സംഘി ഫാസിസവും കാരണഭൂതനും…

കൊച്ചി: മതയാഥാസ്ഥികത്വം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നുഴഞ്ഞു കയറിട്ടും ഫെമിനിസ്റ്റ് സിംഹണികള്‍ മിണ്ടാത്തത് എന്താണെന്ന് ചിന്തകനും എഴുത്തുകാരനുമായ സി.ആര്‍. പരമേശ്വരന്‍ ചോദിക്കുന്നു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ലവന്റെ Scientific temper ന് ഒരു ഉദാഹരണം കൂടി. Fresh.

സമസ്തയുടെ പ്രതിഷേധം പരിഗണിച്ച് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ തിരുത്തല്‍. ‘ലിംഗ സമത്വം ‘ ഇല്ല. പകരം ‘ലിംഗ നീതി ‘, ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോം എന്നതും ഒഴിവാക്കപ്പെട്ടു.

കപടകമ്മികളുടെ സഹായത്തോടെ മലയാളി ആധുനികതയിലേക്ക് ഇങ്ങനെ ഇഞ്ചിഞ്ചായി നുഴഞ്ഞു കയറുകയാണ് മതയാഥാസ്ഥിതികത്വവും ആള്‍ബലത്തോട് കൂടിയ പണക്കൊഴുപ്പും.

ഇന്ന് ഫെമിനിസ്റ്റ് സിംഹിണികള്‍ പോലും ഒന്നും മിണ്ടില്ല. ഇന്നത്തെ ദിവസം അവര്‍ സ്ത്രീവാദത്തിന്റെ ഉടുപ്പ് അഴിച്ചു വച്ച് സ്വത്വവാദത്തിന്റെ ഉടുപ്പണിയും.

സംഘപരിവാര്‍ ഫാസിസത്തിനോടുള്ള യുദ്ധമുഖത്തെ ക്യാപ്റ്റന്‍ ആണ് അയാള്‍ എന്നതാണ് സ്ത്രീവിരുദ്ധനായ കാരണഭൂതനോടുള്ള സഹിഷ്ണുതക്ക് കാരണം എന്നാണ് സിംഹിണികളുടെയും നാട്യം. വാസ്തവത്തില്‍ ഉള്ളത് പണക്കൊഴുപ്പുള്ള മതയാഥാസ്ഥിതികത്വത്തിനോടുള്ള ദാസ്യമാണ്.

നേരത്തെ ഏക സിവില്‍ കോഡിന് എതിരെന്നോ അനുകൂലം എന്നോ വ്യാഖ്യാനിക്കാവുന്ന ഒരു ആവണക്കെണ്ണ പ്രസ്താവന അജിതാദികളില്‍ നിന്ന് പുറപ്പെട്ടത് വായിച്ചില്ലേ? അതും ഈ ദാസ്യത്തിന്റെ ഭാഗമാണ്.

അര ഡസന്‍ ക്രിമിനല്‍ കേസുകളില്‍ ഭൂതനെ സംരക്ഷിച്ചു നിര്‍ത്തുന്നതും രണ്ടാം വരവിന് സംഘിവോട്ട് മറിച്ചു കൊടുത്തതും മോദി ആണെന്നത് ഇന്ന് അങ്ങാടിപ്പാട്ടാണ്. എന്നാലും ‘സംഘി ഫാസിസത്തിനെതിരെ ‘ എന്ന ചിരകാലമായുള്ള വായ്നാറ്റം വമിക്കുന്ന വായ്ത്താരി വിടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News