പീഡനപരാതി നൽകി;ദളിത് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

ഭോപ്പാൽ: സഹോദരി ലൈംഗിക പീഡനപരാതി നൽകിയതിന്റെ പേരിൽ ദളിത് യുവാവിനെ നൂറോളം പേർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട 18കാരന്റെ സഹോദരിയ്ക്കും മാതാവിനും മർദ്ദനമേറ്റു. മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാവിനെ നഗ്നയാക്കിയതായും പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതിന് യുവാവിന്റെ സഹോദരി നാലുപേർക്കെതിരെ 2019ൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ നാലുപേർ അറസ്റ്റിലാവുകയും ചെയ്തു. കേസ് നിലവിൽ കോ‌ടതിയിലാണ്. പരാതി പിൻവലിക്കാൻ ചിലർ നിരന്തരം ആവശ്യപ്പെട്ടിരുന്നതായി യുവതി പറയുന്നു. ഇതാണ് ആക്രമണത്തിന് കാരണം. […]

പുതിൻ്റെ എതിരാളി വാഗ്നർ സേന തലവൻ പ്രിഗോഷിന്‍ മരിച്ചു 

മോസ്‌കോ: റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുതിൻ്റെ എതിരാളിയും കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവനുമായ യെവ്‌ഗെനി പ്രിഗോഷിന്‍ വിമാനാപകടത്തിൽ മരിച്ചു എന്ന് റിപ്പോർട്ട്. ബി.ബി.സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിന്‍ കൊല്ലപ്പെട്ടതെന്നാണ് സൂചനകള്‍. എന്നാൽ ഇത് സാധാരണ അപകടമാണോ അതോ ആസൂത്രിത കൊലയാണോ എന്ന സംശയം ബാക്കി നിൽക്കുന്നു. പുതിൻ്റെ എതിരാളികൾ ദുരൂഹ സാഹചര്യങ്ങളിൽ മരിക്കുന്നത് റഷ്യയിൽ പതിവാണ്. സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിനും മോസ്‌കോയ്ക്കും ഇടയിലായാണ് അപകടം നടന്നതെന്ന് സർക്കാർ വ്യക്തമാക്കി. പ്രിഗോഷിനൊപ്പമുണ്ടായിരുന്ന ഒന്‍പത് സഹയാത്രികരും കൊല്ലപ്പെട്ടു എന്നാണ് […]

വടക്കൻ പാട്ടിലെ  വീരാംഗന ഉണ്ണിയാർച്ച …

സതീഷ് കുമാർ  വിശാഖപട്ടണം   ഒരു കാലത്ത് കേരളത്തിലെ സിനിമാ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിച്ചിരുന്നത് വടക്കൻ പാട്ട് കഥകളായിരുന്നു. നാട്ടുരാജാക്കന്മാർക്ക് വേണ്ടി അങ്കം വെട്ടി മരിച്ചിരുന്ന പാവം ചാവേറുകളെ വീരപുരുഷന്മാരാക്കി രചിക്കപ്പെട്ടതാണ് വടക്കൻ പാട്ടുകൾ. ഈ നാടോടിപ്പാട്ടുകളുടെ രചയിതാവ് ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല. പുത്തൂരം വീട്ടിലെ ഉണ്ണിയാർച്ച , ആരോമൽചേകവർ , തച്ചോളി ഒതേനൻ , പയ്യംവെള്ളി ചന്തു , പാലാട്ടുകോമൻ തുടങ്ങിയ കടത്തനാടൻ പ്രദേശങ്ങളിലെ അങ്കച്ചേകവന്മാരും  കളരികളും   അവരുടെ പ്രണയവും പ്രതികാരങ്ങളുമെല്ലാം വാമൊഴികളായി കോലോത്തു […]

ദേശീയ പതാക വീശി പ്രധാനമന്ത്രി

ജോഹന്നസ്ബർഗ്: ചന്ദ്രയാൻ ദൗത്യം വിജയത്തിലെത്തിയപ്പോൾ ദേശീയ പതാക വീശി പ്രധാനമന്ത്രി നരേന്ദ്രമോദി ഐ എസ് ആർ ഒ സംഘത്തോടൊപ്പം ചേർന്ന് സന്തോഷം പങ്കുവെച്ചു. ചരിത്ര നിമിഷത്തിൽ ‘ഇന്ത്യ ഈസ് ഓൺ ദ മൂൺ’ എന്ന് പറഞ്ഞ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്, രാജ്യത്തെയും തങ്ങളെയും അഭിസംബോധന ചെയ്യാൻ മോദിയെ ക്ഷണിക്കുകയായിരുന്നു. വൈകുന്നേരം ആറേകാലോടെയാണ് രാജ്യം ചരിത്രം കുറിച്ചത്.   ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് […]

അമ്പിളി മാമന് ഇന്ത്യയുടെ മുത്തം

ബംഗളൂരു: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ – മൂന്ന്, ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഐ എസ് ആർ ഒ യ്ക്ക് ചരിത്ര വിജയം. ശാസ്ത്രജ്നന്മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദങ്ങൾ കൊണ്ട് മൂടി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് […]

ചന്ദ്രയാൻ ഇന്ന് ചരിത്രം കുറിക്കും

ബംഗളൂരു :  ഐ എസ് ആർ ഒ യുടെ ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് രാജ്യം. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് ലഭിക്കും. ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ ഇറങ്ങാൻ പോകുന്നത്. വൈകിട്ട് 5.45 മുതൽ 6.04 വരെയുള്ള പത്തൊൻപത് മിനുട്ടുകളിൽ ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ഓരോ പരാജയസാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ഇക്കുറി ദൗത്യം ആരംഭിച്ചത്. അതിനാൽ തന്നെ […]

കള്ളപ്പണ ഇടപാട്: സി പി എമ്മിന് കനത്ത ആഘാതം

തൃശൂർ: മുന്നൂറു കോടി രൂപയുടെ കള്ളപ്പണ തട്ടിപ്പ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.സി.മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ നടത്തിയ പരിശോധന അവസാനിച്ചു. ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎം നേതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന തട്ടിപ്പ് സംബന്ധിച്ച തിരച്ചിൽ ബുധനാഴ്ച പുലർച്ചെ അഞ്ചു മണിക്കാണ് തീർന്നത്. കരുവന്നൂർ തട്ടിപ്പിൽ സിപിഎമ്മിന്റെ മുതിർന്ന നേതാക്കളുടെ ബന്ധം പുറത്തുവരുന്നത് ഇതാദ്യമാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്ക്കെത്തിയത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു. വെട്ടിപ്പിനെക്കുറിച്ച് ഏരിയ കമ്മിറ്റികൾക്കോ […]

എന്റെ നീതി പരീക്ഷണം

  പി.രാജൻ സാമൂഹിക പ്രശ്നങ്ങളിൽ അഭിപ്രായം പരസ്യമായി പറയാതിരിക്കാൻ അടവ് നയം പയറ്റുന്ന പൊതുപ്രവർത്തകരെ ഞാൻ പരീക്ഷിച്ചിരുന്നു. സ്വാധീന ശക്തിയുള്ള അധികാരികളുടെ അഴിമതികളെ പരസ്യമായി എതിർക്കാൻ എല്ലാ പൊതുപ്രവർത്തകർക്കും എപ്പോഴും സാധിക്കണമെന്നില്ല. സാംസ്കാരിക പ്രവർത്തകരും അനീതിക്കെതിരായി പ്രതികരിക്കണമെന്ന് നിർബ്ബന്ധിക്കാനാവില്ല. കൊച്ചിയിൽ നടക്കാൻ പോകുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സ്വാഗത സംഘം രൂപവൽക്കരിക്കാനായി എറണാകുളത്ത് ചേർന്ന യോഗത്തിൽ എം. കെ.സാനു മാഷിന്റെ പ്രസംഗം കേട്ടപ്പോഴാണ് എനിക്ക് ഞാൻ നടത്തിയ നീതിപരീക്ഷണം ഓർമ്മ വന്നത്. ഗുരുതരമായ രാഷ്ടീയ, സാമൂഹിക പ്രശ്നങ്ങളിൽ പ്രതികരിക്കാത്ത […]

ചെങ്കോട്ടയിൽനിന്ന്  പ്രചാരണത്തുടക്കം

കെ. ഗോപാലകൃഷ്ണൻ കഴിഞ്ഞയാഴ്ച സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ചുണ്ടായ അപൂർവതകളിലൊന്ന്, തന്‍റെ സർക്കാരിന്‍റെ വിവിധ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ആസന്നമായ പാർലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ അവസരമാണ് തിരഞ്ഞെടുത്തത് എന്നതാണ്. എന്തിനധികം, അടുത്ത വർഷം താൻ മടങ്ങിവരുമെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ ഉറക്കെ പ്രഖ്യാപിച്ചു.  ഇത് വ്യക്തമാക്കുന്നതിന്, “അടുത്ത ഓഗസ്റ്റ് 15ന്, രാജ്യത്തിന്‍റെ നേട്ടങ്ങളെക്കുറിച്ചും നിങ്ങളുടെ കഴിവുകളുടെ വിജയങ്ങളെക്കുറിച്ചും നിങ്ങളുടെ തീരുമാനങ്ങൾ നിറവേറ്റുന്നതിലെ പുരോഗതിയെക്കുറിച്ചും കൂടുതൽ ആത്മവിശ്വാസത്തോടെ ഞാൻ ചെങ്കോട്ടയിൽനിന്ന് നിങ്ങളോടു സംസാരിക്കും” എന്ന് അദ്ദേഹം ഉറപ്പിച്ചു […]

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മുൻ മന്ത്രി എ.സി.മൊയ്തീൻ്റെ വീട്ടിൽ ഇ. ഡി തിരച്ചിൽ

തൃശ്ശൂർ: സി. പി. എം നേതാക്കൾ ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻമന്ത്രി എ.സി. മൊയ്തീന്റെ വടക്കാഞ്ചേരിയിലെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് ഉദ്യോഗസ്ഥന്മാർ തിരച്ചിൽ നടത്തി. ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതൽ കൊച്ചിയിൽ നിന്നുള്ള ഇ.ഡി. സംഘത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. മൊയ്തീനെതിരെ കേസിലെ മുഖ്യ പ്രതികളായ ബിജു കരീം, കിരൺ എന്നിവർ മൊഴി നൽകിയിരുന്നു. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി അന്വേഷണം നടക്കുന്നത്. 300 കോടി രൂപയുടെ വെട്ടിപ്പു നടന്നെന്നാണ് […]