ജോഹന്നസ്ബർഗ്: ചന്ദ്രയാൻ ദൗത്യം വിജയത്തിലെത്തിയപ്പോൾ ദേശീയ പതാക വീശി പ്രധാനമന്ത്രി നരേന്ദ്രമോദി ഐ എസ് ആർ ഒ സംഘത്തോടൊപ്പം ചേർന്ന് സന്തോഷം പങ്കുവെച്ചു.
ചരിത്ര നിമിഷത്തിൽ ‘ഇന്ത്യ ഈസ് ഓൺ ദ മൂൺ’ എന്ന് പറഞ്ഞ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്, രാജ്യത്തെയും തങ്ങളെയും അഭിസംബോധന ചെയ്യാൻ മോദിയെ ക്ഷണിക്കുകയായിരുന്നു.
വൈകുന്നേരം ആറേകാലോടെയാണ് രാജ്യം ചരിത്രം കുറിച്ചത്. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്.
ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്
Post Views: 125