Featured, Special Story
October 18, 2023

മാദ്ധ്യമപ്രവർത്തകരോട് ”തെണ്ടാൻ പോ” എന്ന് മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്‌ടാവ് എം.സി ദത്തനെ തടഞ്ഞ് പൊലീസ്. ആളറിയാതെയാണ് ദത്തനെ പൊലീസുകാർ തടഞ്ഞതെങ്കിലും സഹായിക്കാനെത്തിയ മാദ്ധ്യമപ്രവർത്തകരോടാണ് ദത്തൻ അരിശം തീർത്തത്. നിനക്കൊന്നും വേറെ പണിയില്ലേടാ..നീയൊക്കെ തെണ്ടാൻ പോ എന്നായിരുന്നു മുഖ്യമന്ത്രിക്ക് ഉപദേശം നൽകുന്ന എം.സി ദത്തന്റെ പ്രതികരണം. സെക്രട്ടേറിയേറ്റിന് മുന്നിലെ അനക്സ് കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലായിരുന്നു സംഭവം. യുഡിഎഫിന്റെ ഉപരോധത്തിനിടയിൽ സെക്രട്ടേറിയേറ്റിലേക്ക് എത്തിയ ദത്തന്, പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുന്നിൽ കാത്തുനിൽക്കേണ്ടി വന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്നും കടത്തിവിടണമെന്നും മാദ്ധ്യമപ്രവർത്തകർ […]

Featured, Special Story
October 18, 2023

പൾസ് പരിശോധിക്കുക മാത്രമാണ് ബ്രിജ് ഭൂഷൺ ചെയ്തതെന്ന്

ന്യൂഡൽഹി∙ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണങ്ങളിൽ കഴമ്പില്ലെന്ന് ബ്രിജ് ഭൂഷണിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ. കായിക താരങ്ങളുടെ പൾസ് പരിശോധിക്കുക മാത്രമാണ് ബ്രിജ് ഭൂഷൺ ചെയ്തെന്നും അദ്ദേഹം കോടതിയിൽ അറിയിച്ചു. ലൈംഗിക താൽപര്യത്തോടെയല്ലാതെ പൾസ് നോക്കുന്നത് ഒരു കുറ്റകൃത്യമായി കാണാനാകില്ലെന്നും ബ്രിജ് ഭൂഷൺ കോടതിയിൽ വാദിച്ചു. ബ്രിജ് ഭൂഷണിനായി അഭിഭാഷകനായ രാജീവ് മോഹനാണ് ഹാജരായത്. പൾസ് നോക്കുക മാത്രമാണ് ചെയ്തതെന്നും അത് ലൈംഗിക താൽപര്യത്തോടെ അല്ലെന്നും […]

Editors Pick, Featured
October 18, 2023

കോണ്‍ഗ്രസ് വാഗ്ദാനം 25 ലക്ഷത്തിന്‍റെ ഇന്‍ഷുറന്‍സ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. നവംബര്‍ 17നാണ് 230 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് . സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന ആളുകള്‍ക്ക് 25 ലക്ഷത്തിന്‍റെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും 10 ലക്ഷം രൂപയുടെ അപകട പരിരക്ഷയും നല്‍കുമെന്നടക്കമുള്ള വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം അനുവദിക്കും. സംസ്ഥാനത്തിന്‍റേതായി ഒരു ഐപിഎല്‍ ടീം രൂപീകരിക്കും. രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും പത്രികയില്‍ […]

Featured, Special Story
October 18, 2023

രാത്രി കിടിലൻ ബീഫ് പെരട്ടും ചിക്കൻ ഫ്രൈയും കൂട്ടി അത്താഴം

കൊച്ചി : സ്കൂള്‍ കായികോത്സവത്തിൽ രാവിലെ പാല്‍, മുട്ട എന്നിവയ്ക്കു പുറമേ ഇഡ്ഡലി, ദോശ, നൂലപ്പം, ഉപ്പുമാവ് എന്നിങ്ങനെയാണ് വിവിധ ദിവസങ്ങളിലെ പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് പായസത്തോടു കൂടിയ വിഭവ സമൃദ്ധമായ സദ്യയും രാവിലെ 10നും വൈകീട്ട് നാലിനും ചായയും ലഘു പലഹാരവും നല്‍കും. രാത്രി കിടിലൻ ബീഫ് പെരട്ടും ചിക്കൻ ഫ്രൈയും കൂട്ടി അടിപൊളി അത്താഴവും കഴിക്കാമെന്ന് വി ശിവൻകുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. സംസ്ഥാന സ്കൂള്‍ കായികോത്സവത്തിലെ ഭക്ഷണ പന്തലിലെ അടിപൊളി മെനു വിശദീകരിച്ച് മന്ത്രി […]

വ്യാജ വാര്‍ത്താ ചാനലുകള്‍ക്ക് കടിഞ്ഞാണ്‍

ന്യൂഡൽഹി: യു ട്യൂബ് വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ചാനലുകളില്‍ കണ്ടെത്താൻ ഉചിതമായ നയരൂപീകരണം നടത്തണമെന്ന് യൂട്യൂബ് അധികൃതർക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇത്തരം വീഡിയോകള്‍ക്ക് മുകളിലായി സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ എന്ന അര്‍ത്ഥം വരുന്ന ‘നോട്ട് വെരിഫൈഡ്’ ലേബല്‍ പതിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് പുറമേ, ഉപഭോക്താക്കളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉപഭോക്താക്കളുടെയും കുട്ടികളുടെയും സുരക്ഷ ശക്തമാക്കുന്നതിനും, ഉറപ്പുവരുത്തുന്നതിനും എന്തെല്ലാം തരത്തിലുള്ള മാര്‍ഗങ്ങളാണ് ഇതുവരെ […]

Featured, Special Story
October 18, 2023

കെഎസ്എഫഇയിലും ഇഡി വരും; മുന്നറിയിപ്പുമായി എകെ ബാലന്‍

കോഴിക്കോട്: കെഎസ്എഫ്ഇയിലും ഇഡി വരുമെന്ന് മുന്നറിയിപ്പുമായി സിപിഎം നേതാവ് എകെ ബാലന്‍. മുന്‍പ് ഇവിടെ 25 കോടിയുടെ വെട്ടിപ്പ് നടന്നു. സമാനസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ജാഗ്രത പാലിക്കണം. കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബാലന്‍. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വേദിയിലിരിക്കെയായിരുന്നു ബാലന്റെ വിമര്‍ശനം.  ‘ടാര്‍ഗറ്റിന്റെ ഭാഗമായി എണ്ണം തീര്‍ക്കാന്‍ കള്ള ഒപ്പിട്ട് കള്ളപ്പേരിട്ട് കള്ളച്ചെക്ക് വാങ്ങി പൊള്ളച്ചിട്ടികള്‍ ഉണ്ടാക്കുകയാണ്. എത്രകാലം ഇത് തുടരാന്‍ പറ്റും. ഇത് ഉണ്ടാക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രശ്‌നം എത്രമാത്രമാണെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?. […]

സഹോദരിമാരെ പീഡിപ്പിച്ചു: യുവാവിന് 204 വര്‍ഷം കഠിന തടവും പിഴയും

  അടൂര്‍ : സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളില്‍ യുവാവിന് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി 204 വര്‍ഷത്തെ കഠിന തടവും പിഴയും വിധിച്ചു. പത്തനാപുരം പുന്നല വില്ലേജില്‍ കടയ്ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദിനെ (32) യാണ് ശിക്ഷിച്ചത്. എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 104 വര്‍ഷം കഠിനതടവും 4,20,000 രൂപാ പിഴയും എട്ടു വയസുകാരിയുടെ സഹോദരി മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 100 വര്‍ഷത്തെ കഠിന തടവും നാല് ലക്ഷം രൂപയും ശിക്ഷിച്ചു. സ്പെഷ്യല്‍ കോടതി […]

ഫാമിലിയും തടവും അന്താരാഷ്ട മേളയിലേക്ക്

തിരുവനന്തപുരം : ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി, നവാഗത സംവിധായകൻ ഫാസിൽ റസാഖ് സംവിധാനം ചെയ്ത തടവ് എന്നീ മലയാള ചിത്രങ്ങൾ 28ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐഎഫ്എഫ്കെ) അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക്. ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്താണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മലയാള സിനിമ ഇന്ന് എന്ന കാറ്റ​ഗറിയിൽ 12 ചിത്രങ്ങളാണുള്ളത്. എന്നെന്നും (ഷാലിനി ഉഷാദേവി), ഫൈവ് ഫസ്റ്റ് ഡേറ്റ്സ് ( റിനോഷുൻ കെ), നീലമുടി (വി. ശരത്കുിമാർ), ആപ്പിൾ ചെടികൾ(​ഗ​ഗൻ ദേവ്), […]

ലീഗ്-സമസ്ത തർക്കം രൂക്ഷം: ഒത്തുതീർപ്പ് ശ്രമം തുടങ്ങി

കോഴിക്കോട് : മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്ലിം ലീഗും തമ്മിലുള്ള തർക്കത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎം എ സലാമിനെ തള്ളി ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഒത്തുതീർപ്പിനായി രംഗത്തിറങ്ങി. തർക്കം സംബന്ധിച്ച് ഇനി പ്രസ്താവന വേണ്ടെന്ന് ലീഗ് നേതാക്കൾക്ക് കർശന നിർദേശം നൽകി.പ്രസ്താവന നടത്തരുതെന്ന് സലാമിനോട് ആവശ്യപ്പെട്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്തയുമായുള്ള തർക്കം അതിരൂക്ഷമായതോടെയാണ് അദ്ദേഹത്തിൻ്റെ ഇടപെടൽ. എസ് കെ എസ് എസ് എഫിന്റെ […]

Featured, Special Story
October 16, 2023

ടി.പി.ചന്ദ്രശേഖരൻ വധം ; ജയിലിൽ പ്രതികളുടെഅവിവിഹിത ഇടപെടലുകൾ

ആലപ്പുഴ∙ തടവുകാരെ ജയിൽ ഓഫിസുകളിൽ ഒരേ സെക്‌ഷനിൽ തുടർച്ചയായി ജോലി ചെയ്യിക്കരുതെന്നു നിർദേശം. തടവുകാർ തുടർച്ചയായി ഒരേ സെക്‌ഷനിൽ ജോലി ചെയ്യുന്നത് ഉദ്യോഗസ്ഥരിൽ സ്വാധീനമുണ്ടാക്കുമെന്നും ഇത് ദുരുപയോഗപ്പെടുത്തുന്നുമെന്നുള്ള വിലയിരുത്തലിനെത്തുടർന്നാണിത്.  കണ്ണൂർ സെൻട്രൽ ജയിലിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ജയിൽ ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും ഡ്യൂട്ടി നിശ്ചയിക്കുന്നതിൽപോലും ഇടപെടുന്നെന്ന വിവരം പുറത്തുവന്നിരുന്നു.  ഇത്തരത്തിൽ മറ്റു ജയിലുകളിലും രാഷ്ട്രീയ കൊലപാതകക്കേസിലെ പ്രതികൾ ഉൾപ്പെടെ പല തടവുകാരും ഉദ്യോഗസ്ഥരിൽ സ്വാധീനം ചെലുത്തി ആനുകൂല്യങ്ങൾ നേടിയെടുക്കുകയും മറ്റ് തടവുകാരുടെ ആനുകൂല്യങ്ങൾ തടയുകയും ചെയ്യുന്നതായി ജയിൽ […]