അയോധ്യയിലേക്കുള്ള ക്ഷണം നിരസിച്ച് കോണ്‍ഗ്രസ്

ന്യൂഡൽഹി : നിർമാണം പൂർത്തിയാകാത്ത അയോധ്യ ശ്രീ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കർമ്മവും ഉദ്ഘാടനവും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ആർഎസ്എസ്-ബിജെപി നീക്കമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതുകൊണ്ട് പാർട്ടി അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ, സോണിയ ഗാന്ധി, അധിർ രഞ്ജന്‍ ചൗധരി എന്നിവർ ചടങ്ങിൽ പങ്കെടുക്കില്ലെന്നും കോണ്‍ഗ്രസ് പ്രസ്താവനയിൽ വ്യക്തമാക്കി. ജനുവരി 22ന് നടക്കാനിരിക്കുന്ന  ചടങ്ങിലേക്ക് കഴിഞ്ഞ മാസമായിരുന്നു  നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍  ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് വ്യത്യസ്തമായ നിലപാട് പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം […]

തിരുവനന്തപുരം എന്നും ശശി തരൂരിനു സ്വന്തം: ഒ രാജഗോപാൽ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി യെ തോല്‍പ്പിക്കാനാകില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഒ.രാജഗോപാല്‍. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ശശി തരൂരും പങ്കെടുത്ത അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു രാജഗോപാലിന്റെ പരാമര്‍ശം. ”പാലക്കാട്ടുകാരനായ തരൂരിന്‍റെ മഹിമ ലോകം അംഗീകരിക്കുന്നു. തിരുവനന്തപുരത്ത് മത്സരിക്കാന്‍ തരൂര്‍ തീരുമാനിച്ച അവസരത്തില്‍ ഞാന്‍ സംശയിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഏറ്റവും യോഗ്യന്‍ തന്നെയാണ് അദ്ദേഹം. നല്ല ഇംഗ്ലീഷില്‍ ഭംഗിയായി സംസാരിക്കും. എന്നാല്‍ […]

രാമക്ഷേത്ര ചടങ്ങ്: കോൺഗ്രസ്സ് വിട്ടു നിൽക്കില്ല

ന്യൂഡൽഹി: അയോധ്യയിൽ  ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ തല്പര്യമുള്ള പാർട്ടി നേതാക്കൾക്ക് കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകിയെന്ന് സൂചന. ഇന്ത്യ മുന്നണി സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളുടെ മുന്നോടിയായി കോൺഗ്രസ് ഹൈക്കമാൻഡ് സംസ്ഥാന യൂണിറ്റ് നേതാക്കളുമായി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇതൂ സംബന്ധിച്ച തീരുമാനം. ഉത്തർപ്രദേശിലെയും ബിഹാറിലെയും നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഹൈക്കമാൻഡിൻ്റെ നിർദേശം തേടുകയായിരുന്നു.നേതാക്കൾക്ക് നല്കാൻ പാർട്ടിക്ക് പ്രത്യേക നിർദ്ദേശമില്ലെന്നും ക്ഷേത്രത്തിൽ […]

കോൺഗ്രസ്സ് മൽസരിക്കുക 255 സീററിൽ ?

ന്യുഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 255 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കോൺഗ്രസ് തയാറെടുക്കുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി 421 സീറ്റുകളിൽ മത്സരിക്കുകയും 52 സീറ്റിൽ വിജയിക്കുകയും ചെയ്തിരുന്നു. 2019നേക്കാൾ കുറവ് സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുകയെന്ന സൂചനയാണ് ഇതു നൽകുന്നത്.ബാക്കി സീററുകൾ ഇന്ത്യ മുന്നണി കക്ഷികൾക്ക് വിട്ടു നൽകും.ഇന്ത്യ മുന്നണി ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും എഐസിസി നേതാക്കൾ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും […]

സ്വര്‍ണക്കടത്ത്: മോദി എന്തു ചെയ്തു ? സതീശൻ

ന്യൂഡല്‍ഹി: ഏത് ഓഫീസിലാണ് സ്വണക്കള്ളക്കടത്ത് നടത്തിയതെന്ന് അറിയാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുശ്സൂരിൽ പ്രസംഗിച്ചത്.എന്നാൽ എന്തുകൊണ്ട് കേന്ദ്ര ഏജൻസികളെ ചങ്ങലയ്ക്കിട്ടു എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല – പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കള്ളക്കടത്തിനെ കുറിച്ച്‌ അറിയാമായിരുന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ടാണ് അവിടെ പരിശോധന നടത്താതിരുന്നത്? കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേന്ദ്ര ഏജന്‍സികള്‍ എല്ലാ അന്വേഷണവും അവസാനിപ്പിച്ചത് എന്തിന് വേണ്ടിയായിരുന്നു? ഇന്ത്യയിലെ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും സഹപ്രവര്‍ത്തകരുടെയും ഓഫീസുകള്‍ കേന്ദ്ര ഏജന്‍സികൾ പരിശോധന നടത്തുകയാണ്.കേരളത്തില്‍ […]

വൈഎസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്റെ സഹോദരിയും വൈഎസ്‌ആര്‍ തെലുഗു ദേശം പാര്‍ട്ടി സ്ഥാപകയുമായ വൈ.എസ് ശര്‍മിള എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്വന്തം പാര്‍ട്ടിയായ വൈഎസ്‌ആര്‍ തെലങ്കാന പാര്‍ട്ടിയെ അവർ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും രാഹുല്‍ഗാന്ധിയുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ഉത്തരവാദിത്തവും സ്വീകരിക്കുമെന്ന് ശര്‍മിള പറഞ്ഞു. കോണ്‍ഗ്രസ് ഇപ്പോഴും നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയാണ്. രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുത്തത് കോണ്‍ഗ്രസ് ആണെന്നും […]

രാഹുൽ ഗാന്ധിയുടെ ‘ഭാരത് ന്യായ് യാത്ര’ 14 മുതൽ

  ന്യൂഡൽഹി : രാജ്യത്തെ 14 സംസ്ഥാനങ്ങളിലൂടെ  കടന്നു പോകുന്ന  ‘ഭാരത് ന്യായ് യാത്ര’യുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പാണിത്. അടുത്ത മാസം 14ന് ആരംഭിക്കുന്ന യാത്ര ഇന്ത്യയുടെ കിഴക്ക് മുതൽ പടിഞ്ഞാറ് വരെയാണ്. വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ഇംഫാലിൽ നിന്നാകും റാലി ആരംഭിക്കുക. അവിടെനിന്ന് 6200 കിലോമീറ്റർ പിന്നിട്ട് മഹാരാഷ്ട്രയിലെ മുംബൈയിൽ സമാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. കന്യാകുമാരി മുതൽ കശ്മീർ വരെ നടത്തിയ […]

‘ഇന്ത‍്യ’? ബിജെപിയുടെ വിജയം, കോൺഗ്രസ് പരാജയം

കെ. ഗോപാലകൃഷ്ണൻ ചി​​​ല പ്ര​​​തീ​​​ക്ഷ​​​ക​​​ൾ സാ​​​ക്ഷാ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ടു. ചി​​​ല സ്വ​​​പ്ന​​​ങ്ങ​​​ൾ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു. ചി​​​ല പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​ണ്. ഇ​​​ന്ത്യ​​​യു​​​ടെ വ​​​ട​​​ക്കും വ​​​ട​​​ക്ക്-​​​കി​​​ഴ​​​ക്കും തെ​​​ക്കു​​​മാ​​​യി ന​​​ട​​​ന്ന അ​​​ഞ്ച് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു മാ​​​സ​​​ങ്ങ​​​ളാ​​​യി ന​​​ട​​​ത്തി​​​യ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ​​​യും പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ​​​യും ഫ​​​ല​​​മി​​​താ​​​ണ്. ഒ​​​രു​​​പ​​​ക്ഷേ, പ്ര​​​തീ​​​ക്ഷ​​​ക​​​ളും സ്വ​​​പ്ന​​​ങ്ങ​​​ളും പ​​​ദ്ധ​​​തി​​​ക​​​ളും വി​​​ജ​​​യി​​​ക്കു​​​ന്ന​​​തി​​​ന്, ഐ​​​ക്യ​​​വും ചി​​​ല താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ ത്യ​​​ജി​​​ക്കാ​​​നു​​​ള്ള സ​​​ന്ന​​​ദ്ധ​​​ത​​​യും കൂ​​​ടു​​​ത​​​ൽ ആ​​​വ​​​ശ്യ​​​മാ​​​ണ്. എ​​​ല്ലാ​​​റ്റിനു​​​മു​​​പ​​​രി, ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ഒ​​​ഴി​​​ച്ചു​​​കൂ​​​ടാ​​​നാ​​​വാ​​​ത്ത ഭാ​​​ഗം വി​​​ജ​​​യ​​​വും പ​​​രാ​​​ജ​​​യ​​​വു​​​മാ​​​ണ്. ചു​​​രു​​​ക്കി​​​പ്പ​​​റ​​​ഞ്ഞാ​​​ൽ, അ​​​ടു​​​ത്ത അ​​​ഞ്ച് വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള സ​​​മീ​​​പ​​​കാ​​​ല ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ […]