കള്ളപ്പണ ഇടപാട്: ഇ.ഡി യും രംഗത്ത് സുധാകരന് നോട്ടീസ്

കൊച്ചി: വ്യാജപുരാവസ്തു തട്ടിപ്പുകാരൻ മോസൻ മാവുങ്കൽ നടത്തിയ കള്ളപ്പണ ഇടപാടില്‍ എൻഫോഴ്മെൻ്റ് ഡയറക്ടറേററ് (ഇഡി) അന്വേഷണം തുടങ്ങി.

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന് നോട്ടീസ് അയച്ചു. ഈ മാസം 18 ന് അദ്ദേഹം ഹാജരാകണം, ഐജി ലക്ഷ്മണും മുൻ ഡി ഐ ജി സുരേന്ദ്രനും നോട്ടിസ് അയച്ചിട്ടുണ്ട്., ലക്ഷ്മൺ നാളെ എത്തണം,സുരേന്ദ്രൻ 16നും.

പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ സുധാകരനും. മുൻ ഡിഐജി സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിട്ടുണ്ട്.. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള നിർദ്ദേശത്തോടെയാണ് നടപടി.

ഇരുവരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറയിച്ചതിനാൽ ജാമ്യ ഹർജി തീർപ്പാക്കിയിട്ടുണ്ട്.

കേസില്‍ ഐജി ലക്ഷ്മൺ ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ചികിത്സയിലായതിനാല്‍ സമയം നീട്ടിനല്‍കണമെന്ന് ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയിട്ടുണ്ട്.

കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനായിരുന്നു ലക്ഷ്മണനു നിര്‍ദേശം നല്‍കിയിരുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാതെ സമയം നീട്ടി ചോദിക്കുന്നത് ഇത് രണ്ടാം തവണയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News