‘ന്യൂസ് ക്ലിക്ക്’ അറസ്റ്റ്; പ്രതിഷേധിച്ച് പിണറായി,പരിഹസിച് സോഷ്യൽ മീഡിയ

In Editors Pick, Special Story
October 05, 2023

തിരുവനന്തപുരം:‘ന്യൂസ് ക്ലിക്ക്’ ഓൺലൈനിന്റെ എഡിറ്റർ ഇൻ ചീഫിനെയും നിക്ഷേപകനെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്നു പറഞ്ഞ മുഖ്യമന്ത്രി, എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നതു ഫാഷിസ്റ്റ് രീതിയാണെന്നും സമൂഹമാധ്യമത്തിൽ ചൂണ്ടിക്കാട്ടി.

അനവധി പ്രതികരണങ്ങളാണ് പോസ്റ്റിനു ലഭിച്ചത് .ചില പ്രതികരണങ്ങൾ ചുവടെ 

“മറു നാടൻ കുഴൽ നാടൻ എന്നിവർക്കൊന്നും ഈ അവകാശങ്ങൾ ഇല്ലേ”,

“സാത്താന്റെ സുവിശേഷം…..”കണ്ണാടിയിൽ “നോക്കി പറയേണ്ട ഡയലോഗ് “

“എതിർ ശബ്ദങ്ങളെ സ്ഥിരമായി ജയിലിൽ അടക്കുന്ന, കരിന്തുണി കണ്ടാൽ പേയിളകുന്ന ചരിത്രത്തിലെ ഒരേ ഒരു മുഖ്യൻ”

“അങ്ങനെ തിരുവായ് തുറന്നു.കേരളത്തിലെ മാധ്യമവേട്ട തുടരുന്നൂ. മറുനാടൻ, മാതൃഭൂമി, എഷ്യാനെറ്റ് തെറ്റിദ്ധരിക്കരുത്. പറയുന്നതിന് വിപരീതമാണ് പ്രവൃത്തികൾ. അപഹരണത്തെ സഹകരണമാക്കുന്ന മുതലുകളാണ് ചൈനീസ് കള്ളപ്പണത്തെ ഓർത്ത് ഓലിയിടുന്നത്. എന്നിട്ടും പൊക്കിപിടിക്കുന്ന അണികൾക്ക് എപ്പൊ നേരം വെളുക്കുമൊ ആവൊ എന്നാണൊ ”

——————————————————————————

 

ഫേസ്ബുക് കുറിപ്പിന്റെ  പൂർണരൂപം:

മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്കു കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓൺലൈൻ വാർത്താ പോർട്ടലായ ‘ന്യൂസ് ക്ലിക്കി’നു നേരെയുള്ള പൊലീസ് നടപടി എന്ന വിമർശനം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്.

ന്യൂസ് ക്ലിക്കിനെതിരായ ഡൽഹി പൊലീസിന്റെ നടപടി പുനഃപരിശോധിക്കണം. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നതു ഫാഷിസ്റ്റ് രീതിയാണ്. മാധ്യമങ്ങൾക്കു നിർഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാർത്താശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അത് ഉറപ്പു വരുത്താനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്.