April 28, 2025 9:15 pm

സോളാർ സമരം പെട്ടന്ന് തീരാൻ കാരണം?

കൊച്ചി : ” കേരള പോലീസിന്റെ നെഞ്ചത്തുകയറാൻ വരുന്ന കമ്മികൾ കേന്ദ്ര സേനയെ കണ്ടാൽ ഓടും. ആദ്യദിവസത്തെ സമരവും നല്ല ഭക്ഷണവും കഴിഞ്ഞു പിറ്റേന്ന് രാവിലെ ഉപയോഗിക്കാൻ ടോയ്‌ലെറ്കൾ ഇല്ലാതെ വന്നു.”  സോളാർ സമരം പെട്ടന്ന്
തീരാനുള്ള കാരണത്തെക്കുറിച്ചു സെൻ കുമാർ ഐ പി സ് ഫേസ്ബുക്കിലെഴുതുന്നു .
യൂണിവേഴ്സിറ്റി കോളേജ്, സംസ്‌കൃത കോളേജ്, ആർട്സ് കോളേജ്, മോഡൽ സ്കൂൾ തുടങ്ങിയവ. റെസ്റ്റും ടോയ്‌ലെറ്റും ഒക്കെ ഇവിടങ്ങളിലാണ്. സമരം തുടങ്ങുന്നതിനു മുന്പായി ഇവയെല്ലാം അടച്ചു. അവിടങ്ങളിൽ bsf, crpf തുടങ്ങിയ കേന്ദ്ര പോലീസിനെ നിയോഗിച്ചു. സെൻ കുമാർ തുടരുന്നു .
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:-
============================================================================================
സോളാർ സമരം പെട്ടന്ന് തീരാൻ കാരണം?
ല്ലാ സമരങ്ങളിലും സിപിഎം ഉപയോഗിക്കുന്ന കുറച്ചു സ്ഥലങ്ങൾ ഉണ്ട് തിരുവനന്തപുരത്തു. യൂണിവേഴ്സിറ്റി കോളേജ്, സംസ്‌കൃത കോളേജ്, ആർട്സ് കോളേജ്, മോഡൽ സ്കൂൾ തുടങ്ങിയവ. റെസ്റ്റും ടോയ്‌ലെറ്റും ഒക്കെ ഇവിടങ്ങളിലാണ്. സമരം തുടങ്ങുന്നതിനു മുന്പായി ഇവയെല്ലാം അടച്ചു. അവിടങ്ങളിൽ bsf, crpf തുടങ്ങിയ കേന്ദ്ര പോലീസിനെ നിയോഗിച്ചു.
കേരള പോലീസിന്റെ നെഞ്ചത്തുകയറാൻ വരുന്ന കമ്മികൾ കേന്ദ്ര സേനയെ കണ്ടാൽ ഓടും. ആദ്യദിവസത്തെ സമരവും നല്ല ഭക്ഷണവും കഴിഞ്ഞു പിറ്റേന്ന് രാവിലെ ഉപയോഗിക്കാൻ ടോയ്‌ലെറ്കൾ ഇല്ലാതെ വന്നു. കോളേജ്കൾ ഉണ്ടായിരുന്നെങ്കിൽ ഇതു പ്രശ്നമല്ലായിരുന്നു. പൊതുവഴികൾ ടോയ്‌ലെറ്റുകൾ ആക്കിയപ്പോൾ ജനം സംഘടിച്ചു എതിർത്തു.
ചുരുക്കത്തിൽ, അപ്പിയിടാൻ സ്ഥലമില്ലാതെ കമ്മികൾ കുഴങ്ങി.
അപ്പോളാണ് ജുഡീഷ്യൽ കമ്മിഷൻ ആകാമെന്നു പിടിവള്ളി കിട്ടിയത്.അങ്ങനെയാണ് സമരം തീർന്നത്. അല്ലായിരുന്നെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ.സമര കേന്ദ്രങ്ങൾ കേന്ദ്ര സേനക്ക് കൊടുത്തതാണ് കമ്മികളെ വലച്ചതും എങ്ങിനെയും സമരം തീർക്കാൻ നിർബന്ധിതരാക്കിയതും.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News