ഗണേഷ് പാര്‍ക്ക് @ അയർലണ്ട്

ആർ. ഗോപാലകൃഷ്ണൻ 

രമ്പരാഗത ഭാരതീയ ശില്പവൈഭവത്തിൽ സൗന്ദര്യദർശനത്തിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ‘ഗണപതി ശില്പങ്ങൾ’.

മനോഹരവും കൗതുകരവുമായ ഈ മാതംഗരൂപിയുടെ മാനുഷിക ചേഷ്ടകളുടെ ആവിഷ്ക്കാരങ്ങൾ കണ്ടാൽ ഏതു സൗന്ദര്യാസ്വാദകനും, അയാളൊരു അവിശ്വാസിയായിരുന്നാൽ പോലും, പ്രണമിച്ചു പോകും. പ്രണമിക്കുക മാത്രമല്ല ശില്പിയുടെ നൈപുണ്യത്തിനു മുന്നിൽ ‘ഏത്തമിടൽ’ പോലും നടത്തിപ്പോകും!

🌏

ചിത്രങ്ങളിൽ ഉള്ളത്  അയർലണ്ടിലെ ഒരു ഗണേഷ് പാര്‍ക്കിൽ നിന്നുള്ളതാണ്: അയർലണ്ടിലെ വിക്ലോ കൗണ്ടി റൌണ്ട്വുഡിന് സമീപം സ്ഥിതി ചെയ്യുന്ന വിക്ടേഴ്‌സ് വേ. (Victor’s Way, located near Roundwood, County: Wicklow, Ireland) 

🌏

കരിങ്കല്ലിൽ (കറുത്ത ഗ്രാനൈറ്റില്‍) തീര്‍ത്ത ഈ ഗണേശ വിഗ്രഹങ്ങള്‍ നാദ രൂപത്തിലുള്ള ഗണപതിമാരുടെതാണ്. കാടിനോട്‌ചേര്‍ന്ന് തടാകങ്ങളും മറ്റുമായി വളരെ ആകര്‍ഷണീയമായി രൂപകല്‍പ്പന ചെയ്ത ഈ പാര്‍ക്ക് ധാരാളം സന്ദര്‍ശകരുടെ പ്രിയകേന്ദ്രമാണ്. വേനല്‍ക്കാലത്താണ് (ഏപ്രിൽ 15 മുതൽ സെപ്തംബർ 25 വരെ) ഇവിടെ സന്ദര്‍ശക പ്രവാഹം ഉണ്ടാകുന്നത്…

 

ഇതിൻ്റെ ആകെ വിസ്തീർണ്ണം, ഒമ്പത് ഹെക്ടർ ആണ്. സ്വകാര്യ ഉടമസ്ഥതയിലുള്ളതാണീ ‘ധ്യാനോദ്യാനം’.

======================================================

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)

__________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി

http://www.newsboardindia.com
സന്ദര്‍ശിക്കുക

____________