മഴ പെയ്യാൻ സാധ്യതയില്ല; കേരളം ഇനിയും ഉരുകും

തിരുവനന്തപുരം : മഴ പെയ്യാൻ തീരെ സാധ്യതയില്ല.കഠിനമായ ചൂട് എല്ലാ ജില്ലകളിലും തുടരും- കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

ഇന്നും നാളെയും ചൂട് ഉയരുമെന്നാണ് നിരീക്ഷണം. 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്പ്രഖ്യാപിച്ചിരിക്കുകയാണ്.

കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി മാസം കഠിനമായ ചൂടുമായി കടന്നുപോയെങ്കിലും മാര്‍ച്ച്‌ മാസത്തിലെങ്കിലും ആശ്വാസമേകാന്‍ മഴ എത്തുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ മാര്‍ച്ച്‌ ആദ്യ ദിവസങ്ങളിലും കഠിനമായ ചൂട് തന്നെയായിരുന്നു.

ഏറ്റവും പുതിയ കാലാവസ്ഥ പ്രവചന പ്രകാരം ഒരു ജില്ലയിലും മഴ സാധ്യതയില്ല.