ഗുരുവായൂരിലെ 105 കിലോ സ്വർണം എസ് ബി ഐയിലേക്ക്

ഗുരുവായൂർ : ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 105 കിലോ സ്വർണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിച്ചു. സ്വർണം ശുദ്ധീകരിച്ച് തങ്കം ആക്കുന്ന മുംബൈയിലെ കേന്ദ്ര സർക്കാരിന്റെ മിന്റിൽ 30,31 തീയതികളിൽ ദേവസ്വം അധികൃതരുടെ സാന്നിധ്യത്തിൽ സ്വർണം ഉരുക്കും.ശുദ്ധീകരിച്ച സ്വർണ ബാറുകളാണ് ബാങ്കിൽ നിക്ഷേപിക്കുക. ദേവസ്വം ലോക്കറുകളിൽ സൂക്ഷിച്ചിട്ടുള്ള സ്വർണത്തിൽ ഒരു ഭാഗമാണ് നിക്ഷേപ പദ്ധതിയിലേക്ക് മാറ്റുന്നത്. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 6 ടൺ വെള്ളി കൂടി നിക്ഷേപമായി മാറ്റും. ഹൈദരാബാദിലെ കേന്ദ്ര സർക്കാരിന്റെ നാണയം […]

 രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പുരിലെ ലാലാ ലജ്പത് റായ് (എല്‍എല്‍ആര്‍) സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി, ഹെപ്പറ്റെറ്റിസ് ബി, സി എന്നിവ ബാധിച്ചതായി കണ്ടെത്തല്‍. കാണ്‍പുര്‍ സിറ്റി, ദേഹത്, ഫറൂഖാബാദ്, ഔറയ്യ, ഇറ്റാവ, കനൗജ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളാണിവര്‍.രോഗബാധയുടെ ഉറവിടം കണ്ടെത്താൻ വൈറല്‍ ഹെപ്പറ്റൈറ്റിസ് കണ്‍ട്രോള്‍ ബോര്‍ഡ് അന്വേഷണം നടത്തുമെന്ന് ഉത്തര്‍പ്രദേശ് ദേശീയ ആരോഗ്യ മിഷൻ അറിയിച്ചു. തലസേമിയ രോഗബാധയെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് രക്തം നല്‍കിയത്. രക്തദാന സമയത്ത് […]

മരുന്ന് കൊള്ളയിൽ മുഖ്യമന്ത്രി പ്രതികരിക്കണം: സതീശൻ

തിരുവനന്തപുരം : മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിലും, സംസ്ഥാന മെഡിക്കൽ സർവീസ് കോർപ്പറേഷൻ സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തുവെന്ന സി എ ജി റിപ്പോർട്ടിലും, മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. മെഡിക്കൽ സർവീസ് കോർപ്പറേഷനിലെ സിഎജി റിപ്പോർട്ട് പ്രകാരം1610 ബാച്ച് മരുന്നുകൾക്ക് കാലാവധി സംബന്ധിച്ച് നിബന്ധന പാലിക്കപ്പെട്ടില്ല. 26 ആശുപത്രികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. ഗുണനിലവാരമില്ലാത്ത മരുന്നുകൾ പല ആശുപത്രികളിലും […]

മാസപ്പടിക്കേസ്: സർക്കാർ വാദം കള്ളം – മാത്യു കുഴൽനാടൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം എൽ എ. വീണ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന സിപിഎം ആവശ്യത്തിനു മറുചോദ്യം ഉന്നയിക്കുകയായിരുന്നു അദ്ദേഹം . ചോദിച്ച ചോദ്യത്തിനല്ല സർക്കാർ മറുപടി നൽകിയത്. മാപ്പ് പറയേണ്ടത് ധനമന്ത്രിയാണ്. ഒരു സേവനവും നൽകാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി കൊച്ചിയിലെ ശശിധരൻ കർത്തയുടെ കമ്പനിയായ് സി […]

Editors Pick, Featured
October 21, 2023

ഇന്ത്യയിൽ ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന് കാനഡ

ന്യൂഡൽഹി: അന്ത്യശാസനത്തെ തുടർന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതിനു പിന്നാലെ കാനഡ നടത്തിയ മോശം പരാമർശങ്ങളിൽ ശക്തിയായി പ്രതിഷേധിച്ച് ഇന്ത്യ. ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്നും തിരക്കേറിയ നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോക്കറ്റടി സർവസാധാരണമാണെന്നും കനേഡിയൻ വിദേശ മന്ത്രാലയം പത്രക്കുറിപ്പ് ഇറക്കിയതാണ് വിവാദമായത്. വിദേശകാര്യമന്ത്രി മെലാനി ജോളിയും ഇന്ത്യയ്ക്കെതിരെ ഇതേ ആരോപണങ്ങൾ ഉന്നയിച്ചു. വലിയ തുക കൈവശം വയ്ക്കരുത്, അപരിചിതരുമായി ഇടപഴകരുത് തുടങ്ങിയ നിർദേശങ്ങളും പത്രക്കുറിപ്പിലുണ്ട്. കനേഡിയൻ പൗരൻമാർക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഈ ആക്ഷേപമുന്നയിച്ചത് . ശുദ്ധ അസംബന്ധമെന്നാണ് ഇന്ത്യയുടെ […]

വീണയുടെ സ്ഥാപനം ജിഎസ്ടി അടച്ചോ ? ഒഴിഞ്ഞു മാറി സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനം എക്‌സാലോജിക് കൊച്ചി ആസ്ഥാനമായ സി എം ആര്‍എൽ എന്ന കമ്പനിക്ക് നല്‍കിയ സേവനത്തിനു കിട്ടിയ തുകയുടെ ഐജിഎസ്ടി അടച്ചോയെന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി സംസ്ഥാന സർക്കാർ .നികുതിപ്പണം സർക്കാരിന് കിട്ടിയോ എന്ന ചോദ്യത്തിനും മറുപടിയില്ല. എക്‌സാലോജിക് വാങ്ങിയ 1.72 കോടി രൂപയ്ക്കു ഐജിഎസ്ടി അടച്ചോ എന്നതായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം. എന്നാല്‍ വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചു മറുപടി നല്‍കാന്‍ കഴിയില്ലെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള ജിഎസ്ടി വകുപ്പിൻ്റെ […]

Featured, Special Story
October 19, 2023

ഈരാറ്റുപേട്ടയിൽ ഭീകരവിരുദ്ധ സ്ക്വാഡ് ഓഫീസ്; വിവാദം ശക്തം

കോട്ടയം : തീവ്രവാദപ്രവർത്തനം ശക്തമായതിനാൽ ഈരാറ്റുപേട്ടയിൽ ഭീകരവിരുദ്ധ സ്ക്വാഡ് ഓഫീസ് നിർമ്മിക്കണമെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിനെ ചൊല്ലി വിവാദം ശക്തം. എസ്.ഡി.പി.ഐ നേതാക്കൾക്കൊപ്പം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും, സി.പി.എം പ്രാദേശിക നേതാക്കളും എസ്.പിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടപ്പോൾ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് എസ്.പി കെ.കാർത്തിക്. പൂഞ്ഞാറിൽ പൊലീസിന്റെ കൈവശമുള്ള മൂന്നേക്കർ സ്ഥലം മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് വിട്ടു നൽകണമെന്ന റവന്യൂ വകുപ്പിന്റെ അപേക്ഷ ലഭിച്ച ഡി.ജി.പി വിശദമായ റിപ്പോർട്ട് എസ്.പിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ലോക്കൽ പൊലീസ് […]

Featured, Special Story
October 19, 2023

ഭാര്യയെ ചിരവ കൊണ്ട് തലക്കടിച്ച് കൊന്ന ഭർത്താവിന് ജീവപര്യന്തം

കൊല്ലം: ശാസ്താംകോട്ടയിൽ സ്കൂൾ അധ്യാപികയായ ഭാര്യയെ ചിരവ കൊണ്ട് തലക്കടിച്ച് കൊന്ന ഭർത്താവിന് ജീവപര്യന്തം കഠിന തടവ് ശിക്ഷ. ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ആഷ്ലി സോളമനാണ് ഭാര്യ അനിതയെ കൊന്നത്. അനിതയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന കാരണത്തിലായിരുന്നു കൊലപാതകം.വർക്കല പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു ആഷ‍്‍ലി സോളമൻ. ആഷ്‌ലിയും അനിതയും അയൽവാസികളായിരുന്നു.അനിതയും ചവറ സ്വദേശിയും തമ്മിലുള്ള അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2018 ഒക്ടോബർ ഒൻപതിനായിരുന്നു കൊലപാതകം.അനിതയെ ആഷ്‌ലി വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു. ഇതിനെതിരേ അനിതയുടെ പുരുഷസുഹൃത്ത് ഹൈക്കോടതിയിൽ ഹേബിയസ് […]

Featured, Special Story
October 19, 2023

ഇവിടെ ഇരിക്കുന്നത് ദൈവങ്ങളല്ല; ജഡ്ജിമാരാണ്

കൊച്ചി: വീടിനുസമീപത്തെ പ്രാര്‍ഥനാ കേന്ദ്രത്തില്‍നിന്നുള്ള അമിത ശബ്ദത്തെക്കുറിച്ച് പരാതിപ്പെട്ട വനിതയുടെപേരില്‍ കേസെടുത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കാനും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. തൊഴുകൈയും കണ്ണീരുമായാണ് അവര്‍ കോടതിയിലെത്തിയത്. നീതിയുടെ ദേവാലയമാണെങ്കിലും ഇവിടെ ഇരിക്കുന്നത് ദൈവങ്ങളല്ല. ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കുന്ന ജഡ്ജിമാരാണ്. വരുന്നവര്‍ ഔചിത്യം പാലിക്കുക  തൊഴുകൈയോടെ വരേണ്ടയിടമല്ലിതെന്ന് കോടതി അഭിപ്രായപ്പെട്ടു. കോടതിയില്‍ കേസ് ഉന്നയിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണ് കോടതി പറഞ്ഞു.ഇന്‍സ്‌പെക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജിക്കാരി സ്വയമാണ് കേസ് വാദിച്ചത്. ആലപ്പുഴ […]

Featured, Special Story
October 18, 2023

സോളാര്‍ കേസിലെ പ്രതി ബിജുവിന്റെ മകന്‍ മരിച്ച നിലയില്‍

കൊച്ചി :സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. ബിജുവിന്റെ ഇളയമകന്‍ യദു പരമേശ്വരന്‍ ( അച്ചു 19) ആണ് മരിച്ചത്. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. യദുവിന്റെ അമ്മ രശ്മിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. രശ്മി മരിച്ച കേസിൽ ബിജു രാധാകൃഷ്ണനെ ജില്ലാ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. എന്നാൽ ഹൈക്കോടതി പിന്നീട് ബിജു രാധാകൃഷ്ണനെ വിട്ടയച്ചു.അമ്മ രശ്മിയെ കൊന്നത് അച്ഛനാണെന്ന് മകനും മൊഴി നൽകിയിരുന്നു. […]