സംഭാവനയുടെ കാര്യത്തിലും ബിജെപിക്ക് മേധാവിത്വം

ന്യൂഡൽഹി : രാഷ്ട്രീയ പാർട്ടികളിൽ അസാധാരണമായ രീതിൽ വളർന്നു പന്തലിച്ച് ബിജെപി, സംഭാവന ലഭിക്കുന്ന കണക്കിലും മുന്നിലെത്തി.കോൺഗ്രസിന് സിപിഎമ്മിനും കഴിഞ്ഞ വർഷത്തേക്കാൾ കുറവ് മാത്രമേ കിട്ടിയുള്ളൂ.രാജ്യത്തെ നാല് പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയുടെ അഞ്ചിരട്ടിയാണ് ബിജെപിയുടെ ഖജനാവിൽ വീണത്. കോൺഗ്രസ്, ആം ആദ്മി പാർട്ടി, സിപിഎം, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവർക്ക് ലഭിച്ച മൊത്തം സംഭാവനയുടെ അഞ്ചിരട്ടിയോളം ബിജെപിക്ക് മാത്രമായി ലഭിച്ചുവെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ( എഡിആർ ) വ്യക്തമാക്കി.2022-23 കാലയളവിൽ ബി […]

‘മാസപ്പടി’പുറത്ത് വന്നപ്പോൾ ഖനനാനുമതി റദ്ദാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുമായി ബന്ധപ്പെട്ട ‘മാസപ്പടി’ വിവാദത്തിനു ശേഷമാണ് കരിമണൽ കമ്പനിയായ ആലുവ സി.എം.ആര്‍.എൽ കമ്പനിയുടെ സഹോദര സ്ഥാപനമായ കെ ആർ ഇ എംഎലിനു ലഭിച്ച് കരിമണല്‍ ഖനനാനുമതി റദ്ദാക്കിയത് എന്ന വിവരം പുറത്തുവന്നു. ഖനനാനുമതി റദ്ദാക്കിയത് 2023 ഡിസംബര്‍ 18-ന് അണ്. 2019 ഫിബ്രവരി 20-ന് അറ്റോമിക് മിനറല്‍സിന്റെ ഖനനം സ്വകാര്യമേഖലയില്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിർദേശിച്ചിരുന്നു. സ്വകാര്യ ഖനനത്തിനുള്ള എല്ലാ കരാറുകളും റദ്ദാക്കണമെന്ന് 2019 മാര്‍ച്ച് 19- ന് കേന്ദ്ര സർക്കാർ […]

കരിമണൽ ഖനന അനുമതി ലഭിക്കാൻ പിണറായി ഇടപെട്ടു ?

തിരുവനന്തപുരം: കരിമണൽ ഖനന രംഗത്തെ സ്വകാര്യ കമ്പനിയായ ആലുവയിലെ സിഎംആർഎല്ലിനു ഖനന അനുമതി ലഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടുവെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. നയം മാറ്റാൻ പിണറായി സർക്കാർ സ്വീകരിച്ച നടപടികളുടെ രേഖകളും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പുറത്തു വിട്ടു. കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു. ഇതിനായി വ്യവസായ നയത്തിൽ മാറ്റം വരുത്തി.കരിമണൽ ഖനനം പൊതുമേഖലയിൽ നിലനിർത്താൻ 2004 മുതൽ വിവിധ സർക്കാരുകൾ സ്വീകരിച്ച നയം […]

ചവാൻ ബിജെപിയിൽ: മഹാരാഷ്ടയിൽ കോൺഗ്രസ് മുടന്തുന്നു

മുംബൈ : മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന അശോക് ചവാൻ ബിജെപിയിൽ ചേർന്നു.എഴ് എം എൽ എ മാർ കൂടി അദ്ദേഹത്തിനോടൊപ്പം പോകുമെന്ന് സൂചനയുണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇത് കോൺഗ്രസിന് വലിയ തിരിച്ചടിയായി.നേരത്തെ മഹാരാഷ്ട്ര കോൺഗ്രസിലെ വലിയ നേതാക്കളായ ബാബാ സിദ്ദിഖി, മിലിന്ദ് ദേവ്‌റ, അമർനാഥ് രാജൂർക്കർ എന്നിവരും പാർട്ടി വിട്ടിരുന്നു. മുംബൈയിലെ ബിജെപി ഓഫീസിലെത്തിയാണ് അശോക് ചവാൻ പാർട്ടി അംഗത്വം സ്വീകരിച്ചത് .മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നിവസിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ […]

രഘുറാം രാജനും പ്രിയങ്കയും രാജ്യസഭയിലേക്ക് ?

ന്യൂഡൽഹി : റിസര്‍വ് ബാങ്ക് മുൻ ഗവര്‍ണർ രഘുറാം രാജൻ, പ്രിയങ്ക ഗാന്ധി തുടങ്ങിയവരെ കോൺഗ്രസ് രാജ്യസഭയിലേക്ക് പരിഗണിക്കുന്നു. മഹാരാഷ്ട്രയിൽ നിന്നോ കർ‍ണാടകയിൽ നിന്നോ രഘുറാം രാജനെ രാജ്യസഭയിൽ എത്തിക്കാനാണ് സാധ്യത. രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്‍റെ സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തിറക്കും. പ്രിയങ്ക ഗാന്ധിയെ ഹിമചല്‍പ്രദേശില്‍ നിന്ന് രാജ്യസഭയില്‍ എത്തിക്കാനും കോൺഗ്രസ് ആലോചിക്കുന്നു, സോണിയഗാന്ധിയെ രാജ്യസഭ സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കണം എന്ന കാര്യത്തില്‍ ചർച്ച നടന്നിരുന്നു. എന്നാൽ അവർ റായ്ബറേലിയിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിക്കണമെന്നാണ് കോൺഗ്രസ് പാർട്ടിയിലെ […]

മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ബിജെപിയിലേക്ക് ?

ന്യൂ ഡൽഹി : പ്രമുഖ കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ബിജെപിയിലേക്ക് ചേക്കാറാൻ ഒരുങ്ങുന്നുവെന്ന സൂചനകൾ പുറത്ത് വരുന്നു. കോൺഗ്രസിന്റെ ഭാഗത്ത് നിന്നും അനുനയ നീക്കവും പുരോഗമിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മധ്യപ്രദേശിലെ നേതൃ ചുമതലകളില്‍ നിന്ന് കമല്‍നാഥിനെ എഐസിസി നീക്കിയിരുന്നു.കഴിഞ്ഞ ദിവസം കമല്‍നാഥ് സോണിയഗാന്ധിയെ കണ്ട് രാജ്യസഭ സീറ്റ് വേണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലത്രെ. മുൻ മുഖ്യമന്ത്രിയായിരുന്ന കമൽനാഥിന് എംഎൽഎ ആയി മാത്രം സംസ്ഥാനത്ത് തുടരാൻ താൽപര്യമില്ല. രാജ്യസഭാ […]

ഗവർണരും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കുറെ നാടകങ്ങളും

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പലപ്പോഴും നിലപാടുകളിൽ മലക്കംമറിയുകയും മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കുകയുമാണെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആർ. പരമേശ്വരൻ വിലയിരുത്തുന്നു. ‘ ഉദാഹരണത്തിന്, സ്വപ്ന സുരേഷിന്റെ സ്വർണ്ണക്കടത്തിലും ലൈഫ് മിഷനിലും ഉള്ള s.164 CrPC പ്രകാരമുള്ള അപേക്ഷകളുടെ വിശദാംശങ്ങൾ വളരെ ആധികാരികത ഉള്ളവയായിരുന്നു .പക്ഷേ,അവ പുറത്തുവന്നപ്പോൾ സതീശൻ പിണറായിയെ എതിർക്കുന്നതിന് അവയെ ഉപയോഗിക്കുന്നതിന് പകരം പറഞ്ഞത് സ്വപ്ന സുരേഷിന് വിശ്വാസ്യതയില്ല എന്നാണ്. അത്,എന്താടോ അങ്ങനെ? ‘ – പരമേശ്വരൻ ചോദിക്കുന്നു   അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് […]

തൃണമൂലും എ എ പിയും ഒററയ്ക്ക് : ഇന്ത്യ മുന്നണി ഉലയുന്നു

ന്യൂഡൽഹി : ഇന്ത്യ മുന്നണി പ്രതിസന്ധിയിലേക്ക്. ബംഗാളിലെ തൃണമൂൽ കോൺഗ്രസ്സും പഞ്ചാബിലെ ആം ആദ്മി പാർട്ടിയും കോൺഗ്രസുമായി സഹകരിക്കില്ലെന്ന് വ്യക്തമായി സൂചന നൽകുന്നു. ഇരു പാര്‍ട്ടികളും പ്രതിപക്ഷത്തിന്റെ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനത്തിന്റെ അമ്പരപ്പ് മാറും മുമ്പേയാണ് എ എ പി നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ടിഎംസി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് രാവിലെയാണ് മമത പ്രഖ്യാപിച്ചത്. പഞ്ചാബില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ […]

മലക്കം മറിഞ്ഞു കോൺഗ്രസ് : വിട്ടുനിൽക്കുന്നത് പ്രതിഷ്ഠാ ദിനത്തിൽ

ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിൽ, പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22 ഒഴികെ ഏത് ദിവസവും പാർടി പ്രവർത്തകര്ക്ക് സന്ദർശിക്കാമെന്നു കോൺ​ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കി. പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് മാത്രമാണ് വിട്ടു നിൽക്കുന്നതെന്നും ആർക്കും നിയന്ത്രണങ്ങളില്ലെന്നും കോൺ​ഗ്രസ് അറിയിച്ചു. കോൺഗ്രസിൻ്റെ യു പി ഘടകം നേതാക്കൾ മകരസംക്രാന്തി ദിനമായ 15ന് ക്ഷേത്രം സന്ദർശിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് അറിയിച്ചു. ചടങ്ങിലേക്കുള്ള ക്ഷണം ആദരവോടെ നിരസിക്കുന്നുവെന്നാണ് നേരത്തെ കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചത്. […]