Home > Articles posted by BB (Page 2)
FEATURE
on Apr 9, 2024

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ദിവസേന പുതിയ റെക്കോഡുകൾ സൃഷ്ടിച്ച് കുതിക്കുകയാണ്. ഇന്ന് സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിലെ വർധിച്ച് വച്ച് നോക്കുമ്പോൾ നേരിയ വർധനവേ ഉണ്ടായിട്ടുള്ളൂ എങ്കിലും വില സർവകാല റെക്കോഡിലാണ്. ഗ്രാമിന് ഇന്ന് 10 രൂപ വർധിച്ച് 6575 രൂപയിലെത്തി. പവന് 80 രൂപ ഉയർന്ന് ഒരു പവന് ഇന്ന് 52,600 ഇന്നത്തെ സ്വർണവില. സ്വർണത്തോടൊപ്പം വെള്ളിയുടെ വിലയും ഉയരുന്നുണ്ട്.

FEATURE
on Apr 8, 2024

വിശ്വാസോത്സവത്തിന്റെ ഭാഗമായി  ‘ദി കേരള സ്റ്റോറി’ സിനിമ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത.  നാലാം തീയതിയാണ്  പത്തു മുതല്‍ പ്ലസ് ടുവരെയുള്ള കൗമാരക്കാരായ കുട്ടികള്‍ക്ക് വേണ്ടി ചിത്രം പ്രദര്‍ശിപ്പിച്ചത്. അവധിക്കാലത്ത് കുട്ടികള്‍ക്കായി മൂന്ന് ദിവസത്തെ ഒരു ക്യാംപ് നടത്തിയിരുന്നു. അതില്‍ പ്രണയത്തെ കുറിച്ച് പഠിക്കാന്‍ ഒരുഭാഗമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പഠിക്കാനായി കുട്ടികള്‍ക്ക് ഒരു പുസ്തകവും വിതരണം ചെയ്തിരുന്നു. അത്തരം ഒരു ഉള്ളടക്കം കേരള സ്റ്റോറി എന്ന സിനിമയ്ക്ക് ഉള്ളതുകൊണ്ടാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപത ഡയറക്ടര്‍ ജീന്‍സ് കാരക്കാട് പറഞ്ഞു. […]

FEATURE
on Apr 8, 2024

സതീഷ് കുമാര്‍ വിശാഖപട്ടണം 1989 ഏപ്രില്‍ എട്ടിന് തമിഴ്‌നാട്ടിലെ വള്ളിയൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ഒരു ദാരുണ സംഭവത്തിന്റെ മുപ്പത്തിയഞ്ചാം ദുരന്തവാര്‍ഷികദിനമാണിന്ന്. അതിങ്ങനെയായിരുന്നു. കന്യാകുമാരി ജില്ലയില്‍പ്പെട്ട കുറ്റാലമ്മൂട് ഭദ്രേശ്വരി അമ്മന്‍ കോവിലിലെ ഉത്സവത്തിന്റെ ഭാഗമായി ഒരു ഗാനമേള അവതരിപ്പിക്കാന്‍ തീവണ്ടിയില്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര ഗായകനായ എ.എം. രാജയും ഭാര്യ ജിക്കിയും. തീവണ്ടി വള്ളിയൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനിടയില്‍ വെള്ളമെടുക്കാനായി ഗാനമേള ഗ്രൂപ്പിലെ ഒരാള്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി. ഏറെ നേരമായിട്ടും കാണാതായ അദ്ദേഹത്തെ അന്വേഷിച്ചിറങ്ങിയ എ.എം. രാജ […]

FEATURE
on Apr 7, 2024

തിരുവനന്തപുരം: രണ്ടാംഘട്ട പ്രചാരണത്തിലേക്ക് മുന്നണികള്‍ കടന്നതോടെ കേന്ദ്രനേതാക്കളുടെ വരവിനൊരുങ്ങി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രംഗം. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു ജില്ലകളില്‍ വീണ്ടും പ്രചാരണത്തിനെത്തും. പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളെ ഇറക്കി കോണ്‍ഗ്രസും യച്ചൂരി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളെ കൊണ്ടുവന്ന് സിപിഎമ്മും കളംനിറയ്ക്കും. പത്തനംതിട്ടയിലാണ് ഇത്തവണ ആദ്യം മോദിയെത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ക്ക് മുന്നേയെത്തിയത് രണ്ടു തവണ തൃശ്ശൂരും ഒരിക്കല്‍ തിരുവനന്തപുരത്തും. വരുന്ന പതിനഞ്ചിനാണ് അഞ്ചാം വരവ്. കുന്നംകുളവും ആറ്റിങ്ങലുമാകും വേദികള്‍. തൃശ്ശൂര്‍, ആലത്തൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കായാവും […]

FEATURE
on Apr 7, 2024

സതീഷ്‌കുമാര്‍ വിശാഖപട്ടണം കേരളത്തില്‍ സര്‍ക്കസ്സിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന നാടാണ് തലശ്ശേരി . ഒരു കാലത്ത് ഇന്ത്യയിലെ ഒട്ടുമിക്ക സര്‍ക്കസ്സ് കമ്പനികളുടേയും ഉടമസ്ഥാവകാശം കണ്ണൂര്‍ ,തലശ്ശേരി സ്വദേശികള്‍ക്കായിരുന്നു. കീലേരി കുഞ്ഞിക്കണ്ണനെ പോലെയുള്ള മഹാപ്രതിഭകള്‍ സര്‍ക്കസ്സിന് നല്‍കിയ സംഭാവനകള്‍ വളരെ മഹത്തരമാണെന്ന് എടുത്ത് പറയാതെ വയ്യ. മലയാളത്തില്‍ സര്‍ക്കസ്സ് പശ്ചാത്തലമാക്കി പുറത്തിറങ്ങിയ സിനിമകളാണ് നായര്‍ പിടിച്ച പുലിവാല്‍ , അരവിന്ദന്റെ തമ്പ്, എം ടി യുടെ വളര്‍ത്തുമൃഗങ്ങള്‍, കെ ജി ജോര്‍ജ്ജിന്റെ മേള, ലോഹിതദാസിന്റെ ജോക്കര്‍ എന്നിവയൊക്കെ. സര്‍ക്കസിന്റെ കഥപറഞ്ഞ […]

FEATURE
on Apr 7, 2024

  ക്ഷത്രിയന്‍ ഐക്യ കേരളം ശ്രവിച്ച അര്‍ഥസമ്പുഷ്ടവും ഭാവനാസമ്പൂര്‍ണവുമായ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഏതാണെന്ന് ചോദിച്ചാല്‍ സ്ഥാനാര്‍ഥി സാറാമ്മ എന്ന സിനിമയിലേതാണെന്ന് നെഞ്ചത്ത് കൈവച്ച് പറയാന്‍ സാധിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി തൊട്ടിന്‍കരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കുമെന്നും ജനങ്ങളെ പിഴിയുന്ന നികുതി ഒഴിവാക്കാന്‍ നികുതി വകുപ്പ് തന്നെ ഇല്ലാതാക്കുമെന്നുമൊക്കെ പ്ര്യഖ്യാപിച്ചതിനേക്കാള്‍ ഉത്തമമായി വേറെ ഏത് തിരഞ്ഞെടുപ്പ് പ്രകടനപത്രികയാണ് മലയാളികള്‍ക്ക് മുന്‍പില്‍ ആശയസമ്പുഷ്ടമായിട്ടുള്ളത്. വിമാനത്താവളം കേന്ദ്രവിഷയവും നികുതി സംസ്ഥാന വിഷയവുമാണെന്നും അറിയാതെയാവില്ലല്ലോ സാറാമ്മ നയം പ്രഖ്യാപിച്ചത്. അതിന് ശേഷം അത്രയും […]

FEATURE
on Feb 22, 2024

ഇതിഹാസ താരമായി യുവരാജ് സിംഗ് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച് താരം ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും. സിറ്റിംഗ് എംപി സണ്ണി ഡിയോളിന് പകരക്കാരനായാണ് ലോകകപ്പ് ജേതാവിനെ പരിഗണിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. യുവരാജ് സിംഗ് അടുത്തിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടികാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നിലവില്‍ ഇതേക്കുറിച്ച് താരമോ പാര്‍ട്ടി വൃത്തങ്ങളോ ഔദ്യോഗിക പ്രഖ്യാനം നടത്തിയിട്ടില്ല. വൈകാതെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുമെന്നാണ് […]

FEATURE
on Feb 22, 2024

ഗൂഗിള്‍ പ്ലേസ്റ്റോറിന് വെല്ലുവിളിയായി ഫോണ്‍പേയുടെ ‘ഇന്‍ഡസ് ആപ്പ് സ്റ്റോര്‍’. ഉപയോക്താക്കള്‍ക്ക് കമ്പനിയുടെ വെബ്സൈറ്റില്‍ നിന്ന് നേരിട്ട് ഇന്‍ഡസ് ആപ്പ് സ്റ്റോര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇംഗ്ലീഷ് കൂടാതെ 12 പ്രാദേശിക ഇന്ത്യന്‍ ഭാഷകളിലും ആപ്പ് ലഭ്യമാകും. 45 വിഭാഗങ്ങളിലായി രണ്ട് ലക്ഷത്തിലധികം മൊബൈല്‍ ആപ്പുകളും ഗെയിമുകളും ഇന്‍ഡസ് സ്റ്റോറില്‍ ലഭ്യമാകും. ഡെവലപ്പര്‍മാര്‍ക്ക് തെര്‍ഡ് പാര്‍ട്ടി പേയ്മെന്റ് സേവനങ്ങളും ഗേറ്റ്വേകളും ഉപയോഗിക്കാം, ഫീസ് ഈടാക്കില്ലെന്നും ഫോണ്‍പേ അറിയിച്ചു. മറ്റ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് വ്യത്യസ്തമായാണ് ഇന്‍ഡസ് സ്റ്റോര്‍ നല്‍കുന്ന […]