Editors Pick, Special Story
October 05, 2023

ഗുരുവായൂര്‍ ദേവസ്വം; പണം 60 ശതമാനവും ദേശസാത്കൃത ബാങ്കുകളിലെന്ന്

കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ പണം 60 ശതമാനവും ദേശസാത്കൃത ബാങ്കുകളിലും ബാക്കി ഷെഡ്യൂള്‍ഡ് ബാങ്കുകളിലും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിലുമാണ് നിക്ഷേപിച്ചിട്ടുള്ളതെന്ന് ദേവസ്വം മാനേജിംഗ് കമ്മിറ്റി ഹൈക്കോടതിയില്‍ അറിയിച്ചു. എന്നാല്‍ രണ്ടു കീഴേടം ക്ഷേത്രങ്ങളിലെ പണം പേരകം, എരുമയൂര്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇവിടെ മറ്റു ബാങ്കുകള്‍ ഇല്ലാത്തതിനാലാണ് സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചതെന്നും ഇതു സംബന്ധിച്ച് വിശദീകരണ പത്രിക നല്‍കാമെന്നും ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പണം സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് […]

Editors Pick, Special Story
October 05, 2023

‘ന്യൂസ് ക്ലിക്ക്’ അറസ്റ്റ്; പ്രതിഷേധിച്ച് പിണറായി,പരിഹസിച് സോഷ്യൽ മീഡിയ

തിരുവനന്തപുരം:‘ന്യൂസ് ക്ലിക്ക്’ ഓൺലൈനിന്റെ എഡിറ്റർ ഇൻ ചീഫിനെയും നിക്ഷേപകനെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്നു പറഞ്ഞ മുഖ്യമന്ത്രി, എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നതു ഫാഷിസ്റ്റ് രീതിയാണെന്നും സമൂഹമാധ്യമത്തിൽ ചൂണ്ടിക്കാട്ടി. അനവധി പ്രതികരണങ്ങളാണ് പോസ്റ്റിനു ലഭിച്ചത് .ചില പ്രതികരണങ്ങൾ ചുവടെ  “മറു നാടൻ കുഴൽ നാടൻ എന്നിവർക്കൊന്നും ഈ അവകാശങ്ങൾ ഇല്ലേ”, “സാത്താന്റെ സുവിശേഷം…..”കണ്ണാടിയിൽ “നോക്കി പറയേണ്ട ഡയലോഗ് “ “എതിർ ശബ്ദങ്ങളെ സ്ഥിരമായി ജയിലിൽ അടക്കുന്ന, […]

Featured, Special Story
October 04, 2023

ഓൾഡ് ഏജ് ഹോമിൽ “ഉപേക്ഷിച്ചു” എന്ന കപട സദാചാരം നിർത്താം

കൊച്ചി: വയസ്സായവരെ ഓൾഡ് ഏജ് ഹോമിൽ “ഉപേക്ഷിച്ചു” എന്നൊക്കെയുള്ള കപട സദാചാര വർത്തമാനങ്ങൾ ഉപേക്ഷിക്കേണ്ട സമയമായി. ശ്രീ. ജോർജ്ജിന്റെ മരണത്തെ തുടർന്നുണ്ടായ നിർഭാഗ്യകരമായ ചർച്ചകൾ അത്തരത്തിൽ ഒരു പുനർ വിചിന്തനത്തിന് സമൂഹത്തിന് അവസരമൊതുക്കിയാൽ അത്രയും നല്ലത് മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ. ഇപ്പോഴത്തെ പോലെ വീടുകളിൽ തന്നെ ആളുകൾക്ക് കെയർ ഒരുക്കാൻ ശ്രമിക്കുന്നത് അവരുടെ ജീവിതത്തിന്റെ ഗുണനിലവാരം കുറക്കുകയേ ഉള്ളൂ. കാരണം ശരിയായ പരിചരണം നല്കാൻ അറിവോ കഴിവോ ഉള്ളവരല്ല വീട്ടിൽ ഉള്ളത്, ഹോം നേഴ്‌സ് എന്ന പേരിൽ […]

Featured, Special Story
October 04, 2023

സ്വത്തുവിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇഡി നോട്ടിസ്

തൃശൂർ:സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണനോട് സ്വത്തുവിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് എൻഫോഴ്‍സ്മെന്റ് (ഇഡി) നോട്ടിസ് നൽകി. വ്യാഴാഴ്ചയ്ക്കുള്ളിൽ കുടുംബത്തിന്റെ അടക്കം സ്വത്തുവിവരങ്ങൾ ഹാജരാക്കാനാണു ഇ‍‍ഡി നിർദേശം. സ്വത്തു വിവരങ്ങള്‍ ഹാജരാക്കാന്‍ മുൻപു പലതവണ കണ്ണനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലാണു നടപടി. തൃശൂർ ജില്ലയിലെ സഹകരണ മേഖല കേന്ദ്രീകരിച്ചു നടക്കുന്ന കള്ളപ്പണ ഇടപാടിന്റെ മുഖ്യകണ്ണികളെക്കുറിച്ചു വ്യക്തമായി അറിയാവുന്നയാളാണു കണ്ണനെന്നാണു ഇഡി പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച കണ്ണനെ ഇ‍ഡി ചോദ്യംചെയ്തിരുന്നു. എം.കെ.കണ്ണൻ […]

Featured, Special Story
October 04, 2023

സഞ്ജീവ് ഭട്ടിന് സുപ്രീം കോടതിയുടെ മൂന്നു ലക്ഷം രൂപ പിഴ

ന്യൂഡൽഹി∙ തുടർച്ചയായി ഹർജികൾ സമർപ്പിച്ചതിന് മുൻ ഐപിഎസ് ഓഫിസർ സഞ്ജീവ് ഭട്ടിന് മൂന്നു ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി. സഞ്ജീവ് സമർപ്പിച്ച മൂന്നു ഹർജികൾ തള്ളിയ സുപ്രീം കോടതി ഓരോ ഹർജിക്കും ഒരു ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്. ലഹരി മരുന്നു കേസിൽ വ്യാജ തെളിവുണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിൽ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് വിക്രം നാഥ്, രാജേഷ് ബിൻഡാൽ എന്നിവരുടെ ബെഞ്ചാണ് പിഴ ചുമത്തിയത്. കേസ് നീതിയുക്തമല്ലെന്നു വാദിച്ച സഞ്ജീവ് […]

Featured, Special Story
October 04, 2023

ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്ററുമായ പ്രബീര്‍ പുര്‍കയാസ്ഥ അറസ്റ്റില്‍

കൊച്ചി: വാര്‍ത്താപോര്‍ട്ടലായ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്ററുമായ പ്രബീര്‍ പുര്‍കയാസ്ഥ അറസ്റ്റില്‍. യു.എ.പി.എ കേസുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ന്യൂസ് ക്ലിക്ക് എച്ച്.ആര്‍ തലവനായ അമിത് ചക്രവര്‍ത്തിയേയും പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ചോദ്യംചെയ്യാനായി പ്രബീര്‍ പുര്‍കയാസ്ഥയെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് ഓഫീസ് സീല്‍ ചെയ്ത പോലീസ്‌ സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ ചൊവ്വാഴ്ച റെയ്ഡും നടത്തി. ഇതിനുപിന്നാലെയാണ് കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ […]

മമ്മൂട്ടിയുടെ കരുത്തിൽ കണ്ണൂർ സ്ക്വാഡ്

ഡോ ജോസ് ജോസഫ് രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും (2022) കാർത്തി നായകനായ തീരൻ അധികാരം ഒൺട്രു (2017) എന്നീ ചിത്രങ്ങൾ ഉത്തരേന്ത്യൻ കൊള്ള സംഘങ്ങളെ പിന്തുടർന്നു കണ്ടെത്തിയ അന്വേഷണാത്മക പോലീസ് സ്റ്റോറികളായിരുന്നു.’ഓപ്പറേഷൻ ബവാരിയ ‘ എന്ന യഥാർത്ഥ സംഭവമായിരുന്നു തീരൻ്റെ പ്രമേയം. മമ്മൂട്ടി അവതരിപ്പിക്കുന്ന ജോർജ്ജ് എന്ന ഏഎസ്ഐയുടെ നേതൃത്വത്തിലുള്ള നാലംഗ കണ്ണൂർ സ്ക്വാഡ് കുറ്റവാളികളെ കണ്ടെത്താൻ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നടത്തുന്ന തിരച്ചിൽ ഈ രണ്ടു സിനിമകളെയും അനുസ്മരിപ്പിക്കും. കേരള പോലീസിൽ നിലവിലുണ്ടായിരുന്ന […]

Featured, Special Story
October 03, 2023

കേരളബാങ്കില്‍നിന്ന് പണം നല്‍കുന്നത് നബാര്‍ഡ് വിലക്കി

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേരളബാങ്കില്‍നിന്ന് പണം നല്‍കുന്നത് നബാര്‍ഡ് വിലക്കി. ശനിയാഴ്ച അടിയന്തര ഫാക്‌സ് സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണംനല്‍കുന്നത് റിസര്‍വ് ബാങ്കിന്റെ വായ്പാമാര്‍ഗരേഖയ്ക്ക് എതിരാണെന്നും ഇക്കാര്യം ഗൗരവമായി കാണണമെന്നുമാണ് കത്തിലുണ്ടായിരുന്നത്. ഇതോടെ കരുവന്നൂര്‍ പ്രശ്‌നം സി.പി.എമ്മിനും സര്‍ക്കാരിനും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുകയാണ്. കത്തിന്റെ പകര്‍പ്പുമായി കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും വൈസ് പ്രസിഡന്റ് എം.കെ. കണ്ണനും സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ടു. പണം അനുവദിക്കാന്‍ കഴിയില്ലെന്ന് അവര്‍ […]

Featured, Special Story
October 02, 2023

പാര്‍ട്ടി പറയുന്നത് എന്തായാലും നടപ്പാക്കും ; ഗോപി കോട്ടമുറിക്കല്‍

കൊച്ചി: കരുവന്നൂര്‍ ബാങ്കിനെ സഹായിക്കാന്‍ നിലവില്‍ ആവശ്യമുയര്‍ന്നിട്ടില്ലെന്ന് കേരള ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാനസമിതി അംഗവുമായ ഗോപി കോട്ടമുറിക്കല്‍. കരുവന്നൂര്‍ ബാങ്കിനെ സഹായിക്കരുതെന്ന് നബാര്‍ഡോ റിസര്‍വ് ബാങ്കോ കേരള ബാങ്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. താന്‍ റിസര്‍വ് ബാങ്കിന്റെ ജോലിക്കാരനല്ലെന്നും ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും പറഞ്ഞ കേരള ബാങ്ക് പ്രസിഡന്റ് പാര്‍ട്ടിയോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ കരുവന്നൂര്‍ ബാങ്കിനെ സഹായിക്കുന്ന കാര്യം 24 മണിക്കൂറിനുള്ളില്‍ നടപ്പാക്കുമെന്നും അറിയിച്ചു. “കരുവന്നൂര്‍ ബാങ്ക് നേരിടുന്ന സാമ്പത്തിക പ്രയാസം പരിഹരിക്കാന്‍ കേരള […]

Featured, Special Story
October 02, 2023

കമ്യൂണിസ്റ്റ് വിരുദ്ധരായ മാധ്യമങ്ങൾ ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു

ചെറുവത്തൂർ (കാസർകോട്) ∙ കരുവന്നൂർ ബാങ്കിൽ നടന്നത് സഹകരണ ബാങ്കുകളിൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണെന്ന് മുൻ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അണ്ടർ വാല്യുവേഷൻ നടത്തി വായ്പ കൊടുത്തതാണ് കരുവന്നൂരിലെ പ്രശ്നം. ഇത്തരത്തിൽ നൽകിയ വായ്പയിൽ 60 കോടി രൂപയുടെ തിരിച്ചടവ് വന്നില്ല. ഈ വിഷയത്തിൽ സർക്കാർ ഗൗരവമായി ഇടപെട്ട് 87 കോടിയോളം രൂപ നിക്ഷേപകർക്ക് നൽകി. 100 കോടി രൂപയുണ്ടെങ്കിൽ കരുവന്നൂരിലെ പ്രതിസന്ധിക്ക് പരിഹാരമാകുമായിരുന്നു. ഇതിനായി സർക്കാർ ഇടപെടുന്ന വേളയിലാണ് കമ്യൂണിസ്റ്റ് വിരുദ്ധരായ മാധ്യമങ്ങൾ […]