മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: വെടിവെപ്പില്‍ രണ്ട് മരണം

ഇംഫാല്‍: മണിപ്പുരില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വീണ്ടും സംഘര്‍ഷം. ഒരിടവേളയ്ക്ക് ശേഷം പ്രദേശത്തുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ചുരാചന്ദ്പുര്‍-ബിഷ്ണുപുര്‍ അതിര്‍ത്തിയിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കുക്കി വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. ഇദ്ദേഹം ഗ്രാമത്തിന് കാവല്‍ നിന്ന ആളായിരുന്നു. മരിച്ച രണ്ടാമത്തെ വ്യക്തിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമം നടത്തിയത് മെയ്ത്തി വിഭാഗത്തില്‍പ്പെട്ടവരാണെന്നാണ് പോലീസ് നിഗമനം. പ്രദേശത്തെ സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ നാല് […]

എൻ എൻ പിഷാരടിയെ ഓർക്കുമ്പോൾ …

സതീഷ് കുമാർ വിശാഖപട്ടണം പ്രശസ്ത നടൻ ദേവൻ നിർമ്മിക്കുകയും ഹരിഹരന്റെ സംവിധാനത്തിൽ പ്രേംനസീർ , മധു ,കെ ആർ വിജയ , ശ്രീവിദ്യ തുടങ്ങിയവർ അഭിനയിക്കുകയും ചെയ്ത “വെള്ളം ” എന്ന അക്കാലത്തെ വൻ ബഡ്ജറ്റ് ചിത്രത്തെ പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ….? മലയാളത്തിന്റെ അക്ഷര കുലപതി എം ടി വാസുദേവൻ നായരാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്… എൻ എൻ പിഷാരടി എഴുതിയ പ്രശസ്ത നോവലായിരുന്നു വെള്ളം . സ്വന്തം കഥകൾക്കുവേണ്ടി മാത്രം തിരക്കഥകളെഴുതിയിരുന്ന എം […]

ചന്ദ്രനിൽ സൾഫറും ടൈററാനിയവും മഗ്നീഷ്യവും ഇരുമ്പും

ബംഗളൂരു : ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ, സൾഫറിന്റെ സാന്നിദ്ധ്യം ചന്ദ്രയാൻ-3, കണ്ടെത്തി. അലുമിനിയം, കാൽസ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കണ്‍, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട് റോവറിലെ ഉപകരണമായ ലിബ്സ് ആണ് ഇത് കണ്ടെത്തുന്നത്. ചന്ദ്രോപരിതലത്തിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇക്കാര്യങ്ങൾ വിശദീകരിച്ച് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഹൈഡ്രജൻ ഉണ്ടോ എന്നു കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രനിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന […]

ഇന്ത്യയുടെ ഭൂഭാഗങ്ങള്‍ കയ്യേറി ചൈനയുടെ ഭൂപടം വീണ്ടും

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്ഥലങ്ങൾ തങ്ങളുടെ അധീനതയിലാണെന്ന് കാണിക്കുന്ന പ്രകോപനപരമായ ഭൂപടം വീണ്ടും പ്രസിദ്ധീകരിച്ച് ചൈന. ചൈന സര്‍ക്കാരിൻ്റെ മാധ്യമമായ ‘ഗ്ലോബല്‍ ടൈംസ്’ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അരുണാചല്‍ പ്രദേശ്, അക്‌സായ് ചിന്‍, തയ്‌വാന്‍, തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈനാക്കടല്‍ തുടങ്ങിയ സ്ഥലങ്ങള്‍ തങ്ങളുടെ പ്രദേശമായി രേഖപ്പെടുത്തിക്കൊണ്ടുള്ള ഭൂപടമാണിത്. ചൈന, ദക്ഷിണ ടിബറ്റ് എന്നവകാശപ്പെടുന്ന ഇന്ത്യയുടെ അരുണാചല്‍ പ്രദേശ്, 1962-ലെ യുദ്ധത്തില്‍ പിടിച്ചടക്കിയ അക്‌സായ് ചിന്‍ എന്നീ പ്രദേശങ്ങള്‍ ഭൂപടത്തില്‍ കാണുന്നുണ്ട്. കൂടാതെ പരമാധികാരമുള്ള രാജ്യം എന്ന് അവകാശപ്പെടുന്ന […]

മാപ്പുമായി ഇടതുനേതാവ്; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനിടയിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടതുമുന്നണി സംഘടനാ നേതാവ് നന്ദകുമാറിനെതിരെ കേസെടുത്തു. സ്ത്രീത്വ അപമാനിച്ചതിനാണ് ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമുള്ള കേസ്. അച്ചു ഉമ്മൻ, സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് കേസ്. അതിനിടെ, നന്ദകുമാർ ക്ഷമാപണം നടത്തിയിരുന്നു. മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയാണ് ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തിയത്. അച്ചു ഉമ്മൻ പരാതി നൽകിയതിന് പിന്നാലെയാണ് ക്ഷമാപണം. ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി […]

സൈബർ ആക്രമണം; നിയമനടപടിയുമായി അച്ചു ഉമ്മൻ

കോട്ടയം: സൈബർ ലോകത്ത് സി.പി.എം പ്രവർത്തകർ തനിക്കെതിരെ നടത്തുന്ന ആക്രമണത്തിൽ നിയമ നടപടിയെടുക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചൂ ഉമ്മൻ. സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോ​ഗസ്ഥൻ നന്ദകുമാറിനെതിരെ പോലീസ് സൈബർ സെല്ലിനും വനിതാ കമ്മീഷനും അവർ പരാതി നൽകി. ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്ന അച്ചു ഉമ്മന്റെ തൊഴിലുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു വ്യാജപ്രചരണങ്ങൾ. സൈബർ അധിക്ഷേപങ്ങൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെയും അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. സൈബർ പോരാളികൾ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുന്നു എന്ന് അച്ചു […]

ചന്ദ്രയാനിൽ നിന്ന് കൂടുതൽ വിവരങ്ങളും ചിത്രങ്ങളും

ബംഗളൂരു: ചന്ദ്രനിൽ പര്യവേക്ഷണം നടത്തുന്ന ചന്ദ്രയാൻ മൂന്നിലെ പ്രഗ്യാൻ റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ ഐ എസ് ആർ ഒ പുറത്തുവിട്ടു. റോവറിലെ നാവിഗേഷൻ ക്യാമറ പക‍ർത്തിയ ചിത്രങ്ങൾ ആണിത്. ചന്ദ്രോപരിതലത്തിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ റോവറിന്റെ മുന്നിൽ നാല് മീറ്റ‍ർ വ്യാസമുള്ള ഗർത്തം വന്നു. ഈ ഗ‍ർത്തം ഒഴിവാക്കാൻ പേടകത്തെ പിന്നോട്ട് നീക്കേണ്ടി വന്നു. ഗർത്തത്തിന്റെയും പിന്നോട്ട് നീങ്ങിയപ്പോൾ റോവറിന്‍റെ ചക്രങ്ങൾ ചന്ദ്രോപരിതലത്തിലുണ്ടാക്കിയ പാടുകളുടെയും ചിത്രമാണ് പ്രസിദ്ധീകരിച്ചത്. ശാസ്ത്ര വിവരങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. മണ്ണിന്‍റെ താപസ്വഭാവം പഠിക്കുന്ന […]

അശോകസ്തംഭ മുദ്ര ചന്ദ്രനിൽ പതിഞ്ഞു

ബംഗളൂരു : ചന്ദ്രയാൻ മൂന്ന്, ലാന്റിൽ നിന്ന് റോവർ ചന്ദ്രനിൽ ഇറങ്ങി. ഇതോടെ ചന്ദ്രോപരിതലത്തിൽ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര പതിഞ്ഞു. ഇന്നലെ വൈകീട്ട് ആയിരുന്നു സോഫ്റ്റ് ലാൻഡിങ്ങ്. രാത്രി 9 മണിയോടെയാണ് പേടകത്തിന്‍റെ വാതിൽ തുറന്ന് റോവറിനെ പുറത്തേക്കിറക്കുന്ന ജോലികൾ തുടങ്ങിയത്. റോവറിലെ സോളാർ പാനൽ വിടർന്നു. റോവർ ചന്ദ്രനിൽ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. പകൽ സമയം മുഴുവൻ പ്രവർത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങൾ പുറത്തെത്തിക്കുകയാണ് ചന്ദ്രയാൻ മൂന്നിന്‍റെ ഉദ്ദേശം. ഇതിന്റെ ഭാഗമായി […]

പുതിൻ്റെ എതിരാളി വാഗ്നർ സേന തലവൻ പ്രിഗോഷിന്‍ മരിച്ചു 

മോസ്‌കോ: റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുതിൻ്റെ എതിരാളിയും കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവനുമായ യെവ്‌ഗെനി പ്രിഗോഷിന്‍ വിമാനാപകടത്തിൽ മരിച്ചു എന്ന് റിപ്പോർട്ട്. ബി.ബി.സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിന്‍ കൊല്ലപ്പെട്ടതെന്നാണ് സൂചനകള്‍. എന്നാൽ ഇത് സാധാരണ അപകടമാണോ അതോ ആസൂത്രിത കൊലയാണോ എന്ന സംശയം ബാക്കി നിൽക്കുന്നു. പുതിൻ്റെ എതിരാളികൾ ദുരൂഹ സാഹചര്യങ്ങളിൽ മരിക്കുന്നത് റഷ്യയിൽ പതിവാണ്. സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിനും മോസ്‌കോയ്ക്കും ഇടയിലായാണ് അപകടം നടന്നതെന്ന് സർക്കാർ വ്യക്തമാക്കി. പ്രിഗോഷിനൊപ്പമുണ്ടായിരുന്ന ഒന്‍പത് സഹയാത്രികരും കൊല്ലപ്പെട്ടു എന്നാണ് […]

വടക്കൻ പാട്ടിലെ  വീരാംഗന ഉണ്ണിയാർച്ച …

സതീഷ് കുമാർ  വിശാഖപട്ടണം   ഒരു കാലത്ത് കേരളത്തിലെ സിനിമാ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിച്ചിരുന്നത് വടക്കൻ പാട്ട് കഥകളായിരുന്നു. നാട്ടുരാജാക്കന്മാർക്ക് വേണ്ടി അങ്കം വെട്ടി മരിച്ചിരുന്ന പാവം ചാവേറുകളെ വീരപുരുഷന്മാരാക്കി രചിക്കപ്പെട്ടതാണ് വടക്കൻ പാട്ടുകൾ. ഈ നാടോടിപ്പാട്ടുകളുടെ രചയിതാവ് ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല. പുത്തൂരം വീട്ടിലെ ഉണ്ണിയാർച്ച , ആരോമൽചേകവർ , തച്ചോളി ഒതേനൻ , പയ്യംവെള്ളി ചന്തു , പാലാട്ടുകോമൻ തുടങ്ങിയ കടത്തനാടൻ പ്രദേശങ്ങളിലെ അങ്കച്ചേകവന്മാരും  കളരികളും   അവരുടെ പ്രണയവും പ്രതികാരങ്ങളുമെല്ലാം വാമൊഴികളായി കോലോത്തു […]