സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട്;സുരേഷ് ഗോപി അധ്യക്ഷൻ

കൊൽക്കത്ത: സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ​ഗോപിയെ കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്നുവർഷത്തേക്കാണ് നിയമനം. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗൺസിലിന്റെ ചെയർമാന്‍റെ ചുമതലയും സുരേഷ് ഗോപി വഹിക്കും.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. സുരേഷ് ​ഗോപിയുടെ മഹത്തായ അനുഭവവും സിനിമയിലെ വൈഭവവും ഈ മഹോന്നത സ്ഥാപനത്തെ സമ്പന്നമാക്കുമെന്ന് അനുരാഗ് ഠാക്കൂർ എക്സിൽ കുറിച്ചു. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ പ്രവർത്തിക്കുന്നത്.

അടുത്തിടെ തമിഴ് നടൻ ആർ. മാധവനെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി കേന്ദ്രസർക്കാർ നിയമിച്ചിരുന്നു. ഗവേണിങ് കൗൺസിൽ ചെയർമാനായും അദ്ദേഹം പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News