തളര്‍ന്നാല്‍ കുറ്റവാളിയാണെന്നാവും ആളുകള്‍ കരുതുക ; അച്ഛനെ ഓർത്തു ബിനീഷ്
കൊച്ചി: കോടിയേരിവിടപറഞ്ഞിട്ട് ഒരു വര്‍ഷം തികയുമ്പോള്‍, അച്ഛനെ കുറിച്ച് മകന്‍ ബിനീഷ് എഴുതിയ വികാര നിര്‍ഭരമായ കുറിപ്പ് ശ്രദ്ധേയമായി . പാർട്ടി സഖാക്കളോട് ഒരു പാർട്ടിക്കാരൻ എങ്ങനെ പെരുമാറണം എന്നതിൽ ഒരു പാഠപുസ്തകം തന്നെയായിരുന്നു അച്ഛൻ. ഞങ്ങളെക്കാളും സ്നേഹിച്ചതും ഇഷ്ടപ്പെട്ടതും പാർട്ടിയെയാണ്. പ്രസ്ഥാനമാണ് വലുത് എന്ത് പ്രതിസന്ധികളും താൽക്കാലികമാണ് ഇതെല്ലാം പാർട്ടി അതിജീവിക്കും എന്ന് പറയും .പോയിട്ട് 365 ദിവസത്തെ ദൈർഘ്യമാവുന്നു..അച്ഛനെ കുറിച്ച് ഓര്‍ക്കാത്ത ഒരു ദിവസമോ നിമിഷമോ ഉണ്ടായിട്ടില്ല എന്നതാണ് സത്യമെന്നും ബിനീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. […]