ഒരു പങ്കാളിയുമായി എപ്പോഴും ജീവിതം പങ്കിടണമെന്നില്ല

കൊച്ചി : ഒരു പങ്കാളിയുമായി എപ്പോഴും ഒരുമിച്ച് താമസിക്കണമെന്നോ ഒരു ബന്ധം പുലർത്തണമെന്നോ ഉള്ള വാശിയൊന്നും കുട്ടിക്കാലം മുതലേ എനിക്കില്ല. ഒരാളുടെ കൂടെ ജീവിക്കണമെന്നും ആഗ്രഹം ഉണ്ടായിട്ടില്ല. ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്കിഷ്ടമല്ല. ഫാമിലി ഫീലിങ് ഇഷ്ടമാണ്‌. പക്ഷേ, എന്റെ ഭർത്താവ്, കുട്ടികൾ എന്നൊക്കെ പറയുന്നത് ഇഷ്ടമല്ല. നടി കനി കുസൃതി പറയുന്നു .

‘‘ഞാൻ എപ്പോഴും ഓപ്പൺ റിലേഷൻഷിപ്പ് ഉണ്ടായിരുന്ന ഒരാളാണ്‌. സിനിമാ നിർമാതാവും സംരംഭകനുമായ ആനന്ദ് ഗാന്ധിയുമായി ‘ലിവ്ഇൻ റിലേഷനിൽ ‘ ആയിരുന്നു കനി കുസൃതി.  ഇപ്പോൾ  ആനന്ദ് ഇപ്പോൾ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലാണെന്നും ആനന്ദുമായി ഇപ്പോഴും നല്ല സൗഹൃദവും സഹോദരബന്ധവുമാണ് ഉള്ളതെന്നും കനി പറയുന്നു.പക്ഷേ, പങ്കാളികൾ തമ്മിലുള്ള ബന്ധം ഞങ്ങൾ തമ്മിൽ ഇല്ല. എനിക്കിപ്പോൾ അവൻ ഒരു സഹോദരനെപ്പോലെയായി.  ഒരു ഓൺലൈൻ മാധ്യമവുമായി സംസാരിക്കുകയായിരുന്നു അവർ .

ഇത് പറയുമ്പോൾ മറ്റുള്ളവർക്ക് ഇഷ്ടപ്പെടില്ല. എനിക്ക് തെറി കിട്ടും എന്നൊക്കെ എനിക്ക് അറിയാം. എനിക്ക് പറയാനുള്ളത് തുറന്നു പറഞ്ഞേ പറ്റൂ. ഒരു ബന്ധത്തിൽ ഇരുന്നുകൊണ്ട് കള്ളത്തരം കാണിച്ച് മറ്റൊരു ബന്ധത്തിലേക്ക് പോകുന്നവരെ എനിക്കറിയാം. പക്ഷേ, എനിക്ക് അങ്ങനെ കള്ളത്തരം കാണിക്കാൻ ഇഷ്ടമല്ല. എല്ലാം തുറന്നു പറഞ്ഞു ചെയ്യുന്നതാണ് ഇഷ്ടം. കനി കുസൃതി പറയുന്നു.

“മുൻപ് ബോയ്ഫ്രണ്ട് ഉണ്ടായിരുന്നപ്പോഴും, ഇവര്‍ ആരെയെങ്കിലും കണ്ടുപിടിച്ച് ഒരുമിച്ച് ജീവിക്കട്ടെ, എനിക്ക് ഇവരോടൊപ്പം താമസിക്കാൻ പറ്റില്ല എന്ന് തോന്നലാണ് ഉണ്ടായിട്ടുള്ളത്. ആനന്ദിനെ പരിചയപ്പെട്ടപ്പോഴാണ് ഇത്രയും കണക്‌ഷൻ ഉള്ള ഒരാളെ കിട്ടിയാൽ ഇത് മതി, ഇവരോടൊപ്പം ജീവിക്കാം എന്ന് തീരുമാനിച്ചത്. ഇത്രയും രസമായി ഒരുമിച്ചു താമസിക്കാൻ പറ്റുന്ന ഒരാളെ കിട്ടുമെന്ന് ഞാൻ അതുവരെ കരുതിയതേ അല്ല. “

“ആനന്ദ് മോണോഗോമസ് ആയ വ്യക്തിയാണ്‌, പല പങ്കാളികൾ വേണമെന്ന് അവന് നിർബന്ധമില്ല. പക്ഷേ, താൻ ഓപ്പൺ റിലേഷൻഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ്. നമ്മൾ ഒരുമിച്ച് താമസിക്കുമ്പോഴും, വ്യക്തികളായ നമുക്ക് മറ്റ് ഇഷ്ടങ്ങളും താൽപര്യങ്ങളും ഉണ്ടായിക്കോട്ടെ എന്ന് ഞാൻ ആനന്ദിനോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ആനന്ദിന് അത് ഇഷ്ടമല്ല. ഒടുവിൽ അവനു പറ്റിയ ഒരാളെ ആനന്ദ് കണ്ടുപിടിച്ചു. ഇപ്പോൾ അവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങി. 

പക്ഷേ, എനിക്ക് ആനന്ദിനോടൊപ്പം തന്നെ താമസിക്കണമെന്നും പല ജോലികൾ ചെയ്ത് പല സ്ഥലത്ത് പോയാലും തിരിച്ചുവന്ന് ആനന്ദിനോട് കാര്യങ്ങൾ തുറന്നുപറയാൻ പറ്റുന്ന ബന്ധം എപ്പോഴും നിലനിർത്തണമെന്നുമുണ്ട്. ആനന്ദിനും അങ്ങനെ തന്നെയാണ്. എനിക്ക് ഏറ്റവും അടുത്ത് നിൽക്കുന്ന ആളിപ്പോഴും ആനന്ദ് തന്നെയാണ്. എന്റെ അടുത്തുവരുകയും ഞാൻ ആനന്ദിന്റെ അടുത്ത് പോവുകയും ചെയ്യും. “

എന്തായാലും പങ്കാളികൾ തമ്മിൽ എല്ലാം തുറന്നു സംസാരിക്കുക. കള്ളത്തരം കാണിക്കാതിരിക്കുക അതാണ് ഒരു ബന്ധത്തിൽ വേണ്ടത്.’’- കനികുസൃതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News