February 18, 2025 4:43 am

കള്ളപ്പണ വേട്ട: കോൺഗ്രസ് എം പി യുടെ കമ്പനിയിൽ നിന്ന് 353.5 കോടി രൂപ

ന്യൂഡൽഹി: ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ എംപി: ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട കള്ളപ്പണ വേട്ടയിൽ 353.5 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു.

അമ്പത് ബാങ്ക് ഉദ്യോഗസ്ഥർ 40 കൗണ്ടിംഗ് മെഷീനുകൾ ഉപയോ​ഗിച്ച് രാവും പകലുമില്ലാതെ അഞ്ച് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് നോട്ടെണ്ണൽ പൂർത്തിയാക്കിയത്.നാടൻ മദ്യവിൽപ്പനയിൽ നിന്ന് ലഭിച്ച കണക്കിൽപ്പെടാത്ത വരുമാനമാണെന്നാണ് ഇതെന്നണ് പ്രാഥമിക നി​ഗമനം.

എംപിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒഡീഷ ആസ്ഥാനമായുള്ള ഡിസ്റ്റിലറിയിൽ നിന്നാണ് ഈ അനധികൃത പണം പിടിച്ചെടുത്തത്. രാജ്യത്തുതന്നെ പണമായി ഏറ്റവും കൂടുതൽ തുക കണ്ടെടുക്കുന്ന കേസാണിത്.ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട റാഞ്ചിയിലും മറ്റ് സ്ഥലങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു.

ഒഡീഷയിൽ പണത്തിന്റെ കണക്കെടുപ്പ് ഏതാണ്ട് പൂർത്തിയായതായി ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞു. ഏകദേശം 305 കോടി രൂപ ലഭിച്ചു. ബലംഗീർ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പണം വീണ്ടെടുത്തത്. ₹ 37.5 കോടി സംബൽപൂരിൽ നിന്നും ₹ 11 കോടി തിത്‌ലഗഢിൽ നിന്നും കിട്ടി.

പിടിച്ചെടുത്ത പണം ബലംഗീറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പ്രധാന ശാഖയിൽ നിക്ഷേപിക്കും. 176 ചാക്ക് പണമാണ് പിടിച്ചെടുത്തത്. ഇതിൽ 140 എണ്ണം എണ്ണിത്തിരിച്ചു. ബാക്കി 36 എണ്ണം ഇന്ന് എണ്ണാൻ തീരുമാനിച്ചിട്ടുണ്ടെന്നും എസ്ബിഐ റീജിയണൽ മാനേജർ ഭഗത് ബെഹ്‌റ വെളിപ്പെടുത്തി. 3 ബാങ്കുകളിലെ ഉദ്യോഗസ്ഥർ നോട്ടെണ്ണുകയാണ്.

ബൗദ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിൽ തിരച്ചിൽ തുടരുകയാണ്. സാഹുവിന്റെ കുടുംബവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബൽദേവ് സാഹു ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലും പരിശോധന നടത്തും.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News