വൈദ്യുതിനിരക്ക് വര്‍ധന അടുത്തമാസം
തിരുവനന്തപുരം:വൈദ്യുതിനിരക്ക് വര്‍ധന അടുത്തമാസം പ്രാബല്യത്തില്‍ വരും. യൂണിറ്റിന് 20 പൈസ മുതലാകും വര്‍ധന. ഹൈക്കോടതി സ്റ്റേ ഒഴിവായ സാഹചര്യത്തില്‍ വര്‍ധന ആവശ്യപ്പെട്ടുള്ള കെഎസ്ഇബി യുടെ അപേക്ഷയില്‍ റെഗുലേറ്ററി കമ്മീഷന് അടുത്ത ആഴ്ച തീരുമാനം എടുക്കും. നേരത്തെ, നിരക്ക് വര്‍ധനയ്ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറഞ്ഞിരുന്നു. വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കാന്‍ അനുമതി തേടി കെഎസ്ഇബി മാസങ്ങള്‍ക്ക് മുന്‍പ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനെതിരേ വ്യവസായ കണക്ഷന് ഗുണഭോക്താക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ കഴിഞ്ഞദിവസമാണ് വിധിയുണ്ടായത്. […]