അയ്യനിലേക്ക് ഭക്തിഗാന ആല്‍ബം ശ്രദ്ധേയമാകുന്നു

In Special Story
December 22, 2023

അയ്യനിലേക്ക് എന്ന പേരില്‍ കെ.കെ. വിനോദ് കുമാര്‍ നിര്‍മിച്ച് കിഷോര്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്തഭക്തിഗാന ആല്‍ബം ശ്രദ്ധേയമാകുന്നു. എല്ലാ വഴികളും അയ്യന്റെ മുന്നിലേക്ക് എന്ന ഗാനം എഴുതിയിരിക്കുന്നത് അഭിലാഷ് നായരാണ്. മതമൈത്രി പ്രമേയമാക്കി തയ്യാറാക്കിിരിക്കുന്ന ഭക്തിഗാനം യൂടുബില്‍ ഇതിനോടകം ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു.

അര്‍ജുന്‍ സാരംഗി, അനുസ്മിയ ബൈജു. നയോമി സുമേഷ്, കെ.കെ. വിനോദ് കുമാര്‍, ആത്മിക്, ബിജു പുത്തഞ്ചേരി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. ലഹരിക്ക് അടിമയായ കുടുംബനാഥനെ സുഹൃത്ത് ശബരിമലയ്ക്ക് പോകാന്‍ മാലയിടീക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഗാനത്തിലൂടെ കാട്ടിത്തരുന്നത്.

കെ.കെ. വിനോദ് കുമാര്‍ തന്നെയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതും പാടിയിരിക്കുന്നതും. സുധീഷ് കൂമുള്ളി ഛായാഗ്രഹണവും എഡിറ്റിങ് പ്രഹ്ലാദ് പുത്തഞ്ചേരിയും കലാസംവിധാനം അഭിലാഷ് എന്‍ പുത്തഞ്ചേരിയും നിര്‍വഹിച്ചിരിക്കുന്നു.

ഫ്‌ളൂട്ട് – നിഖില്‍ റാം. മൃദംഗം – സുമോദ്. നാദസ്വരം – വിപിന്‍ നാഥ്. സ്റ്റുഡിയോ – യൂണിറ്റി കോഴിക്കോട്. ഫൈനല്‍ മിക്‌സിങ് – പ്രവ്ജി പ്രഭാകര്‍, ഗ്രീന്‍ വേവ് സ്റ്റുഡിയോ. വിനോദ് മെലഡീസ് യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.