പെരുമഴ; ഇടുക്കിയിൽ രാത്രിയാത്രക്ക് നിരോധനം

തൊടുപുഴ: ഇടുക്കി ജില്ലയിലെ ലയോര മേഖലകളിലൂടെയുള്ള രാത്രിയാത്ര ജില്ല കലക്ടർ നിരോധിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആണ് ഈ നടപടി. മഴ മുന്നറിയിപ്പുകള്‍ പിൻവലിക്കുന്നത് വരെയാണ് രാത്രിയാത്രക്ക് നിരോധനമേർപ്പെടുത്തിയത്. ഇതു സംബന്ധിച്ച് ജില്ല പൊലീസ് മേധാവി, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാർ, റീജിയണല്‍ ട്രാൻസ്‌പോർട്ട് ഓഫിസർ, തഹസില്‍ദാർമാർ എന്നിവർക്ക് കർശന നിർദേശം നല്‍കിയിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്ക്‌ മുന്നറിയിപ്പുകള്‍ ലഭ്യമാകുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ്‌ വരുത്തണം. റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കണം. ജില്ലയിലെ ഓഫ്‌ […]

പാക് അധീന കാശ്മീർ തിരിച്ചുപിടിക്കും: അമിത് ഷാ

ന്യൂഡല്‍ഹി: പാകിസ്ഥാൻ കയ്യടക്കിവെച്ചിട്ടുള്ള കാശ്മീരിൻ്റെ ഭാഗങ്ങൾ തിരിച്ചുപിടിക്കുകെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഝാന്‍സിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക ബലം കാണിച്ച് പ്രകോപിപ്പിക്കുന്ന പക്ഷം പാകിസ്താന്‍ ഇന്ത്യക്കതിരേ അണുബോംബ് പ്രയോഗിക്കുമെന്നുമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യർ പ്രസ്താവിച്ചിരുന്നു. അതിനുള്ള മറുപടിയാണ് അമിത് ഷാ നൽകിയത്. ഭരണഘടനയിലെ 2019-ല്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതോടെ കശ്മീരില്‍ സമാധാനം കൊണ്ടുവരാന്‍ കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാൻ അധീന കശ്മീരില്‍ പ്രതിഷേധ ശബ്ദം കേള്‍ക്കുന്നു. […]

അഞ്ച് ദിവസം അതിതീവ്ര മഴ

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത എന്ന് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. മലപ്പുറം ജില്ലയില്‍ ഓറഞ്ച് അലർട്ട് ആണ്.കണ്ണൂർ, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്നും നാളെയും  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റ്, മിന്നല്‍, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാദ്ധ്യതകളെല്ലാം നിലനില്‍ക്കുന്നുണ്ട്. ജാഗ്രതാ നിർദേശങ്ങള്‍: […]

കോവിഡ് തരംഗം: സിംഗപ്പൂരില്‍ 25,900 പേർക്ക് രോഗം

സിംഗപ്പൂര്‍: ഒരാഴ്ചയ്ക്കിടെ 25,900 കോവിഡ് കേസുകൾ സിംഗപ്പൂരില്‍ സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാന്‍ ആരോഗ്യമന്ത്രി ഓങ് യെ കുങ് അഭ്യർഥിച്ചു. മെയ് തുടക്കത്തിൽ 13,700 കേസുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ തൊട്ടടുത്ത ആഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി. ഇതോടെ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത് അടുത്ത രണ്ടോ നാലോ ആഴ്‌ചയ്‌ക്കുള്ളിൽ രോഗ വ്യാപനം അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നല്‍കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 250 പേരെയാണ് പുതുതായി ആശുപത്രിയിലാക്കിയത്. കഴിഞ്ഞ ആഴ്ച ഇത് 181 […]

Featured, Special Story
May 19, 2024

അവസാനം ”അവർ” മമ്മൂട്ടിയേയും തേടിയെത്തി!

    കൊച്ചി : മമ്മൂട്ടിയുടെ മനസ്സിൻ്റെ തിളക്കമളക്കാൻ “മതേതരോമീറ്ററുമായി” ആരും നടക്കേണ്ട. ഇത് കേരളമാണ്, ഗുജറാത്തല്ല…മമ്മൂട്ടി  വിവാദത്തിൽ സിപിഎം നേതാവ് കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്  മമ്മൂട്ടിയെ ഏതെങ്കിലും പ്രത്യേക വളയത്തിനുള്ളിൽ പരിമിതപ്പെടുത്തി നിർത്താനുള്ള പാഴ്ശ്രമം ആരും നടത്തേണ്ട. എല്ലാ സങ്കുചിത വൃത്തങ്ങൾക്കുമപ്പുറം മഴവിൽ പോലെ ആകാശത്ത് സപ്തവർണ്ണങ്ങളിൽ അദ്ദേഹം വിടർന്ന് നിൽക്കും…ജലീൽ തുടരുന്നു .   ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ  >-   അവസാനം ”അവർ” മമ്മൂട്ടിയേയും തേടിയെത്തി! പത്മശ്രീ മമ്മൂട്ടിയുടെ […]

മമ്മൂട്ടീ, തെററ് മതത്തിന്‍റേതാണ്

പി.രാജന്‍.   പ്രിയപ്പെട്ട മമ്മൂട്ടീ, തെറ്റ് നിങ്ങളുടേതല്ല; നിങ്ങളുടെ മതത്തിന്‍റേതാണ്. സവര്‍ണ്ണ വിരുദ്ധമായ സംഭാഷണങ്ങള്‍ തന്‍റെ ചിത്രങ്ങളില്‍ കടന്നുകൂടിയതില്‍ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടി സാമൂഹ്യ മാധ്യമങ്ങളില്‍ അപലപിക്കപ്പെടുകയാണ്. അത് അദ്ദേഹത്തിന്‍റെ മതവിശ്വാസത്തിന്‍റെ അനിവാര്യമായ അനന്തരഫലം മാത്രമാണ്. സിനിമാ ഷൂട്ടിങ്ങിനിടെ പരസ്യമായി നിസ്കരിച്ചതിന് അന്തരിച്ച പ്രമുഖ നടന്‍ ശ്രീ. കെ. പി. ഉമ്മര്‍ മമ്മൂട്ടിയെ പരിഹസിച്ചതായി ചലച്ചിത്രമേഖലയിലെ എന്‍റെ ചില സുഹൃത്തുക്കള്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. ആദ്യകാല സൂപ്പര്‍ സ്റ്റാറായ പ്രേംനസീര്‍ പോലും തന്‍റെ മതവിശ്വാസം ഈ […]

ഗോവധം നിരോധിക്കും: സീതയ്ക്ക് ക്ഷേത്രം പണിയും- അമിത് ഷാ

മധുബനി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലേയ്ക്ക് നീങ്ങുമ്പോൾ ഗോവധ നിരോധനം പ്രചാരണായുധമാക്കുന്നു ബി.ജെ.പി. എൻ ഡി എ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഗോവധം നിരോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.ഗോഹത്യ നടത്തുന്നവരെ തലകീഴാക്കി കെട്ടിതൂക്കും. ബിഹാറില്‍ ഗോഹത്യകള്‍ വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മധുബനിയിലെ റാലിയില്‍ അമിത് ഷായുടെ പ്രഖ്യാപനം. ഗോവധവും പശുക്കടത്തും അനുവദിക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിനു പിന്നാലെ സീതാ ക്ഷേത്രമെന്ന വാഗ്ദാനവും ബി.ജെ.പി മുന്നോട്ടു വയ്ക്കുന്നു.സീതാ ദേവിയുടെ ജന്‍മ സ്ഥലമെന്ന് വിശ്വാസമുള്ള ബിഹാറിലെ […]

പനിക്കിടക്കയിൽ കേരളം: മരണം 31

കൊച്ചി : പകര്‍ച്ചവ്യാധികളുടെ പെരുമഴക്കാലമെത്തി. രണ്ടാഴ്ചക്കിടെ വിവിധ പകര്‍ച്ചപ്പനികള്‍ ബാധിച്ച് 31 പേര്‍ മരിച്ചു. ആറുമാസത്തിനിടെ 47 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കിടെ ജപ്പാന്‍ ജ്വരം കവര്‍ന്നത് 7 ജീവനുകള്‍. 14 ദിവസത്തിനിടെ 77 പേര്‍ക്ക് എലിപ്പനി ബാധിച്ചു. 7 മരണം സ്ഥിരീകരിച്ചു. ദിവസവും 50 ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ 380 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1323 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സയിലാണ്. മഞ്ഞപ്പിത്തവും പടര്‍ന്നു പിടിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ 320 പേര്‍ക്ക് രോഗം […]