ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച്‌ കമ്മീഷൻ

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ ഹൈലികോപ്ററർ പരിശോധിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്റ്ററിലും തിരച്ചിൽ നടത്തി.

പ്രതിപക്ഷ നേതാക്കളെ മാത്രം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നംവയ്ക്കുന്നതിൻ്റെ തെളിവാണിതെന്ന് കോൺഗ്രസ് ആരോപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആണ് ഈ സംഭവം.
ബിഹാറിലെ സമസ്‌തിപൂരില്‍ വച്ചാണ് ഖാർഗെയുടെ ഹെലികോപ്റ്ററില്‍ കമ്മീഷൻ മിന്നല്‍ പരിശോധന നടത്തിയത്. ഹൈലികോപ്റററിൽ പണം കടത്തുന്നുണ്ടോ എന്ന് അറിയാനാണ് കമ്മീഷൻ്റെ ഈ നടപടി.

ഖാർഗെ കഴിഞ്ഞ ദിവസം ബീഹാറിലെ സമസ്‌തിപൂരിലും മുസാഫർപൂരിലും തുടർച്ചയായി ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചിരുന്നു.

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ നേതാക്കളെ സ്വതന്ത്രമായി സഞ്ചരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുകയാണെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.അവരുടെ വാഹനങ്ങൾ ഒന്നു പരിശോധിക്കുന്നില്ല.

നേരത്തെ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റർ കേരളത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ പരിശോധിച്ചുവെന്നും ഇപ്പോള്‍ പാർട്ടി അധ്യക്ഷൻ ഖാർഗെയുടെ ഹെലികോപ്റ്റർ ബിഹാറില്‍ വച്ചും പരിശോധിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് രാജേഷ് റാത്തോർ എക്‌സില്‍ പങ്കുവച്ച ഒരു വീഡിയോ സന്ദേശത്തില്‍ അവകാശപ്പെടുന്നു.

ബീഹാറിലെ ചീഫ് ഇലക്‌ട്രല്‍ ഓഫീസർ നേരിട്ട് ഖാർഗെയുടെ ഹെലികോപ്റ്റർ പരിശോധിക്കുന്നത് നിരീക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയും കോണ്‍ഗ്രസിന്റെ ബിഹാർ ഘടകത്തിലെ മുഖ്യ വക്താവായ റാത്തോർ പങ്കുവെച്ചു. വീഡിയോയില്‍ ഹെലികോപ്റ്ററിന് സമീപം പോലീസ് ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെട്ടവരും നില്‍ക്കുന്നത് കാണാമായിരുന്നു.