രാഹുല്‍ വയനാട്ടില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കുന്നു

In Editors Pick, Main Story
February 18, 2024

കല്‍പറ്റ: വന്യജീവി ആക്രമണത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെ രാഹുല്‍ഗാന്ധി എം.പി. വയനാട്ടിലെത്തി. വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് വരികയാണ് അദ്ദേഹം. രാവിലെ ഏഴരയോടെ, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യമ്പള്ളി ചാലിഗദ്ദയിലെ അജീഷിന്റെ വീട്ടിലെത്തി. അജിയുടെ മക്കളായ അലന്‍, അല്‍ന, ഭാര്യ ഷീബ, അമ്മ എല്‍സി, അച്ഛന്‍ ജോസഫ് എന്നിവരുമായി രാഹുല്‍ സംസാരിച്ചു

തുടര്‍ന്ന് അദ്ദേഹം പാക്കത്തേക്ക് തിരിച്ചു. എട്ടര മുതല്‍ ഒമ്പതുവരെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനസംരക്ഷണസമിതി ജീവനക്കാരന്‍ പോളിന്റെ വീട്ടില്‍ ചെലവഴിക്കും. ഒമ്പതിന് മൂടക്കൊല്ലിക്ക് തിരിക്കും. 9.55ന് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂടക്കൊല്ലി പ്രജീഷിന്റെ വീട്ടിലെത്തും. തുടര്‍ന്ന് കല്പറ്റ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിലേക്ക് തിരിക്കും. 10.50 മുതല്‍ 11.20 വരെ കല്പറ്റ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസില്‍ നടക്കുന്ന അസസ്‌മെന്റ് റിവ്യു മീറ്റിങ്ങില്‍ പങ്കെടുക്കും. 11.50-ന് ഹെലികോപ്റ്റര്‍മാര്‍ഗം കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് തിരിക്കും. കല്പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നാണ് ഹെലികോപ്റ്റര്‍ കയറുക. 12.30-നാണ് അലഹാബാദിലേക്കുള്ള പ്രത്യേക വിമാനം.