Featured, Special Story
November 03, 2023

ക്യൂബയെ മോശമാക്കി; ക്യൂബൻ അംബാസിഡർക്ക് ഇ-മെയിലിൽ പരാതി

കൊച്ചി: ‘ക്ഷയിച്ച ഇല്ല’ ത്തോട് ക്യൂബയെ ഉപമിച്ച ‘വ്ളോഗർ’ സുജിത് ഭക്തനെതിരേ കേരളത്തിൽനിന്ന് പരാതി. ക്യൂബയെ മോശമാക്കി ചിത്രീകരിച്ചുവെന്നാരോപിച്ച് ഇന്ത്യയിലെ ക്യൂബൻ അംബാസിഡർക്കാണ് ഇ-മെയിലിൽ പരാതി ലഭിച്ചത്. കുറച്ചുദിവസങ്ങളായി ക്യൂബയിലുള്ള വ്ളോഗർ സുജിത് വീഡിയോകൾ യുട്യൂബ് ചാനലിലും ഫെയ്‌സ്ബുക്ക് പേജിലും പങ്കുവെച്ചിരുന്നു. ഇതിലൊന്നിൽ ക്യൂബയിലെ ഒരു സൂപ്പർമാർക്കറ്റിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ‘ക്ഷയിച്ചുകിടക്കുന്ന ഇല്ലംപോലെയാണ് ഇവിടത്തെ പല സംഭവങ്ങളും. എയർപോർട്ട് മുതലുള്ള പലതും അങ്ങനെയാണ്. ഈ സൂപ്പർമാർക്കറ്റ് കാലിയാണ്. ജീവിതത്തിലാദ്യമായാണ് ഇങ്ങനെയൊരു സൂപ്പർമാർക്കറ്റ് കാണുന്നത്. സർക്കാരോഫീസ് പോലെയുണ്ട്. കുറച്ചുസാധനങ്ങൾ […]

Featured, Special Story
November 03, 2023

സുരേഷ് ഗോപി ; പരാതിക്കാരിയുടെ ഉദ്ദേശങ്ങളും ചോദ്യംചെയ്യപ്പെടാം

കൊച്ചി :  സുരേഷ് ഗോപിയുടെ പ്രവർത്തിയോടൊപ്പം കോടതിയിൽ പരാതിക്കാരിയുടെ ഉദ്ദേശങ്ങളും ചോദ്യംചെയ്യപ്പെടാം അഭിഭാഷകനും എഴുത്തുകാരനനുമായ പ്രസാദ് കോട്ടൂർ ഫേസ്ബുക്കിൽ എഴുതുന്നു .  “സുരേഷ് ഗോപിക്കും പരാതിക്കാരിക്കും ഇടയിൽ ഒരു Glass door ഉള്ളതാണ് സുരേഷ് ഗോപി യുടെ Act നെക്കാൾ( commission of criminal offence ) പരാതിക്കാരിയുടെ intention challenge ആകുന്നതു. സുരേഷ് ഗോപിക്ക് ഉള്ളിലേക്ക് കടന്നു പോകാനുള്ള ഹോട്ടലിലെ ഗ്ലാസ്  വാതിലിനോട് ചേർന്ന് നിൽക്കുമ്പോളാണ് ക്യാമറകൾ ബൈറ്റിനായി കൂടിയത്. ഈ വാതിലിനും സുരേഷിനും കൃത്യം […]

Featured, Special Story
November 01, 2023

എന്റെ ആരുമല്ല സുരേഷ് ഗോപി; പക്ഷെ ഏഴകൾക്ക് ആരോ ആണ്‌

കൊച്ചി : ഒരു നടനെ കയ്യിൽ കിട്ടിയപ്പോൾ അര്മാദിച്ചു തുള്ളിച്ചാടിയപ്പോൾ ഓർക്കേണ്ടതായിരുന്നില്ലേ സഹോദരീ ഈ സമൂഹം ഉണർന്നുതന്നെ ഇരിപ്പുണ്ട് എന്ന്. അർധരാത്രിക്ക് സൂര്യനുദിച്ചപ്പോൾ കണ്ണിൽപെട്ടതല്ലല്ലോ ഈ നടന്ന വൈഭവത്തെ ?  ഒരു പകൽ മുഴുവൻ കാത്തിരുന്ന് ഈ നാടകത്തിനു രംഗവേദി ഒരുക്കുമ്പോൾ എന്തുസംഭവിച്ചു എന്ന് ആരും ചോദിക്കില്ല എന്ന് പ്രതീക്ഷിക്കരുത്. ?മുതിർന്ന പത്രപ്രവർത്തകൻ ജി ശക്തിധരൻ ഫേസ്ബുക്കിലെഴുതുന്നു.. സുരേഷ് ഗോപി താമര ചിഹ്നത്തിൽ മത്സരിക്കുമ്പോൾ എങ്ങിനെയൊക്കെ തോൽപ്പിക്കാമോ അതൊക്കെ ചെയ്യണം .ഞാനും ഒപ്പമുണ്ട് .പക്ഷെ രാഷ്ട്രീയ പകതീർക്കാൻ […]

Featured, Main Story
November 01, 2023

യുദ്ധം തുടരും; ഗാസയിൽ മരണം 8525

ന്യുയോർക്ക് : ഗാസയില്‍ യുദ്ധം തുടരുമെന്ന് ഇസ്രായേൽ യു.എന്‍. പൊതുസഭയിൽ പ്രഖ്യാപിച്ചു. വെടിനിര്‍ത്തല്‍വേണമെന്ന യു.എന്‍. പൊതുസഭയിലെ 120 അംഗങ്ങളുടെ ആവശ്യം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളി. തിങ്കളാഴ്ച രാത്രിമുഴുവന്‍ വടക്കന്‍ ഗാസയില്‍ കരസേനയും വ്യോമസേനയും സംയുക്തമായാണ് ആക്രമണം നടത്തി. ഹമാസിന്റെ 300 കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. . വിദേശമാധ്യമങ്ങളുമായി സംവദിക്കുമ്പോഴാണ് വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് നെതന്യാഹു തീര്‍ത്തുപറഞ്ഞത്. പേള്‍ ഹാര്‍ബറില്‍ ബോംബിട്ടപ്പോഴും ലോകവ്യാപാരസമുച്ചയം ഭീകരര്‍ ആക്രമിച്ചപ്പോഴും അമേരിക്ക വെടിനിര്‍ത്തലിനു തയ്യാറാകാത്തതുപോലെ ഇസ്രയേലും ഇപ്പോള്‍ അതിനു […]

പ്രതിപക്ഷ നേതാക്കളുടെ  ഫോൺ ചോർത്താൻ നീക്കം : ഐ ഫോൺ കമ്പനി

ന്യൂഡൽഹി: തങ്ങളുടെ ഫോണും ഇ മെയിലും ചോർത്താൻ കേന്ദ്ര സർക്കാർ ശ്രമിച്ചുവെന്ന് ആപ്പിൾ ഫോൺ കമ്പനി മുന്നറിയിപ്പ് നൽകിയതായി ‘ഇന്ത്യ’ മുന്നണി പ്രതിപക്ഷ നേതാക്കൾ. ആപ്പിൾ നൽകിയ ‘അപായ സന്ദേശ’വും അവർ പുറത്തുവിട്ടു. സർക്കാരിന്റെ അറിവോടെ നടന്ന ചോർത്തൽ,  ഉപയോക്താക്കളെ അറിയിക്കാൻ ആപ്പിൾ രൂപകൽപ്പന ചെയ്ത സംവിധാനമാണ് ‘ആപ്പിൾ അപായസന്ദേശം’. ഐ ഫോണിലെ ഐ മെസേജിലൂടെയാണ് ഈ  സന്ദേശം ലഭിക്കുന്നത്. സൈബർ ക്രിമിനലുകളിൽ നിന്ന് വ്യത്യസ്തമായി, ചില പ്രത്യേക വ്യക്തികളുടെ വിവരങ്ങൾ മാത്രമാണ് സർക്കാർ അറിവോടെ ചോർത്തുന്നതെന്നും ഇതു […]

വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേൽ

ടെല്‍ അവീവ്: വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് ഭീകര സംഘടനയായ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇത് യുദ്ധത്തിനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഒക്ടോബര്‍ 7ന് ബന്ദിയാക്കിയ മൂന്ന് പേരുടെ വീഡിയോ ഹമാസ് പുറത്തു വിട്ടു. ഹമാസിന്‍റെ ആക്രമണത്തിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടെന്നും തടവുകാരെ കൈമാറണമെന്നും ബന്ദികൾ ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇസ്രയേൽ ജയിലിലുള്ള പലസ്തീനികളെ മോചിപ്പിച്ചാൽ ബന്ദികളെ വിട്ടുനൽകാമെന്ന് ഹമാസ് അറിയിരുന്നു. ഇസ്രയേലിന്‍റെ വ്യോമാക്രമണം ആരംഭിച്ച ശേഷം […]

എല്ലാം ചെയ്തത് ഒററയ്ക്ക് ? പോലീസിന് സംശയം തീരുന്നില്ല

കൊച്ചി : യഹോവയുടെ സാക്ഷികൾ എന്ന പ്രാർഥനാക്കൂട്ടായ്മയുടെ കളമശ്ശേരിയിൽ നടന്ന സമ്മേളനത്തിൽ ബോംബുകൾ വെച്ച കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്. മൂന്നുപേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിനു ബോംബ് നിര്‍മിച്ചത് ഒറ്റയ്ക്കാണെന്ന മൊഴിയില്‍ ഉള്‍പ്പെടെയാണ് പൊലീസിന്റെ സംശയം.പ്രതിയെ തീവ്രവാദ സംഘങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന വാദവും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. എല്ലാം ചെയ്തത് താന്‍ ഒറ്റയ്ക്കാണെന്ന മൊഴിയില്‍ പ്രതി ഉറച്ചുനില്‍ക്കുകയാണ്. രാവിലെ 7.30 ന് ആദ്യം പ്രാര്‍ഥന നടക്കുന്ന സ്ഥലത്ത് പോയി. പിന്നീട് അവിടെനിന്ന് പുറത്തിറങ്ങി. ബോംബിനൊപ്പം ഹാളില്‍ […]

Featured, Special Story
October 30, 2023

ഗോപി വധത്തിനു പടച്ചുണ്ടാക്കിയ ഈ ഐക്കണ് കൊടുക്കണം കിരീടം

കൊച്ചി: സുരേഷ് ഗോപി വധത്തിനു പടച്ചുണ്ടാക്കിയ ഈ ഐക്കണ് കൊടുക്കണം കിരീടം. അത്‌ മന്ത്രി റിയാസിനാണോ മന്ത്രി ബിന്ദുവിനാണോ വെക്കേണ്ടതെന്നു പി സതീദേവി തീരുമാനിച്ചാൽ മതി. എന്തിനും പോന്ന ഏതെങ്കിലും പെൺകൊടിയെ കെണിയിൽ ചാടിച്ചു ഐക്കൺ ആക്കി കിട്ടിയാൽ മലക്കം മറിക്കാവുന്നതേയുള്ളോ കേരളത്തിന്റെ പ്രബുദ്ധ രാഷ്ട്രീയം? മുതിർന്ന മാധ്യമപ്രവർത്തകൻ ജി ശക്തിധരൻ ഫേസ്ബുക്കിലെഴുതുന്നു. മഹാത്മാ ഇളം പ്രായത്തിലുള്ള രണ്ടു യുവതികളുടെ ചുമലിൽ പിടിച്ചു ആനന്ദാതിരേകത്തോടെ നടക്കുന്ന പഴയ ചിത്രം ഓന്നോർക്കണം . സായിപ്പന്മാർ അന്ന് പത്തു തുട്ടു […]

കളമശ്ശേരിയിൽ നടന്നത് ബോംബാക്രമണം

കൊച്ചി:  ക്രൈസ്തവ  പ്രാർഥനാ വിഭാഗമായ  യഹോവ സാക്ഷികളുടെ കളമശ്ശേരിയിലെ സമ്മേളനത്തിനിടെ   ഉണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഞായറാഴ്ച രാവിലെ കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഇരുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. നടന്നത് ഉ​ഗ്ര സ്ഫോടനമെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. തുടരെത്തുടരെ പൊട്ടിത്തെറിയുണ്ടായി. 9.45നാണ് സംഭവം. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു. ഐ.ഇ.ഡി വസ്തുവാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി […]

Featured, Special Story
October 29, 2023

സിനിമാ തിയേറ്റർ കേന്ദ്രമാക്കി മോഷണം ; പ്രതി പിടിയിൽ

ആറ്റിങ്ങൽ: മോഷണത്തിൽ പുതിയ പാതകൾ തേടി ഒരു മോഷ്ടാവ് . സിനിമാ തിയേറ്റർ കേന്ദ്രീകരിച്ചാണ് ഇദ്ദേഹത്തിന്റെ പ്രവർത്തനം . നീലഗിരി സ്വദേശി വിബിൻ(30) ആണ് മോഷണ ശ്രമത്തിനിടെ പോലീസ് പിടിയിലായത്.    ടിക്കറ്റെടുത്ത് തിയേറ്ററിലെ സീറ്റിലെത്തുന്ന വിബിൻ ആളൊഴിഞ്ഞ ഭാഗത്തേക്കു മാറിയിരുന്ന ശേഷം സിനിമ തുടങ്ങുമ്പോൾ വസ്ത്രം ഊരിമാറ്റി അർധനഗ്നനായി സീറ്റുകൾക്കു പിന്നിലൂടെ ഇഴഞ്ഞുനീങ്ങി പഴ്സ് മോഷ്ടിക്കുന്നതാണ് ഇയാളുടെ പതിവെന്ന് പോലീസ് പറയുന്നു. തുടർന്ന് സീറ്റിലെത്തി വസ്ത്രം ധരിക്കും. സിനിമയിൽ ലയിച്ചിരിക്കുന്നവർ മോഷണവിവരം അറിയില്ല. കഴിഞ്ഞയാഴ്ച ആറ്റിങ്ങൽ […]