ഇനി മോദി മലയാളത്തിലും പ്രസംഗിക്കും….

ന്യൂഡൽഹി:നിർമിത ബുദ്ധിയുടെ സഹായത്തോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളം ഉൾപ്പെടെയുള്ള എട്ടു ഭാഷകളിൽ പ്രസംഗിക്കും.

കന്നട,തമിഴ്, തെലുഗ്, ബംഗാളി, ഒഡിയ, പഞ്ചാബി, മറാത്തി എന്നീ ഭാഷകളിലും മോദിയുടെ പ്രസം​ഗങ്ങൾ തത്സമയം ലഭ്യമാകും. ഇതിനായി എക്സ് അക്കൗണ്ടുകളും ആരംഭിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ സീറ്റുകൾ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. തർജമ ചെയ്യാനുദ്ദേശിക്കുന്ന എട്ടിൽ നാലും ദക്ഷിണേന്ത്യൻ ഭാഷകളാണെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ഡിസംബറിൽനടന്ന കാശി തമിഴ് സംഗമത്തിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രധാനമന്ത്രിയുടെ പ്രസംഗം തമിഴിലേക്ക് വിവർത്തനംചെയ്തത്.

2019-ലെ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 129 സീറ്റുകളിൽ നിന്നും 29 സീറ്റുകളിൽ മാത്രമാണ് ബി.ജെ.പി ജയിച്ചത്. പുതുച്ചേരി മണ്ഡലവും ബി.ജെ.പിയെ കൈവിട്ടിരുന്നു.