December 13, 2024 11:29 am

മുൻ മന്ത്രി ബാലാജിയുടെ സഹോദരൻ അറസ്ററിൽ

കൊച്ചി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇ ഡി) എടുത്ത കേസിൽ ജയിലിൽ കഴിയുന്ന തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ കൊച്ചിയിൽ കസ്റ്റഡിയിലെടുത്തു.

സാമ്പത്തിക തട്ടിപ്പ്, അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് തവണ നേരത്തെ ഇഡി നോട്ടിസ് അയച്ചെങ്കിലും അശോക് കുമാർ ഹാജരായിരുന്നില്ല. കഴിഞ്ഞ ദിവസം അശോക് കുമാറിന്റെ ഭാര്യ നി‍ര്‍മ്മലയുടെ പേരിലുണ്ടായിരുന്ന വീടും ഭൂമിയും കണ്ടുകെട്ടിയിരുന്നു.

നാല് തവണ സമൻസ് അയച്ചിട്ടും ഹാജരാകാൻ വിസമ്മതിച്ച അശോക് കുമാർ നിരീക്ഷണത്തിലായിരുന്നു. കൊച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്നോ എന്നതിലും വ്യക്തമല്ല

നേരത്തെ സെന്തിൽ ബാലാജിയുടെ അറസ്റ്റും, ഭാര്യ ഹെബിയസ് കോർപ്പസ് ഹർജി നൽകിയ ശേഷം മാത്രമായിരുന്നു ഇ. ഡി സ്ഥിരീകരിച്ചിരുന്നത്. ബാലാജിയെ 5 ദിവസം കസ്റ്റഡിയിൽ എടുത്ത് ഇഡി ചോദ്യം ചെയ്യൽ പൂർത്തിയായത്തിന് പിറ്റേന്നാണ് സഹോദരനെതിരായ നടപടി.

മന്ത്രി അറസ്റ്റിലായ‘ജോലിക്ക് കോഴ ’കേസിലെ വിജിലൻസ് പ്രതിപ്പട്ടികയിൽ അശോകും ഉണ്ടായിരുന്നു. ബാലാജിക്കെതിരെ 3000 പേജ് ഉള്ള കുറ്റപത്രം സമർപ്പിച്ച ഇ.ഡി, അശോകിനെതിരായ തെളിവുകൾ ഉൾപ്പെടുത്തി അനുബന്ധ കുറ്റപാത്രം സമർപ്പിക്കാനാണ് സാധ്യത.

അശോകിന്റെ ഭാര്യ നിർമലയുടെ പേരിൽ കരൂരിൽ രണ്ടര ഏക്കറിൽ പണിത് വന്നിരുന്ന ബംഗ്ലാവ് കഴിഞ്ഞ ദിവസം ഇഡി കണ്ടുകെട്ടിയിരുന്നു. സെന്തിൽ ബാലാജി ബുധനാഴ്ച ജാമ്യാപേക്ഷ സമർപ്പിക്കാനിരിക്കെയാണ് ഇഡിയുടെ പതിയ നീക്കങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News