കൊച്ചി: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മിത്ത് വിവാദത്തില്‍ പരിഹാസവുമായി നടന്‍ സലിം കുമാര്‍.
ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്ന് വിളിച്ച് തുടങ്ങണമെന്നും ഭണ്ഡാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്ന് വിളിക്കണമെന്നുമാണ് സലിം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്.
മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്‌ബോള്‍
റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി
ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്..
Post Views: 145