നോട്ടമിടുന്നത്. ഇതിനായി ഉന്നതതല സമിതിക്ക് ചുമതല നല്‍കി. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരുള്‍പ്പെടുന്നതാണ് സമിതി. കോണ്‍ഗ്രസില്‍ രാഹുല്‍ ബ്രിഗേഡിലടക്കമുള്ള ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെയാണ് […]

FEATURE
on Jan 11, 2024

ചങ്ങനാശേരി: രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും എന്‍എസ്എസിന്റെ പരോക്ഷ വിമര്‍ശനം. രാഷ്ട്രീയത്തിന്റെ പേരു പറഞ്ഞ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വര നിന്ദയാണെന്ന് എന്‍.എസ്.എസ്. ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ സ്വാര്‍ഥതയ്ക്കും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും വേണ്ടി മാത്രമായിരിക്കുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഏന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യം വച്ചോ, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയോ അല്ല എന്‍.എസ്.എസ്. നിലപാട് സ്വീകരിക്കുന്നത്. ഈശ്വര വിശ്വാസത്തിന്റെ […]

FEATURE
on Jan 11, 2024

കാസര്‍ഗോഡ്: കൈവെട്ടുകേസില്‍ പിടിയിലായ സവാദ് വിവാഹം കഴിച്ചതും വ്യാജപ്പേരില്‍. കാസര്‍ഗോഡ് മഞ്ചേശ്വരം തുളുനാട്ടില്‍ നിന്നും വിവാഹിതനായ സജാദ് അവിടെ നല്‍കിയിരുന്ന പേര് ഷാനവാസ് എന്നായിരുന്നു. വിവാഹ സമയത്ത് പള്ളിയില്‍ നല്‍കിയ പേര് ഷാനവാസ് എന്നായിരുന്നു. നേരത്തേ ഉള്ളാര്‍ ദര്‍ഗയില്‍ നിന്നും പരിചയപ്പെട്ടയാളുടെ മകളെയായിരുന്നു സജാദ് വിവാഹം കഴിച്ചത്. വിവാഹസമയത്ത് താന്‍ കണ്ണൂര്‍ സ്വദേശിയാണെന്ന് സജാദ് പെണ്‍വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. 2016 ഫെബ്രുവരിയിലായിരുന്നു വിവാഹം നടന്നത്. വിവാഹസമയത്ത് വരന്‍ കൈവെട്ടുകേസ് പ്രതിയാണെന്ന് അറിയില്ലായിരുന്നെന്നും അക്കാര്യത്തിലൊന്നും കൂടുതല്‍ അന്വേഷണം നടത്തിയിരുന്നില്ല എന്നും […]

FEATURE
on Jan 8, 2024

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ വിട്ടയയ്ക്കപ്പെട്ട പ്രതികള്‍ ഒരാഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി. കേസില്‍ പതിനൊന്ന് പ്രതികളേയും വെറുതെവിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു പ്രതികള്‍ ഒരാഴ്ചക്കുള്ളില്‍ കീഴടങ്ങാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. സമീപകാലത്ത് ഏറ്റവും ദൈര്‍ഘ്യമേറിയ വിധിപ്രസ്താവമാണ് സുപ്രീം കോടതിയില്‍ ജസ്റ്റിസ് ബി.വി. നാഗരത്‌ന നടത്തിയത്. കേസിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട്, 55 മിനിറ്റ് നീണ്ടുനിന്ന വിശദമായ വിധിപ്രസ്താവമാണ് ഇന്നുണ്ടായിരിക്കുന്നത്. കേസില്‍ നല്‍കിയ ഹര്‍ജിയുടെ നിലനില്‍പ്പ് മുതല്‍ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദ് ചെയ്ത […]