December 12, 2024 7:15 pm

മുഖ്യമന്ത്രിയെ നേരിട്ട് കണ്ട ദിവസം മുതൽ ബഹുമാനം കൂടി

കൊച്ചി : ചലച്ചിത്ര പുരസ്കാര ദാന വേദിയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ മുഖ്യമന്ത്രി തന്നെ നോക്കി പുഞ്ചിരിച്ചെന്നും പിന്നെ തനിക്ക് ഇരിക്കാന്‍ കഴിഞ്ഞില്ലെന്നും നടന്‍ ഭീമന്‍ രഘു. തന്റെ സിനിമകള്‍ ഇഷ്ടപ്പെടുന്ന മുഖ്യമന്ത്രിയെ നേരിട്ട് കണ്ട ദിവസം മുതലാണ് ബഹുമാനം കൂടിയത്. കേരളത്തിനു വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പാര്‍ട്ടി അവസരം തന്നാല്‍ ജനപ്രതിനിധിയാകാന്‍ ഇഷ്ടമാണെന്നും ഭീമന്‍ രഘു പറഞ്ഞു.

ഇന്നു വരെ ആരും നില്ക്കാത്തൊരു നില്പായിരുന്നത്. പിന്നാലെ ട്രോളുകളുടെ പെരുമഴയത്ത് നില്ക്കുമ്പോഴും ഒരു കുലുക്കവുമില്ല. ആ നില്പിനെ പിന്നെ കാരണവും അദ്ദേഹം തുറന്നു പറഞ്ഞു. ബിജെപി വിട്ട് സിപിഎം ല്‍ ചേര്‍ന്നതിനു പിന്നാലെ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു . അതോടെ ഇഷ്ടം കൂടി . തന്റെ പടങ്ങള്‍ ഇഷ്ടപ്പെടുന്നയാളാണ് മുഖ്യമന്ത്രിയെന്നും ഭീമന്‍ രഘു അവസരം കിട്ടിയാല്‍ തെരഞ്ഞടുപ്പില്‍ ഒരു കൈ നോക്കാനും റെഡിയാണ്. എന്തായാലും ട്രോളുകള്‍ ഇനിയുമിനിയും പോരട്ടെ എന്നനിലപാടില്‍ ഭീമന്‍ രഘു ഉറച്ചു നില്പാണ് .

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News