Home > Articles posted by BB (Page 5)
FEATURE
on Jan 23, 2024

തിരുവനന്തപുരം: എ.ഐ. ക്യാമറ പിടികൂടിയതിന്റെ മൂന്നിലൊന്ന് നിയമലംഘനങ്ങള്‍ക്കുപോലും പിഴചുമത്താന്‍ കഴിഞ്ഞില്ല. ക്യാമറ പ്രവര്‍ത്തിച്ചുതുടങ്ങിയ 2023 ജൂണ്‍ അഞ്ചുമുതല്‍ ഒക്ടോബര്‍ 31 വരെ 74,32,371 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 236 കോടിരൂപ ചെലവിട്ട പദ്ധതിയില്‍ അഞ്ചുവര്‍ഷംകൊണ്ട് 424 കോടിരൂപ പിഴയായി ലഭിക്കുമെന്നായിരുന്നു നിഗമനം. 188 കോടിരൂപ സര്‍ക്കാരിന് അധികമായി ലഭിക്കുമെന്നും കെല്‍ട്രോണ്‍ വാഗ്ദാനംചെയ്തിരുന്നു. എന്നാല്‍, അഞ്ചുമാസം പിന്നിടുമ്പോള്‍ 21 കോടി മാത്രമാണ് പിഴയായി ലഭിച്ചത്. ഇതില്‍ 58,29,926 എണ്ണം മാത്രമാണ് പരിശോധിക്കാന്‍ കഴിഞ്ഞത്. 23,06,023 കേസുകള്‍ പിഴ ചുമത്തുന്നതിനുള്ള പ്രാരംഭ […]

FEATURE
on Jan 23, 2024

കൊച്ചി: പ്രധാന്‍മന്ത്രി ആവാസ് യോജന പി.എം.എ.വൈ. (നഗരം) ലൈഫ് പദ്ധതിയില്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ വിവിധ കാരണങ്ങളാല്‍ ഒഴിവായിപ്പോയവര്‍ക്ക് ആനുപാതികമായി പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍. നഗരപ്രദേശങ്ങളില്‍ ഉള്ളവര്‍ക്കാണ് വീട് ലഭിക്കുക. 2016 മുതല്‍ 2022 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത്, 1,31,757 വീടുകള്‍ നിര്‍മിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. 1,11,902 വീടുകളുടെ നിര്‍മാണം തുടങ്ങിയതില്‍ ഇതിനോടകം 84,022 വീടുകള്‍ നിര്‍മിച്ചുകഴിഞ്ഞു. ശേഷിക്കുന്നവരില്‍ വിവിധ കാരണങ്ങളാല്‍ വീടുനിര്‍മാണം തുടങ്ങി പാതിവഴിയില്‍ അവസാനിപ്പിച്ചവരുണ്ട്. അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വീടുനിര്‍മിക്കാന്‍ കഴിയില്ലെന്ന കാരണത്താല്‍ സ്വമേധയാ […]

FEATURE
on Jan 22, 2024

കൊച്ചി: പ്രാണ്‍പ്രതിഷ്ഠാ കര്‍മ്മത്തിന് ആശംസകള്‍ നേര്‍ന്ന് എല്ലാ ക്രിസ്ത്യന്‍ ഭവനങ്ങളിലും മതസൗഹാര്‍ദ്ദ മെഴുകുതിരികള്‍ തെളിയിക്കാന്‍ കാസ. അന്യമതസ്ഥരുടെ ആരാധനാ നിര്‍മിതികള്‍ അടിച്ചു തകര്‍ത്ത് അതിന്മേല്‍ ഇസ്ലാമിക ആരാധനാലയങ്ങള്‍ പണിയുന്നത് ഇസ്ലാമിക ശക്തികള്‍ അധിനിവേശം നടത്തിയ ഇടങ്ങളിലെല്ലാം കാണാമെന്ന് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍(കാസ). ഇന്നും തുടരുന്നതിന്റെ തെളിവാണ് ഹഗിയ സോഫിയ. രണ്ടുവര്‍ഷം മുന്‍പ് തുര്‍ക്കിയില്‍ നടന്നതും ഇപ്പോള്‍ അര്‍മേനിയയില്‍ നടന്നുകൊണ്ടിരിക്കുന്നതുമായ അതേകാര്യമാണ് 500 വര്‍ഷം മുന്‍പ് അയോദ്ധ്യയില്‍ ബാബറിന്റെ നേതൃത്വത്തില്‍ നടന്നതെന്ന് എഫ്ബി […]

FEATURE
on Jan 22, 2024

അയോധ്യ: ലോകമെമ്പാടും പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ നിറവില്‍. രാമഭക്തര്‍ കാത്തിരുന്ന സുദിനം വരവായി. ഓരോ ശ്രീരാമഭക്തനും ഇന്നേ ദിനം അയോദ്ധ്യയുടെ മണ്ണിലെത്താന്‍ കൊതിക്കുകയാണ്. ക്ഷണിതാക്കള്‍ക്കായി വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചടങ്ങുകളുടെ തത്സമയ ദൃശ്യങ്ങളും വീഡിയോകളും കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാക്കിയിട്ടുണ്ട്. രാവിലെ 11 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിക്കും വിധത്തിലാകും പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക. ഡിഡി ന്യൂസിലും ഡിഡി നാഷണല്‍ ചാനലുകളിലും യൂട്യൂബിലും ചടങ്ങിന്റെ തത്സമയ സംപ്രേഷണം കാണാവുന്നതാണ്. സരയു ഘട്ടിന് സമീപമുള്ള രാം കി […]

FEATURE
on Jan 22, 2024

ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണ്ണായക ദിവസമാണ് പ്രാണപ്രതിഷ്ഠ നടക്കുന്ന ജനവരി 22 എന്നും നടന്‍ അര്‍ജുന്‍ പറഞ്ഞു. ഈ കീര്‍ത്തിക്ക് പിന്നില്‍ നേതാക്കള്‍ മാത്രമല്ല, നൂറ്റാണ്ടുകളായി അതിന് വേണ്ടി ജീവന്‍ വെടിഞ്ഞ സാധാരണക്കാരുമുണ്ടെന്നും അര്‍ജുന്‍ അഭിപ്രായപ്പെട്ടു. രാമക്ഷേത്രമെന്ന വിശുദ്ധ ലക്ഷ്യത്തിന് വേണ്ടി ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിയ്ക്കുന്ന കാലത്തും ജനങ്ങള്‍ ശബ്ദമുയര്‍ത്തി. കഴിഞ്ഞ 500 വര്‍ഷങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് ജീവിതങ്ങള്‍ ബലികൊടുക്കപ്പെട്ടു. രാമക്ഷേത്രത്തിന് വേണ്ടി ജീവന്‍വെടിഞ്ഞവരുടെ ചിന്തകളും ധീരതയും പാഴായില്ലെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ ഇന്ത്യക്കാരുടെയും സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ പ്രധാനമന്ത്രി മോദിയ്ക്കും […]

FEATURE
on Jan 21, 2024

കൊച്ചി: സിറോ മലബാര്‍ സിനഡ് മെത്രാന്മാരുടെ സംയുക്ത സര്‍ക്കുലര്‍ വായിക്കാതെ പള്ളികളും കോണ്‍വെന്റുകളും. എറണാകുളം അതിരൂപതയില്‍ ഞായറാഴ്ച കുര്‍ബാന നടന്ന 328 പള്ളികളില്‍ വെറും 10 പള്ളികളില്‍ മാത്രമാണ് സിറോ മലബാര്‍ സിനഡ് മെത്രാന്മാരുടെ സംയുക്ത സര്‍ക്കുലര്‍ വായിച്ചത്. 318 പള്ളികളും സിനഡ് സര്‍ക്കുലര്‍ തള്ളിക്കളഞ്ഞു. ഇതില്‍ സ്ഥാപനങ്ങളും കോണ്‍വെന്റുകളും ഉള്‍പ്പെടെ നേതൃത്വത്തിന് എതിരാണ്. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ തിരഞ്ഞെടുപ്പിന് ശേഷം സിനഡിന്റെ അവസാന ദിവസമായ ജനുവരി 13ന്, സിറോ മലബാര്‍ സഭ പള്ളികളിലും മറ്റു […]

FEATURE
on Jan 21, 2024

അയോധ്യ: പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ജനം ഒഴുകിയെത്തുമ്പോള്‍ അതിശക്തമായ സുരക്ഷയിലാണ് അയോധ്യ. ‘കുതിരപ്പട്ടാളം’ മുതല്‍ സൂപ്പര്‍ ബൈക്കുകളില്‍ റോന്തു ചുറ്റുന്ന ഭീകര വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ വരെയുള്ള സുരക്ഷയാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വിവിഐപികളു എണ്ണായിരത്തിലേറെ വിഐപികളും ക്ഷണിക്കപ്പെട്ട അതിഥികളുമെത്തുന്ന ചടങ്ങില്‍ സുരക്ഷാവീഴ്ച്ച ഉണ്ടാവാതിരിക്കാന്‍ സേനകളുടെ നേരിട്ടുള്ള നിയന്ത്രണവുമുണ്ട്. ക്ഷണം ലഭിക്കാത്ത ഒരാളെയോ വാഹനത്തെയോ ജനുവരി 22ന് അയോധ്യ ക്ഷേത്രപരിസരത്തേക്കു കടത്തിവിടില്ല. ആകാശം വഴിയുള്ള അപകടങ്ങള്‍ തടയാന്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനവും സജ്ജം. ഇരുപതിനായിരത്തിലേറെ സുരക്ഷാ […]

FEATURE
on Jan 21, 2024

അയോധ്യ: പ്രാണപ്രതിഷ്ഠയ്‌ക്കൊരുക്കിയ വിഗ്രഹത്തിന്റെ ചിത്രം പുറത്തായത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍. ഉദ്യോഗസ്ഥരോ മറ്റോ എടുത്ത ചിത്രങ്ങളാണു പുറത്തുവന്നിരിക്കുന്നതെന്നു കരുതുന്നതായും പറഞ്ഞു. വിഗ്രഹത്തിന്റെ കണ്ണു കെട്ടാത്ത ചിത്രം പുറത്താകരുതായിരുന്നുവെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും നിലവില്‍ രാംലല്ല ക്ഷേത്രത്തിന്റെ മുഖ്യപൂജാരിയായ ആചാര്യ സത്യേന്ദ്രദാസ് ആവശ്യപ്പെട്ടു. നാളെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്. രാ ലല്ല ക്ഷേത്രത്തില്‍ എത്തിച്ചതുമുതലുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതോടെ മുന്‍നിര മാധ്യമങ്ങളടക്കം ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു. നേത്രോന്മീലനത്തിന് മുന്നേ ചിത്രങ്ങള്‍ […]

FEATURE
on Jan 21, 2024

ന്യൂഡല്‍ഹി: മാലദ്വീപിന്റെ മോദി വിരോധത്തില്‍ പൊലിഞ്ഞത് 14 കാരന്റെ ജീവന്‍. പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയില്‍നിന്നുള്ള ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിച്ച്, ഇന്ത്യ നല്‍കിയ ഡോര്‍ണിയര്‍ വിമാനം മാലദ്വീപില്‍ എയര്‍ ആംബുലന്‍സായി ഉപയോഗിക്കുന്നുണ്ട്. ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വിദൂര ദ്വീപായ വില്‍മിങ്ടനില്‍ താമസിക്കുന്ന 14 വയസ്സുകാരനാണ് മരണത്തിനു കീഴടങ്ങിയത്. ബ്രെയിന്‍ ട്യൂമര്‍ ബാധിതനായ കുട്ടിക്ക് കഴിഞ്ഞ ബുധനാഴ്ച രാത്രി മസ്തിഷ്‌കാഘാതം ഉണ്ടായി. ഗുരുതരാവസ്ഥയിലായതിനെ […]

FEATURE
on Jan 20, 2024

കൊച്ചി: ഒടിടി റൈറ്റ്സും സാറ്റ്ലൈറ്റ് റൈറ്റ്സുമെല്ലാം വിറ്റ് മുടക്കുമുതലിന്റെ ഒരംശം തിരികെ വരുമാനമായി നേടാമെന്ന് പ്രതീക്ഷയാണ് ഇപ്പോഴും നിര്‍മ്മാതാക്കളെ സിനിമാ രംഗത്ത് പിടിച്ചു നിര്‍ത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു വരുമാനസ്രോതസിന്റെ ജാലകം കൂടി തുറക്കുകയാണ്. പേര് ഡി.എന്‍.എഫ്.ടി. സിനിമാ വ്യവസായത്തിന് കൂടുതല്‍ റൈറ്റ്‌സ് പ്രതിഫലം വാഗ്ദാനം ചെയ്യുകയാണ് ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കണ്‍ അഥവാ ഡിഎന്‍എഫ്ടി. ഒടിടി റൈറ്റ്സും സാറ്റ്ലൈറ്റ് റൈറ്റ്സുമെല്ലാം വിറ്റ് വരുമാനം നേടുന്നതുപോലെ ഡിഎന്‍എഫ്ടി റൈറ്റ്സും വിറ്റ് നിര്‍മാതാക്കള്‍ക്ക് പണമുണ്ടാക്കാം. സുഭാഷ് മാനുവല്‍ എന്ന മലയാളി […]