മോദിക്ക് ബദൽ ഗ്യാരണ്ടിയുമായി കെജ്രിവാൾ

ന്യൂഡൽഹി: അടുത്ത വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ടീയത്തിൽ നിന്ന് വിരമിക്കുമെന്ന വാദം ആവർത്തിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ജനങ്ങൾക്ക് മുന്നിൽ തൻ്റെ പത്തു ഗ്യാരണ്ടികളും പ്രഖ്യാപിച്ചു.

മോദി ഇതുവരെ ചെയ്യുമെന്ന് പറഞ്ഞ ‘ഗ്യാരണ്ടി’കൾ ഒന്നും നടാപ്പാക്കിയില്ലെന്നും, ഏത് ഗ്യാരണ്ടി വിശ്വാസത്തിലെടുക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കെജ്രിവാള്‍ പറഞ്ഞു.

വിദേശത്തുള്ള കള്ളപ്പണം പിടിച്ചെടുത്ത് ഒരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ ഇടുമെന്ന വാഗ്ദാനം എന്തായി ? അടുത്ത വർഷം മോദി വിരമിക്കും. അപ്പോൾ മോദി ഗ്യാരണ്ടി ആരു
നടപ്പാക്കുമെന്ന ചോദ്യം അവശേഷിക്കുന്നു.

മോദി പ്രത്യേക വ്യവസ്ഥകൾ കൊണ്ടുവന്നാണ് എൽ കെ അദ്വാനി അടക്കമുള്ള മുതിർന്ന നേതാക്കളെ വിരമിപ്പിച്ചത്. തനിക്ക് ഈ നിയമം ബാധകം അല്ലെങ്കിൽ മോദി അത് തുറന്നു പറയണം.അദ്വാനിക്ക് വേണ്ടി ആയിരുന്നു ആ വ്യവസ്ഥ എങ്കിൽ അത് വ്യക്തമാക്കട്ടെയെന്നും കെജ്രിവാള്‍ പറഞ്ഞു.

കെജ്രിവാളിന്‍റെ 10 ഗ്യാരണ്ടികള്‍ ഇവയാണ് :

1. വിലക്കയറ്റം പിടിച്ചുനിര്‍ത്തും.

2. രാജ്യത്ത് എല്ലാവര്‍ക്കും വൈദ്യുതിയെത്തിക്കും.

3. എല്ലാവര്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കും

4. രാഷ്ട്ര സുരക്ഷ ഉറപ്പാക്കും. ചൈന കടന്നു കയറിയ ഭൂമി തിരിച്ചുപിടിക്കും, സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നല്‍കും

5. അഗ്നിവീർ പദ്ധതി നിർത്തലാക്കും. നിലവിൽ പദ്ധതിയിൽ ചേർന്നവരെ സ്ഥിരപ്പെടുത്തും

6. കാർഷിക താങ്ങുവിലയക്ക് നിയമസാധുത നൽകും

7. ഒരുവർഷത്തിനകം 2 കോടി ജോലി അവസരങ്ങള്‍

8. ബിജെപിയുടെ വാഷിങ് മെഷീൻ ഇല്ലാതാക്കും

9. അഴിമതി കേസിൽ കൃത്യമായ അന്വേഷണം നടത്തി നടപടികളെടുക്കും

10. വ്യാപാരികൾക്ക് അനുകൂല വ്യവസ്ഥകൾ നിർമ്മിക്കും. ചുവപ്പ് നാട ഒഴിവാക്കും