കള്ളപ്പണ വേട്ട: കോൺഗ്രസ് എം പി യുടെ കമ്പനിയിൽ നിന്ന് 353.5 കോടി രൂപ

ന്യൂഡൽഹി: ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ എംപി: ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട കള്ളപ്പണ വേട്ടയിൽ 353.5 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. അമ്പത് ബാങ്ക് ഉദ്യോഗസ്ഥർ 40 കൗണ്ടിംഗ് മെഷീനുകൾ ഉപയോ​ഗിച്ച് രാവും പകലുമില്ലാതെ അഞ്ച് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് നോട്ടെണ്ണൽ പൂർത്തിയാക്കിയത്.നാടൻ മദ്യവിൽപ്പനയിൽ നിന്ന് ലഭിച്ച കണക്കിൽപ്പെടാത്ത വരുമാനമാണെന്നാണ് ഇതെന്നണ് പ്രാഥമിക നി​ഗമനം. എംപിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒഡീഷ ആസ്ഥാനമായുള്ള ഡിസ്റ്റിലറിയിൽ നിന്നാണ് ഈ അനധികൃത പണം പിടിച്ചെടുത്തത്. രാജ്യത്തുതന്നെ പണമായി ഏറ്റവും […]

ഹിന്ദുഹൃദയഭൂമിയില്‍ ബി ജെ പി വാഴ്ച

ന്യൂഡൽഹി : ജനങ്ങളെ സ്വാധീനിക്കുന്ന കാര്യത്തിൽ താൻ അജയ്യനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ കൂടി തെളിയിച്ചു.മോദി പ്രഭാവവും ഹിന്ദുത്വയും ചേരുപടി ചേർത്തപ്പോൾ ബി ജെ പി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അനായാസം ജയിച്ചുകയറി. തിരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് സംസ്ഥാനവും ബിജെപി കൈപ്പിടിയിലാക്കി. കോണ്‍ഗ്രസിനെ രാജസ്ഥാനും ചത്തീസ്ഗഢും കൈവിട്ടു.മധ്യപ്രദേശില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും കടന്നുള്ള വിജയത്തിലേക്ക് എത്തിയത് ബി ജെ പിയെ പോലും അമ്പരപ്പിച്ചു.രാജസ്ഥാനില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്നത് പതിവ് തുടര്‍ന്നു. മധ്യപ്രദേശിൽ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് […]

വിവാദം: തിരഞ്ഞെടുപ്പിൻ്റെ തലേന്ന് 24000 കോടിയുടെ പദ്ധതി

ന്യൂഡൽഹി : അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പാതിവഴിയിൽ നിൽക്കെ, ഗോത്രവിഭാഗങ്ങൾക്കായി 24,000 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കോൺഗ്രസ് ആരോപിച്ചു. നാളെ വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കം കൂടിയാണിത് എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഗോത്രവിഭാഗ നേതാവ് ബിർസ മുണ്ടയുടെ ജൻമവാർഷികത്തോടനുബന്ധിച്ച് ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ നടന്ന ചടങ്ങിലായിരുന്നു പദ്ധതികളുടെ തുടക്കം. പിഎം കിസാൻ പദ്ധതി വഴി […]

പാലസ്തീനിന്റെ ചുടു ചോര വിൽക്കുന്നവർ..

കൊച്ചി : പലസ്തീൻ അനുകൂല റാലികൾ കേരളത്തിൽ സി പി എമ്മും കോൺഗ്രസ്സും മുസ്ലിം ലീഗും മൽസരാടിസ്ഥാനത്തിൽ നടത്തുന്നത് വോട്ടു പിടിക്കാൻ മാത്രമാണെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ സിസ്.ആർ. പരമേശ്വരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു. കേരളത്തിനു പുറത്ത് ഒരു പട്ടിയും വോട്ട് ചെയ്യാൻ ഇല്ലാത്ത സി പി എമ്മിനു ഒരു പ്രതിച്ഛായാപേടിയുടെയും ആവശ്യമില്ല.കോൺഗ്രസിന്റെ കാര്യം അതല്ല. അവർക്ക് കേരളത്തിൽ മുസ്‌ലിം മുഖംമൂടിയും കേരളത്തിനു പുറത്ത് ഹിന്ദു മുഖംമൂടിയും വയ്ക്കണം – അദ്ദേഹം പരിഹസിക്കുന്നു. പോസ്ററിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു […]

ആർ.ശങ്കർ വിടപറഞ്ഞിട്ട് അരനൂറ്റാണ്ട്

ആർ.ഗോപാലകൃഷ്ണൻ 🌍 കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രി യായിരുന്നുവല്ലോ ആർ.ശങ്കർ.ആദ്യത്തെത് ഇ എം എസ്. അടുത്തത് പട്ടം താണുപിള്ള. മൂന്നാമത്തെത് ശങ്കർ. കോൺസ് മറ്റ് ഘടകക്ഷികൾ ഒന്നുമില്ലാതെ രൂപവൽക്കരിച്ച മന്ത്രിസഭയായിരുന്നു ശങ്കറിൻ്റേത്. വിദ്യാഭ്യാസ രംഗത്തും മറ്റും ദീർഘദർശനത്തോടെ പല പരിഷ്കാരങ്ങളും നടപ്പിലാക്കായ മന്ത്രിസഭയായിരുന്നു അത്. കേരള ചരിത്രത്തിൽ, വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്ത ഏക അവസരവും അതായിരുന്നു. കോൺഗ്രസ്സിലെ ഭിന്നിപ്പു് കാരണം,ചില ഗ്രൂപ്പ് മത്സരങ്ങളെ തുടർന്ന്, 1964-ൽ കോൺഗ്രസ് മന്ത്രിസഭ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടുകയും ശങ്കറിന്റെ മുഖ്യമന്ത്രി […]

ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിക്ക് എതിരെ ഇഡി ബോംബ് !

ന്യുഡൽഹി: നവംബര്‍ 7, 17 തീയതികളിൽ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ വെളിപ്പെടുത്തൽ വലിയ രാഷ്ടീയ ബോംബായി മാറുന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുടുങ്ങിയ മഹാദേവ് ബെറ്റിങ് ആപ്പിന്റെ ഉടമകൾ 508 കോടി രൂപ നല്‍കിയതായി ഇഡി ആരോപിക്കുന്നു. മഹാദേവ് ആപ്പിന്റെ ഉടമകള്‍ക്കെതിരെ ഇ.ഡി നടത്തുന്ന അന്വേഷണം തുടരുകയാണ്. സംസ്ഥാനത്തുനിന്ന് 5.39 കോടി രൂപ കണ്ടെടുത്തതിനു പിന്നാലെ […]

വിനായകൻ സഖാവ് ആയത് കൊണ്ടോ ?

കൊച്ചി : എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിന് അറസ്റ്റിലായ സിനിമ നടൻ വിനായകനെ ജാമ്യത്തില്‍ വിട്ടതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം എൽ എ ഉമാ തോമസ്. സ്റ്റേഷന്‍റെ പ്രവർത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നും നടൻ മദ്യലഹരിയിലായിരുന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം. സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന എസ് എച്ച് ഒ ഉൾപ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുവെന്ന് ഉമ പറഞ്ഞു. ഇത്രയും […]

മാസപ്പടിക്കേസ്: സർക്കാർ വാദം കള്ളം – മാത്യു കുഴൽനാടൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം എൽ എ. വീണ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന സിപിഎം ആവശ്യത്തിനു മറുചോദ്യം ഉന്നയിക്കുകയായിരുന്നു അദ്ദേഹം . ചോദിച്ച ചോദ്യത്തിനല്ല സർക്കാർ മറുപടി നൽകിയത്. മാപ്പ് പറയേണ്ടത് ധനമന്ത്രിയാണ്. ഒരു സേവനവും നൽകാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി കൊച്ചിയിലെ ശശിധരൻ കർത്തയുടെ കമ്പനിയായ് സി […]

Editors Pick, Featured
October 18, 2023

കോണ്‍ഗ്രസ് വാഗ്ദാനം 25 ലക്ഷത്തിന്‍റെ ഇന്‍ഷുറന്‍സ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. നവംബര്‍ 17നാണ് 230 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് . സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന ആളുകള്‍ക്ക് 25 ലക്ഷത്തിന്‍റെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും 10 ലക്ഷം രൂപയുടെ അപകട പരിരക്ഷയും നല്‍കുമെന്നടക്കമുള്ള വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം അനുവദിക്കും. സംസ്ഥാനത്തിന്‍റേതായി ഒരു ഐപിഎല്‍ ടീം രൂപീകരിക്കും. രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും പത്രികയില്‍ […]

സോളാർ പീഡനക്കേസ്: ഗണേഷ് കുമാറിന് കോടതി നോട്ടീസ്

കൊല്ലം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട സോളാർ പീഡനക്കേസിലെ ഗൂഢാലോചന കേസിൽ ഇടതുമുന്നണി നേതാവും പത്തനാപുരം എംഎൽഎയുമായ കെ ബി ഗണേഷ് കുമാറിന് കോടതി നോട്ടീസ്. ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകിയത്. അടുത്ത മാസം 18 ന് ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം. ഗണേഷിനൊപ്പം പരാതിക്കാരിക്കും വീണ്ടും സമൻസ് അയച്ചിട്ടുണ്ട്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ വ്യാജ രേഖ ചമച്ച് […]