ഇനി മോദി മലയാളത്തിലും പ്രസംഗിക്കും….
ന്യൂഡൽഹി:നിർമിത ബുദ്ധിയുടെ സഹായത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളം ഉൾപ്പെടെയുള്ള എട്ടു ഭാഷകളിൽ പ്രസംഗിക്കും. കന്നട,തമിഴ്, തെലുഗ്, ബംഗാളി, ഒഡിയ, പഞ്ചാബി, മറാത്തി എന്നീ ഭാഷകളിലും മോദിയുടെ പ്രസംഗങ്ങൾ തത്സമയം ലഭ്യമാകും. ഇതിനായി എക്സ് അക്കൗണ്ടുകളും ആരംഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ സീറ്റുകൾ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. തർജമ ചെയ്യാനുദ്ദേശിക്കുന്ന എട്ടിൽ നാലും ദക്ഷിണേന്ത്യൻ ഭാഷകളാണെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഡിസംബറിൽനടന്ന കാശി തമിഴ് സംഗമത്തിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രധാനമന്ത്രിയുടെ പ്രസംഗം […]