Home > Articles posted by BB (Page 4)
FEATURE
on Jan 31, 2024

മധുര: പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കി ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി മധുര ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് എസ് ശ്രീമതിയാണ് വിധി പ്രസ്താവിച്ചത്. പളനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി സെന്തില്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ക്ഷേത്രങ്ങള്‍ പിക്‌നിക് സ്‌പോട്ടുകളല്ലെന്ന് പറഞ്ഞ കോടതി പ്രവേശന കവാടങ്ങളില്‍ കൊടിമരത്തിന് ശേഷം അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. വ്യക്തികള്‍ക്ക് അവരവരുടെ മതത്തില്‍ […]

FEATURE
on Jan 31, 2024

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് മാലയൂരി മടങ്ങിയത് കപട ഭക്തരാണെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. എം.വിന്‍സന്റ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ശബരിമലയില്‍ സമീപകാലത്തൊന്നും കാണാത്ത പ്രതിസന്ധിയും ദുരിതവുമായിരുന്നു കഴിഞ്ഞ തീര്‍ഥാടനകാലത്ത് ഭക്തര്‍ക്ക് നേരിടേണ്ടി വന്നതെന്ന് എം. വിന്‍സെന്റ് എം.എല്‍.എ ആരോപിച്ചു. ഭക്തര്‍ക്ക് പമ്പയിലെത്തി മാല ഊരി സന്നിധാനത്ത് എത്താതെ മടങ്ങേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ശബരിമലയില്‍നിന്ന് മാലയൂരി മടങ്ങിയത് കപട ഭക്തരാണെന്ന് മന്ത്രി ആരോപിച്ചു. യഥാര്‍ഥ ഭക്തര്‍ ആരും മാല ഊരിയിട്ടോ, […]

FEATURE
on Jan 29, 2024

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുനില മെച്ചപ്പെടുത്തണമെങ്കില്‍ ദേശീയതലത്തില്‍ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കാനാകണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ വിലയിരുത്തല്‍. പലസംസ്ഥാനങ്ങളിലും സംഘടനാസംവിധാനം ശക്തിപ്പെടുത്താനാകുന്നുണ്ടെങ്കിലും അത് സീറ്റാക്കി മാറ്റാനുള്ള സാഹചര്യം ഉറപ്പാക്കാനായിട്ടില്ല. കഴിഞ്ഞതവണ 71 സീറ്റില്‍ മത്സരിച്ചപ്പോള്‍ മൂന്നിടത്താണ് ജയിക്കാനായത്. ഇത്തവണ ബി.ജെ.പി.യെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നതിനൊപ്പം, പാര്‍ട്ടിയുടെ സീറ്റുനില ഉയര്‍ത്തേണ്ടതും അനിവാര്യമാണെന്നാണ് സി.പി.എം. കണക്കാക്കുന്നത്. പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം ഞായറാഴ്ചതന്നെ കേന്ദ്രകമ്മിറ്റിയോഗം തുടങ്ങി. രാജസ്ഥാന്‍, ബിഹാര്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസുമായി […]

FEATURE
on Jan 29, 2024

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ഇ.ഡി. പ്രതികളാക്കിയവരില്‍ ചിലരുടെ രക്ഷപെടല്‍ തന്ത്രം കയ്യോടെ പൊക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇവര്‍ തട്ടിപ്പുപണംകൊണ്ട് ആരംഭിച്ച കമ്പനി പാപ്പരാക്കി കേസില്‍നിന്ന് തടിയൂരാന്‍ ശ്രമിച്ചെന്ന് ഇ.ഡി. റിപ്പോര്‍ട്ട്. ബാങ്കില്‍ ഏതാണ്ട് 12 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 14-ാംപ്രതി സി.എം. രാജീവന്‍, 32-ാം പ്രതി കെ.എ. അനിരുദ്ധന്‍, 31-ാംപ്രതി പി.പി. സതീഷ് എന്നിവരും മറ്റു മൂന്നുപേരുംകൂടി തൊട്ടിപ്പാളില്‍ ഗുഡ്വിന്‍ പായ്ക്പെറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആരംഭിച്ചത്. ഇത് നഷ്ടത്തിലാണെന്നും പൂട്ടാന്‍ പോകുകയാണെന്നും കാണിച്ച് […]

FEATURE
on Jan 27, 2024

കൊച്ചി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഹൈക്കോടതിയില്‍ അവതരിപ്പിച്ച നാടകത്തിനെതിരെ പരാതി. ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച ‘വണ്‍ നേഷന്‍ വണ്‍ വിഷന്‍ വണ്‍ ഇന്ത്യ’ എന്ന നാടകത്തിനെതിരെയാണ് ലീഗല്‍ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും പരാതി നല്‍കിയത്. പ്രധാനമന്ത്രിയേയും രാജ്യത്തേയും ഈ നാടകത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി. നാടകത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതി ആക്ഷേപിക്കുന്ന തരത്തില്‍ ആണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കുമാണ് ഇത് സംബന്ധിച്ച് ലീഗല്‍ സെല്ലും, […]

FEATURE
on Jan 26, 2024

ന്യൂഡല്‍ഹി: വിവിധ വിഭാഗങ്ങളിലായി 2024ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആകെ 132 പേരാണ് ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായത്. അഞ്ചുപേര്‍ക്കാണ് പത്മവിഭൂഷണ്‍ പുരസ്‌കാരം. 17പേര്‍ക്കാണ് പത്മഭൂഷണ്‍ ലഭിച്ചിരിക്കുന്നത്. ഇതിനുപുറമെ വിവിധ വിഭാഗങ്ങളിലെ പത്മശ്രീ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തെന്നിന്ത്യന്‍ നടന ചിരഞ്ജീവി, വൈജയന്തി മാല, പദ്മ സുബ്രഹ്‌മണ്യം, ബിന്ദേശ്വര്‍ പഥക് എന്നീ അഞ്ചുപേര്‍ക്കാണ് പത്മവിഭൂഷണ്‍. വിജയകാന്ത്, ജസ്റ്റിസ് ഫാത്തിമ ബീവി, ഉഷാ ഉതുപ്പ്, ഒ രാജഗോപാല്‍ ഉള്‍പ്പെടെ 17പേര്‍ക്കാണ് പത്മഭൂഷണ്‍. 110പേര്‍ക്കാണ് വിവിധ […]

FEATURE
on Jan 25, 2024

മുംബൈ: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും ഒമാനും തമ്മില്‍ പുതിയ കരാര്‍. ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും ഒമാന്‍ സുല്‍ത്താനേറ്റിന്റെ ഗതാഗത, വാര്‍ത്താവിനിമയ, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവും തമ്മില്‍ 2023 ഡിസംബര്‍ 15ന് ഒപ്പുവച്ച ധാരണാപത്രം (എംഒയു) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ അംഗീകാരം നല്‍കുകയായിരുന്നു. പരസ്പര പിന്തുണ, സാങ്കേതികവിദ്യകളുടെ പങ്കുവയ്ക്കല്‍, വിവര കൈമാറ്റം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയിലെ നിക്ഷേപങ്ങള്‍ എന്നിവയിലൂടെ കരാര്‍കക്ഷികള്‍ക്കിടയില്‍ സമഗ്രമായ സഹകരണം പ്രോത്സാഹിപ്പിക്കാനാണ് ധാരണാപത്രം […]

FEATURE
on Jan 25, 2024

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി അതിജീവിത. വിചാരണ കോടതിയുടെ കസ്റ്റഡയിലിരിക്കെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അന്വേഷണം പൂര്‍ത്തീകരിച്ചിട്ടും ഇതുവരെ അത് സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയിട്ടില്ലെന്നും അതിജീവിത ആരോപിക്കുന്നു. ഡിസംബറിലായിരുന്നു മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ആരോപണത്തില്‍ വസ്തുതാ അന്വേഷണം നടത്തണാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. വിചാരണ കോടതി ജഡ്ജിയായ എറണാകുളം സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിനോടാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി […]

FEATURE
on Jan 24, 2024

ഇടുക്കി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ കളക്ടറുടെ ഇടപെടല്‍. ചിന്നക്കനാല്‍ സൂര്യനെല്ലിയിലെ റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള 50 സെന്റ് പുറമ്പോക്ക് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. ഇത് സംബന്ധിച്ച നടപടികള്‍ക്ക് കളക്ടര്‍ അനുമതി നല്‍കി. കയ്യേറ്റം ചൂണ്ടിക്കാണിച്ച് ഉടുമ്പന്‍ചോല ഭൂരേഖാ തഹസില്‍ദാര്‍ ഇടുക്കി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിച്ചഭൂമി ഏറ്റെടുക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിന് മുന്നോടിയായി വില്ലേജ് ഓഫിസറോട് റിപ്പോര്‍ട്ട് തേടും. എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ നേരത്തെ റവന്യൂ […]