Home > Articles posted by BB (Page 3)
FEATURE
on Feb 22, 2024

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നരായ ആദ്യ പത്തിലേക്ക് തിരികെയെത്തി ഇന്ത്യന്‍ ബിസിനസുകാരനായ മുകേഷ് അംമ്പാനി. ആസ്തി 114 ബില്യണ്‍ ഡോളറില്‍ അതായത് ഏകദേശം 9.45 ലക്ഷം കോടി രൂപയിലേക്ക് എത്തിയതോടെയാണ് മുകേഷ് അമ്പാനി പട്ടികയിലേക്ക് തിരികെ വന്നത്. ഫോര്‍ബ്സിന്റെ തത്സമയ ശതകോടീശ്വരന്മാരുടെ പട്ടികയാണ് ഈ വിവരം പങ്കുവെച്ചതെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി പട്ടികയില്‍ പത്താം സ്ഥാനത്താണ്. ഇതോടെ ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ ആദ്യ പത്തില്‍ നിന്ന് […]

FEATURE
on Feb 21, 2024

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടുപ്രതികള്‍ കീഴടങ്ങി. പത്താം പ്രതി കെ. കെ. കൃഷ്ണനും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവുമാണ് കീഴടങ്ങിയത്. ഇവര്‍ക്കൊപ്പം സി.പി.എം നേതാക്കളുമുണ്ടായിരുന്നു. പ്രതികള്‍ രണ്ട് പേരും മാറാട് പ്രത്യേക കോടതിയില്‍ ഹാജരാകുകയായിരുന്നു. രോഗബാധിതനായ ജ്യോതി ബാബു ആംബുലന്‍സിലെത്തിയാണ് കോടതിയില്‍ ഹാജരായത്. ഡയാലിസിസ് രോഗിയാണ് ഇയാളെന്ന് ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റും. കേസിലെ എല്ലാ പ്രതികളും ഈമാസം […]

FEATURE
on Feb 19, 2024

തിരുവനന്തപുരം: പേട്ടയില്‍ നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതിമാരുടെ രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെയാണ് കാണാതായത്. പോലീസ് വ്യാപക പരിശോധന നടത്തിവരികയാണ്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരായ അമര്‍ദീപ് – റബീന ദേവിയുടെ മകള്‍ മേരിയെയാണ് കാണാതായത്. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസ് അന്വേഷണം […]

FEATURE
on Feb 18, 2024

കല്‍പറ്റ: വന്യജീവി ആക്രമണത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെ രാഹുല്‍ഗാന്ധി എം.പി. വയനാട്ടിലെത്തി. വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് വരികയാണ് അദ്ദേഹം. രാവിലെ ഏഴരയോടെ, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യമ്പള്ളി ചാലിഗദ്ദയിലെ അജീഷിന്റെ വീട്ടിലെത്തി. അജിയുടെ മക്കളായ അലന്‍, അല്‍ന, ഭാര്യ ഷീബ, അമ്മ എല്‍സി, അച്ഛന്‍ ജോസഫ് എന്നിവരുമായി രാഹുല്‍ സംസാരിച്ചു തുടര്‍ന്ന് അദ്ദേഹം പാക്കത്തേക്ക് തിരിച്ചു. എട്ടര മുതല്‍ ഒമ്പതുവരെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനസംരക്ഷണസമിതി ജീവനക്കാരന്‍ പോളിന്റെ വീട്ടില്‍ ചെലവഴിക്കും. ഒമ്പതിന് മൂടക്കൊല്ലിക്ക് തിരിക്കും. […]

FEATURE
on Feb 18, 2024

എസ് എഫ് ഐ ഒ അന്വേഷണം തുടരാമെന്ന വിധിയില്‍ എക്‌സാലോജിക്കിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതോടെ, വീണാ വിജയനില്‍ നിന്നും ഉടന്‍ തന്നെ മൊഴിയെടുത്തേക്കാം. ഇതിനായി ഈ ആഴ്ച തന്നെ നോട്ടീസ് നല്‍കുമെന്നാണ് വിവരം. നേരത്തെ സിഎംആര്‍എല്ലിഎല്‍ നിന്നും കെഎസ്‌ഐഡിസിയില്‍ നിന്നും അന്വേഷണ സംഘം നേരിട്ടെത്തി വിവരങ്ങള്‍ തേടിയിരുന്നു. അന്വേഷണം റദ്ദാക്കാന്‍ നടത്തിയ നീക്കവും, അതിന് കോടതിയില്‍ നിന്ന് നേരിട്ട തിരിച്ചടിയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സിംഗിള്‍ ബഞ്ച് ഹര്‍ജി തള്ളിയതോടെ എക്‌സാലോജിക്ക് കര്‍ണാടക ഹൈക്കോടതിയില്‍ ഡിവിഷന്‍ ബഞ്ചിനെ […]

FEATURE
on Feb 17, 2024

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച പോളിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയില്‍ പ്രതിഷേധം പരിധിവിട്ടു. പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ മൃതദേഹവുമായി പ്രതിഷേധിച്ച നാട്ടുകാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ തിരിഞ്ഞു. റോഡ് ഉപരോധിച്ചാണ് പ്രതിഷേധം. മൃതദേഹത്തെ അനുഗമിച്ചിരുന്ന വനംവകുപ്പിന്റെ വാഹനം തടഞ്ഞു. ജീപ്പ് തടഞ്ഞിട്ട നാട്ടുകാര്‍ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറി. ജീപ്പില്‍ റീത്ത് വച്ചും പ്രതിഷേധിച്ചു. നൂറുകണക്കിന് നാട്ടുകാരാണ് വാഹനം വളഞ്ഞ് മുദ്രാവാക്യം വിളിക്കുന്നത്. ഇവരെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. കൊല്ലപ്പെട്ട പോളിന്റെ ഭാര്യയ്ക്ക് ജോലി […]

FEATURE
on Feb 17, 2024

വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. സ്വന്തം കമ്പനികളുടെ മൂല്യം പെരുപ്പിച്ച് കാട്ടി ബാങ്കുകളെയും ഇൻഷുറൻസ് കമ്പനികളെയും വഞ്ചിച്ച കേസിലാണ് ന്യൂയോര്‍ക്കിലെ കോടതി ശിക്ഷ വിധിച്ചത്. 355 മില്യൺ ഡോളര്‍ പിഴയാണ് പ്രധാന ശിക്ഷ. ഇതിന് പുറമെ ന്യൂയോർക്കിൽ ഒരു കമ്പനിയുടെയും ഓഫീസറായോ ഡയറക്ടറ്റായോ ചുമതല വഹിക്കുന്നതിൽ നിന്ന് മൂന്ന് വര്‍ഷത്തേക്ക് ട്രംപിനെ കോടതി വിലക്കി. ന്യൂയോർക്കിലെ ബാങ്കുകളിൽ നിന്ന് അടക്കം വായ്പകൾക്ക് അപേക്ഷിക്കുന്നതിൽ നിന്നും മൂന്ന് വർഷത്തേക്ക് […]

FEATURE
on Feb 1, 2024

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 11 മണിക്ക് കേന്ദ്ര ധനമന്ത്രി നിര്‍മല സീതരാമനാണ് ബജറ്റ് അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇടക്കാല ബജറ്റ് കൂടെ അവതരിപ്പിക്കുന്നതോടെ ആറു ബജറ്റുകള്‍ അവതരിപ്പിച്ച ആദ്യ വനിത ധനമന്ത്രിയായി നിര്‍മ്മല സീതാരാമന്‍ മാറും. ആദായ നികുതി ഇളവുകള്‍, ക്ഷേമപദ്ധതികള്‍, സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കുമുളള സഹായം അടക്കം ബജറ്റിലുണ്ടാകാനാണ് സാധ്യതയുണ്ട്. സ്ത്രീപക്ഷ ബജറ്റാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി […]

FEATURE
on Feb 1, 2024

തിരുവനന്തപുരം: കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍.ഡി.എ.യുടെ കേരള പദയാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 13-ന് തിരുവനന്തപുരത്തെത്തും. നേരത്തെ കേരള പദയാത്ര 12-ന് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ പര്യടനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അമിത് ഷായുടെ സൗകര്യം കൂടി കണക്കിലെടുത്താണ് പരിപാടി 13ലേക്ക് മാറ്റിയത്. വൈകീട്ട് മൂന്നിനാണ് പൊതുയോഗം. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പര്യടനം ശനിയാഴ്ച നടക്കും.

FEATURE
on Feb 1, 2024

തിരുവനന്തപുരം: മകള്‍ വീണയ്ക്കെതിരായ ആരോപണങ്ങള്‍ക്ക് ആദ്യമായി വിശദമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാര്യ കമല വിരമിച്ചപ്പോള്‍ കിട്ടിയ തുക കൊണ്ടാണ് മകള്‍ കമ്പനി തുടങ്ങിയതെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു ആരോപണങ്ങള്‍ തന്നെ ഒരു രീതിയിലും ബാധിക്കില്ല. പ്രതിപക്ഷം ആരോപണങ്ങള്‍ തുടരട്ടെ. ജനം അത് സ്വീകരിക്കുകയോ ഇല്ലയോ എന്നത് കാലം തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘എന്തെല്ലാം കഥകള്‍ നേരത്തേയും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതൊന്നും ഇവിടെ ഏല്‍ക്കില്ല. കാരണം ഈ […]