ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്ററുമായ പ്രബീര്‍ പുര്‍കയാസ്ഥ അറസ്റ്റില്‍

In Featured, Special Story
October 04, 2023

കൊച്ചി: വാര്‍ത്താപോര്‍ട്ടലായ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്ററുമായ പ്രബീര്‍ പുര്‍കയാസ്ഥ അറസ്റ്റില്‍. യു.എ.പി.എ കേസുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ന്യൂസ് ക്ലിക്ക് എച്ച്.ആര്‍ തലവനായ അമിത് ചക്രവര്‍ത്തിയേയും പോലീസ് അറസ്റ്റ് ചെയ്തു.

കേസില്‍ ചോദ്യംചെയ്യാനായി പ്രബീര്‍ പുര്‍കയാസ്ഥയെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് ഓഫീസ് സീല്‍ ചെയ്ത പോലീസ്‌ സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ ചൊവ്വാഴ്ച റെയ്ഡും നടത്തി. ഇതിനുപിന്നാലെയാണ് കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റിലായ പ്രബീര്‍ പുര്‍കയാസ്ഥയ്ക്ക് പുറമേ അഭിഷര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി, പരഞ്ജോയ് ഗുഹ താകുര്‍ത്ത, ഭാഷാ സിങ്, അതിഥി നിഗം, ബപ്പാ സിന്‍ഹ, ഊര്‍മിളേഷ് എന്നീ മാധ്യമപ്രവര്‍ത്തകരുടെ വസതികളിലും റെയ്ഡ് നടന്നിരുന്നു. പലരുടേയും ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തതായാണ് വിവരം. നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ന്യൂസ് ക്ലിക്ക് പോര്‍ട്ടലിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.

ചൈ​ന​യി​ല്‍​നി​ന്ന് ഫ​ണ്ട് ല​ഭി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് നേ​ര​ത്തേ ന്യൂ​സ് ക്ലി​ക്കി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

ഇ​വി​ടെ​നി​ന്ന് ല​ഭി​ക്കു​ന്ന ഫ​ണ്ടു​പ​യോ​ഗി​ച്ച് ചൈ​ന​യെ പ്ര​കീ​ര്‍​ത്തി​ക്കു​ന്ന ലേ​ഖ​ന​ങ്ങ​ള്‍ എ​ഴു​തു​ന്നു​വെ​ന്നും സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു​വെ​ന്നു​മാ​ണ് ആ​രോ​പ​ണം.