സ്വത്തുക്കൾ ബന്ധുക്കൾ കയ്യടക്കി;ഷെഫ് നൗഷാദിന്റെ മകള്‍

കൊച്ചി : പാചകവിദഗ്ധനും സിനിമ നിർമാതാവുമാണ് ഷെഫ് നൗഷാദ്. 2021 ലാണ്  നൗഷാദ് അന്തരിച്ചത്. അതിന് മുന്‍പ് അദ്ദേഹത്തിന്റെ ഭാര്യ ഷീബയും അന്തരിച്ചിരുന്നു.

ഇപ്പോള്‍ നൗഷാദിന്റെ മകള്‍ നഷ്വ നൗഷാദിന്റെ ഫേസ്ബുക് പോസ്റ്റാണ് ചർച്ചയാകുന്നത്.

ഉമ്മയുടെയും, വാപ്പയുടെയും മരണശേഷം എന്റെ അറിവോ, ഇഷ്ടമോ തിരക്കാതെ മാതൃസഹോദരനായ ഹുസൈൻ, നാസിം, പൊടിമോൾ എന്നിവർ ചേർന്ന് ഹുസൈന്റെ പേരിൽ കോടതിയിൽ നിന്നും ഗാർഡിയൻഷിപ്പെടുത്ത് എന്റെ മാതാപിതാക്കളുടെ സ്വത്തുക്കളും, കാറ്ററിംഗ് ബുസിനസ്സും കയ്യടക്കി വെച്ചിരിക്കുകയാണ്. ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോൾ എന്റെ ചെറിയ ആവിശ്യങ്ങൾ പോലും നിറവേറുന്നില്ല. കാറ്ററിങ്ങിൽ നിന്നും ലക്ഷങ്ങൾ സമ്പാദിച്ച് സ്വന്തം കുട്ടികളുടെ സ്‌കൂൾ ചെലവുകൾ നടത്തുമ്പോഴും എന്നെ സൗജന്യമായി പഠിപ്പിക്കണമെന്ന് പറഞ്ഞ് സ്‌കൂളിൽ കയറി ഇറങ്ങുകണ്, നശ്വ ഫേസ്ബുക്കിൽ കുറിച്ചു.

നൗഷാദിന്റെ ഏക മകളുടെ സംരക്ഷണാവകാശം കോടതി വഴി ഭാര്യ സഹോദരൻ ഹുസൈൻ ഏറ്റെടുത്തിരുന്നു. എന്നാൽ ഇയാൾ കാറ്ററിങ് ബിസിനസ് കൈയ്യടക്കി വെച്ചിരിക്കുകയാണെന്നും തന്നെ പരസ്യം ചെയ്തു കച്ചവടം നടത്തുകയാണ് അവരെന്നുമാണ് നശ്വവയുടെ ആരോപണം.

ഒരു ഓൺലൈൻ പേജില്‍ വന്ന ‘നൗഷാദിന്റെ മകള്‍ നഷ്വ നൗഷാദിന്റെ ജീവിതം അമ്പരപ്പിക്കും’ എന്ന വാര്‍ത്തയുടെ സ്ക്രീൻഷോട്ടും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് തിരുവല്ല പൊലീസിന് നഷ്വ അയച്ച പരാതിയും കമന്റായി നല്‍കിയിട്ടുണ്ട്.

 


നഷ്വ  ഫേസ്ബുക്കിലെഴുതുന്നു –


തെ ഞാൻ അമ്പരന്ന് ഇരിക്കുകയാണ്!!

ഞാൻ നിശ്വ നൗഷാദ്. ഷെഫ് നൗഷാദിന്റെ മകൾ..എന്റെ മാതാപിതാക്കളിൽ ഒരാളെയെങ്കിലും എനിക്ക് ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ വ ഉണ്ടാകുകയോ എന്നെ ഇങ്ങനെ ദുരുപയോഗം ചെയ്യുകയോ ചെയ്യില്ലാരുന്നു….

എന്റെ ഉമ്മയുടെയും, വാപ്പയുടെയും മരണ ശേഷം എന്റെ അറിവോ, എന്റെ ഇഷ്ടമോ ഒന്നും തിരക്കാതെ എന്റെ മാമയായ ഹുസൈൻ, നാസിം, പൊടിമോൾ എന്നിവർ ചേർന്ന് ഹുസൈൻ മാമയുടെ പേരിൽ കോടതിയിൽ നിന്നും ഗാർഡിയൻഷിപ്പെടുത്ത് എന്റെ മാതാപിതാക്കളുടെ ഉള്ള സ്വത്തുക്കളും, കാറ്ററിംഗ് ബിസിനെസ്സും കയ്യടക്കി വച്ച് കൊണ്ടിരിക്കുകയാണ്. ഇവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി യത്തീമായ എന്റെ നിലവിലുള്ള എല്ലാ സമ്പത്തും യാതൊരു നാണവും ഇല്ലാതെ കയ്യടക്കി വെച്ചിരിക്കുന്നു. ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോൾ ഞാൻ ന്റെ ചെറിയ ആവിശ്യങ്ങൾക് പോലും എന്താണ് ചെയ്യേണ്ടത് ? ഹുസൈൻ മാമ ഗാർഡിയൻ ആയിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നുള്ള ഒറ്റ കാരണത്താൽ എനിക്ക് ലഭിക്കേണ്ട വിദ്യാഭ്യസച്ചിലവ് പോലും തടഞ് വെച്ചിരിക്കുകയാണ്… കാറ്ററിങ്ങിൽ നിന്നും ലക്ഷങ്ങൾ സമ്പാദിച്ച ഇവരുടെ സ്വതം പിള്ളേരുടെ സ്കൂൾ ചിലവുകൾ നോക്കുബോൾ..എന്നെ ഫ്രീ ആയിട്ട് പഠിപ്പിക്കണം എന്ന് പറഞ് സ്കൂളിൽ കേറി ഇറങ്ങുന്നു. ഇങ്ങനെ വളർത്താൻ അല്ല എന്റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്…..

ഇവർ ഇത്‌ കൈകാര്യം ചെയ്യുന്നത് ഭാവിയിൽ എന്റ്റെ എല്ലാം നഷ്ടപെടുത്തുന്നതിലേക്കും എത്തിച്ചേരും..

എന്റെ ഒരു അനുവാദവും ഇല്ലാതെ, എന്നെ നോക്കാതെ.. എന്നെ പരസ്യം ചെയ്തുപോലും ഇവർ കച്ചവടം നടത്തുന്നു..

എനിക്ക് എന്റെ വാപ്പയുടെ എല്ലാം ആയ കാറ്ററിംഗ് സംരക്ഷിക്കണം.. എനിക്കും ആ വഴി മുന്നോട്ട് പോണം… അതുകൊണ്ട ഇവർ കാണിക്കുന്ന കള്ളത്തരത്തിനെതിരെ ഞാൻ പറ്റുന്നിടത്തെല്ലാം പരാതിപ്പെട്ടിട്ടുണ്ട്… ഇൻശാ അള്ളാ..എനിക്ക് നീതികിട്ടും..

എനിക്ക് ആഹാരം വാങ്ങി തന്നിട്ട് എന്റെ കുഞ്ഞുമ്മ ആയ പൊടിമോൾ(ജൂബിന നസ്സിം) അതൊക്ക എന്റെയും, വാപ്പയുടെയും ചിലവിൽ കണക്ക് എഴുതിവെച്ചിട്ട് എന്റെ ഫോട്ടോ വെച്ച് സ്വയം പ്രൊമോഷൻ ചെയ്യുന്ന പരിപാടിയിൽ ആണിപ്പോൾ, ഇപ്പോൾ എല്ലാം കയ്യടക്കാൻ ആളുകളെ വിളിച് ഫുഡ് കൊടുത്ത് എന്റെ വാപ്പായിക്ക് ഒന്നും ഇല്ല എന്ന് പറഞ്ഞു കൊടുത്താൽ നടക്കും എന്ന മോഹം വേണ്ട!

എന്റടുത്തോ, എന്റെ ഉമ്മയുടെയും, വാപ്പാടെയും അടുത്തോ നിങ്ങൾക് യാതൊരു സ്ഥാനവും ഇല്ല… എന്നോട്

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News