കേരളത്തിൽ ബി ജെ പി രണ്ടക്കം കടക്കും : മോദി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി ജെ പി നയിക്കുന്ന എൻ ഡി എ
രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്താകെ നാനൂറിലധികം സീറ്റുകൾ എന്നതാണ് ഇത്തവണത്തെ എന്‍ഡിഎയുടെ മുദ്രാവാക്യം.
കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും ബിജെപി വിവേചനം കാണിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങല്‍ക്കുള്ള പരിഗണന കേരളത്തിനും നല്‍കിയെന്നും മോദി പറഞ്ഞു.

കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കുടുംബാധിപത്യത്തിന് ശ്രമിക്കുകയാണ്.കേരളത്തിൽ പോരാടിക്കുന്നവർ പുറത്തു സഖ്യത്തിലാണെന്ന് ഇന്ത്യ സഖ്യത്തെ വിമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു.