‘ഇന്ത‍്യ’? ബിജെപിയുടെ വിജയം, കോൺഗ്രസ് പരാജയം

കെ. ഗോപാലകൃഷ്ണൻ

ചി​​​ല പ്ര​​​തീ​​​ക്ഷ​​​ക​​​ൾ സാ​​​ക്ഷാ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ടു. ചി​​​ല സ്വ​​​പ്ന​​​ങ്ങ​​​ൾ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു. ചി​​​ല പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​ണ്. ഇ​​​ന്ത്യ​​​യു​​​ടെ വ​​​ട​​​ക്കും വ​​​ട​​​ക്ക്-​​​കി​​​ഴ​​​ക്കും തെ​​​ക്കു​​​മാ​​​യി ന​​​ട​​​ന്ന അ​​​ഞ്ച് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു മാ​​​സ​​​ങ്ങ​​​ളാ​​​യി ന​​​ട​​​ത്തി​​​യ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ​​​യും പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ​​​യും ഫ​​​ല​​​മി​​​താ​​​ണ്. ഒ​​​രു​​​പ​​​ക്ഷേ, പ്ര​​​തീ​​​ക്ഷ​​​ക​​​ളും സ്വ​​​പ്ന​​​ങ്ങ​​​ളും പ​​​ദ്ധ​​​തി​​​ക​​​ളും വി​​​ജ​​​യി​​​ക്കു​​​ന്ന​​​തി​​​ന്, ഐ​​​ക്യ​​​വും ചി​​​ല താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ ത്യ​​​ജി​​​ക്കാ​​​നു​​​ള്ള സ​​​ന്ന​​​ദ്ധ​​​ത​​​യും കൂ​​​ടു​​​ത​​​ൽ ആ​​​വ​​​ശ്യ​​​മാ​​​ണ്. എ​​​ല്ലാ​​​റ്റിനു​​​മു​​​പ​​​രി, ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ഒ​​​ഴി​​​ച്ചു​​​കൂ​​​ടാ​​​നാ​​​വാ​​​ത്ത ഭാ​​​ഗം വി​​​ജ​​​യ​​​വും പ​​​രാ​​​ജ​​​യ​​​വു​​​മാ​​​ണ്.

ചു​​​രു​​​ക്കി​​​പ്പ​​​റ​​​ഞ്ഞാ​​​ൽ, അ​​​ടു​​​ത്ത അ​​​ഞ്ച് വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള സ​​​മീ​​​പ​​​കാ​​​ല ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ ഫ​​​ലം ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ ബി​​​ജെ​​​പി​​​യും ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സും വി​​​ജ​​​യി​​​ച്ചു എ​​​ന്ന​​​താ​​​ണ്. മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, രാ​​​ജ​​​സ്ഥാ​​​ൻ, ഛത്തീ​​​സ്ഗ​​​ഡ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ബി​​​ജെ​​​പി​​​യും തെ​​​ലുങ്കാ​​​ന​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സും വി​​​ജ​​​യി​​​ച്ചു. പ്രാ​​​ദേ​​​ശി​​​ക രാ​​​ഷ്‌​​​ട്രീ​​​യശ​​​ക്തി​​​ക​​​ളെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള മു​​​ൻ​​​കാ​​​ല ഫ​​​ല​​​ങ്ങ​​​ളു​​​മാ​​​യി ഏ​​​റെ​​​ക്കു​​​റെ സ​​​മാ​​​ന​​​മാ​​​ണ് മി​​​സോ​​​റ​​​മി​​​ലെ ഫ​​​ലം. അ​​വി​​ടെ സോ​​റം പീ​​പ്പി​​ൾ​​സ് മൂ​​വ്മെ​​ന്‍റ് അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി. ഇ​​​നി അ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള കാ​​​ത്തി​​​രി​​​പ്പാ​​​ണ് ബാ​​​ക്കി​​​യു​​​ള്ള ക​​​ളി. എ​​​ല്ലാ വ​​​ർ​​​ഷ​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​മ്പോ​​​ൾ “ഇ​​​ന്ത്യ​​​യി​​​ൽ ഓ​​​രോ അ​​​ഞ്ച് വ​​​ർ​​​ഷ​​​ത്തി​​​ലും ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്’ എ​​​ന്ന​​​ത് ഇ​​​തു​​​വ​​​രെ ഒ​​​രു സ്വ​​​പ്ന​​​മാ​​​യി അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു. അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​മു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ഐ​​​ക്യം അ​​​ത്ര എ​​​ളു​​​പ്പം സാ​​​ധ്യ​​​മാ​​​കാ​​​ത്ത​​​താ​​​ണ് സാ​​​ഹ​​​ച​​​ര‍്യം. പ​​​ല​​​രും സ​​​മ​​​യ​​​ക്ര​​​മ​​​മി​​​ല്ലാ​​​തെ സ്വ​​​ന്തം പു​​​രോ​​​ഗ​​​തി​​​ക്കാ​​​യി ഒ​​​രു അ​​​റി​​​യി​​​പ്പും കൂ​​​ടാ​​​തെ യ​​​ജ​​​മാ​​​ന​​​ന്മാ​​​രെ മാ​​​റ്റു​​​ന്നു. ഇ​​​തെ​​​ല്ലാം സം​​​ഭ​​​വി​​​ക്കു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും ഭി​​​ന്ന​​​ത​​​ക​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ൽ “ഒ​​​റ്റ​​​ത്തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്’ സാ​​​ധ്യ​​​മാ​​​ണോ എ​​​ന്ന് ആ​​​ർ​​​ക്കും ഉ​​​റ​​​പ്പി​​​ല്ല.

ഫ​​​ല​​​ങ്ങ​​​ളി​​ൽനിന്നു പഠിക്കണം

ഫ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു നോ​​​ക്കാം: മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, ഛത്തീ​​​സ്ഗ​​​ഡ്, രാ​​​ജ​​​സ്ഥാ​​​ൻ എ​​​ന്നി​​​വ​​​ിട​​​ങ്ങ​​​ളി​​​ലെ വി​​​ജ​​​യ​​​ത്തി​​​നു പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​ങ്ങ​​​ൾ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കു​​​ള്ള ആ​​​വ​​​ശ്യാ​​​ധി​​​ഷ്‌​​​ഠി​​​ത സ​​​ഹാ​​​യ​​​മാ​​​ണ്; ക്ഷേ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​തും സൗ​​​ജ​​​ന്യ​​​ങ്ങ​​​ൾ എ​​​ന്ന് ത​​​മാ​​​ശ​​​യാ​​​യി പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​തും. ഭൂ​​​രി​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ത്തെ​​​യും അ​​​വ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളെ​​​യും മു​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ഗ​​​ണി​​​ച്ചെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വി​​​വി​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള ഹി​​​ന്ദു​​​ത്വ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി. വി​​​ക​​​സ​​​ന​​​ത്തി​​​നും പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു​​​മാ​​​യു​​​ള്ള നി​​​ക്ഷേ​​​പ​​​ത്തി​​​ന് ശ്ര​​​ദ്ധേ​​​യ​​​മാ​​​യ പ​​​രി​​​പാ​​​ടി​​​ക​​​ളും ന​​​ട​​​പ​​​ടി​​​ക​​​ളും പ്ര​​​ഖ‍്യാ​​​പി​​​ച്ചു.

സ്ത്രീ​​​ക​​​ളു​​​ടെ​​​യും പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും യു​​​വാ​​​ക്ക​​​ളു​​​ടെ​​​യും ക്ഷേ​​​മ​​​ത്തി​​​നാ​​​യി പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പി​​​ആ​​​ർ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​മു​​​ണ്ടാ​​​യി. ഇ​​​തി​​​ൽ ഭാ​​​ര​​​തീ​​​യ ജ​​​ന​​​താ പാ​​​ർ​​​ട്ടി​​​യി​​​ലേ​​​ക്കു​​​ള്ള സ്ത്രീ​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ ഏ​​​കീ​​​ക​​​രി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ സ്ത്രീ​​​ക​​​ൾ​​​ക്കു​​​ള്ള വീ​​​ടു​​​ക​​​ൾ, പ്ര​​​തി​​​മാ​​​സ അ​​​ല​​​വ​​​ൻ​​​സു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു. ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ​​​യും പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും ക്ഷേ​​​മ​​​ത്തി​​​നാ​​​യി ലോ​​​ൺ എ​​​ഴു​​​തി​​​ത്ത​​​ള്ള​​​ൽ, പാ​​​ച​​​ക​​​വാ​​​ത​​​കം, സൗ​​​ജ​​​ന്യ വൈ​​​ദ്യു​​​തി തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​യ പ്ര​​​ചാ​​​രണം ന​​​ൽ​​​കി സ​​​ദ്ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​തി​​​യു​​​ണ്ടാ​​​ക്കി.

India's ruling party leans on Narendra Modi's popularity in state elections

ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ മ​​​ന​​​സി​​​നെ സ്വാ​​​ധീ​​​നി​​​ക്കു​​​ക​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ച്ഛാ​​​യ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്തു. വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ പ​​​ല​​​രും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ ഗൗ​​​ര​​​വ​​​മാ​​​യി എ​​​ടു​​​ത്തി​​​രു​​​ന്നു. എന്നാൽ, തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ ഇ​​​വ​​​യെ​​​ല്ലാം ബി​​​ജെ​​​പി​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ ഫ​​​ല​​​ങ്ങ​​​ൾ നേ​​​ടി​​​യി​​​ല്ല.

കോ​​​ൺ​​​ഗ്ര​​​സ് ഭ​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​നി​​​ല പ​​​ല​​​രെ​​​യും രോ​​​ഷാ​​​കു​​​ല​​​രാ​​​ക്കി, പ്ര​​​ത്യേ​​​കി​​​ച്ച് സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ. അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും കു​​​ടും​​​ബ​​​വാ​​​ഴ്ച​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​രി​​​ഹാ​​​സ​​​ങ്ങ​​​ളും ഫ​​​ലി​​​ച്ചു. സ​​​നാ​​​ത​​​ന ധ​​​ർ​​​മ​​​ത്തി​​​നെ​​​തി​​​രേ ചി​​​ല “ഇ​​​ന്ത‍്യ’ ​​​നേ​​​താ​​​ക്ക​​​ൾ ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ങ്ങ​​​ൾ പൊ​​​തു​​​വേ​​​ദി​​​ക​​​ളി​​​ൽ ഹി​​​ന്ദു​​​ത്വ വ്യ​​​വ​​​ഹാ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്ധ​​​നം പ​​​ക​​​രു​​​ന്ന​​​താ​​​യി​​​രു​​​ന്നു.

രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ​​​യും മ​​​റ്റു പ്ര​​​ധാ​​​ന ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ​​​യും നി​​​ർ​​​മാ​​​ണം ചി​​​ല​​​രു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു. അ​​​ടു​​​ത്ത വ​​​ർ​​​ഷം ജ​​​നു​​​വ​​​രി​​​യി​​​ൽ രാ​​​മ​​​ക്ഷേ​​​ത്രം ഉ​​​ദ്ഘാ​​​ട​​​ന​​​വും ബ​​​ന്ധ​​​പ്പെ​​​ട്ട പൂ​​​ജ​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന നേ​​​താ​​​ക്ക​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് ന​​​ട​​​ത്താ​​​നി​​​രി​​​ക്കു​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​വു​​​മെ​​​ല്ലാം ഊ​​​ഹി​​​ക്കാ​​​വു​​​ന്ന​​​തേ​​​യു​​​ള്ളൂ. ഒ​​​രു​​​പ​​​ക്ഷേ 2024ലെ ​​​ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​യു​​​ടെ പി​​​ന്തു​​​ണ കൂ​​​ടു​​​ത​​​ൽ ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഒ​​​രു പ്ര​​​ധാ​​​ന പോ​​​യി​​​ന്‍റാ​​​യി​​​രി​​​ക്കും ഇ​​​ത്. സ​​​മൂ​​​ഹ​​​ത്തി​​​ലെ മ​​​തേ​​​ത​​​ര വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ത് അ​​​വി​​​ശ്വ​​​സ​​​നീ​​​യ​​​വും വി​​​ഡ്ഢി​​​ത്ത​​​വു​​​മാ​​​യി തോ​​​ന്നു​​​മെ​​​ങ്കി​​​ലും വോ​​​ട്ടിം​​​ഗ് സ​​​മ​​​യ​​​ത്ത് നി​​​ര​​​വ​​​ധി വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ മ​​​ന​​​സി​​​നെ സ്വാ​​​ധീ​​​നി​​​ക്കു​​​ന്ന​​​ത് തു​​​ട​​​രാം.

മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധത പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ല്ല

ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ ഘ​​​ട​​​കം​​​പോ​​​ലും മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ല്ല, ചി​​​ല കാ​​​വി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പോ​​​ലും ഇ​​​തു ഭ​​​യ​​​ന്നി​​​രു​​​ന്നു. സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യി പ​​​റ​​​ഞ്ഞാ​​​ൽ, ശി​​​വ​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ൻ ആ​​​രു​​​ടെ​​​യും വി​​​കാ​​​ര​​​ങ്ങ​​​ളെ വ്ര​​​ണ​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല, സ്ത്രീ​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ നേ​​​ടാ​​​ൻ നി​​​ര​​​വ​​​ധി മാ​​​ർ​​​ഗ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. കൂ​​​ടാ​​​തെ, മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ ഭോ​​​പ്പാ​​​ൽ വാ​​​ത​​​കദു​​​ര​​​ന്ത​​​വും ഏ​​​റ്റ​​​വും വ​​​ലി​​​യ ഈ ​​​ദു​​​ര​​​ന്ത​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ നി​​​ഷ്ക്രി​​​യ​​​ത്വ​​​വും ജ​​​ന​​​മ​​​ന​​​സു​​​ക​​​ളി​​​ൽ ഇ​​​പ്പോ​​​ഴും ക​​ന​​ല​​ട​​ങ്ങാ​​​തെ കി​​​ട​​​ക്കു​​​ന്നു. അ​​​ന്ന് അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രു​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളു​​​ടെ നി​​​ഷ്ക്രി​​​യ​​​ത്വ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​ല​​​രും ഇ​​​പ്പോ​​​ഴും പ​​​രാ​​​തി​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.

എ​​​ന്നി​​​രു​​​ന്നാ​​​ലും, മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ കോ​​ൺ​​ഗ്ര​​സി​​ന്‍റെ തോ​​​ൽ​​​വി​​​ക്കു കാ​​​ര​​​ണം മ​​​റ്റൊ​​​രു ഘ​​​ട​​​ക​​​മാ​​​ണ്. പാ​​​ർ​​​ട്ടി​​​യി​​​ലെ യു​​​വനേ​​​താ​​​ക്ക​​​ളു​​​ടെ ക​​​രി​​​യ​​​ർ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ് കു​​​റ​​​ച്ചു​​​കാ​​​ല​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സ്. ഗ്വാ​​​ളി​​​യറി​​​ലും ച​​​മ്പ​​​ൽ താ​​​ഴ്‌​​​വ​​​ര​​​യി​​​ലും ശ്ര​​​ദ്ധേ​​​യ​​​മാ​​​യ സ്വാ​​​ധീ​​​ന​​​മു​​​ള്ള, മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ജ്യോ​​​തി​​​രാ​​​ദി​​​ത്യ സി​​​ന്ധ്യ​​​യു​​​ടെ ക​​​രി​​​യ​​​ർ കോ​​​ൺ​​​ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ത​​​ക​​​ർ​​​ത്ത​​​താ​​​ണ് മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ ഒ​​​രു പ്ര​​​ധാ​​​ന കാ​​​ര​​​ണം. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​ര​​​നാ​​​യി മാ​​​റി​​​യ വ്യ​​​വ​​​സാ​​​യി ക​​​മ​​​ൽ​​​നാ​​​ഥും ഇ​​​തേ സ്ഥാ​​​ന​​​ത്തി​​​നാ​​​യി ആ​​​ഗ്ര​​​ഹി​​​ച്ചി​​​രു​​​ന്നു.

കൗ​​​ശ​​​ല​​​പൂ​​​ർ​​​വ​​​മാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ നീ​​​ക്ക​​​ങ്ങ​​​ളി​​​ലൂ​​​ടെ സി​​​ന്ധ‍്യ​​​യെ ക​​​മ​​​ൽ​​​നാ​​​ഥ് വെ​​​ട്ടു​​​ക​​​യും മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ ത​​​ന്‍റേ​​​താ​​​യ പ്ര​​​ഥ​​​മ സ്ഥാ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും ചെ​​​യ്തു. തീ​​​ർ​​​ത്തും പ​​​രി​​​ഗ​​​ണി​​​ക്കാ​​​പ്പെ​​​ടാ​​​ത്ത​​​തി​​​നാ​​​ൽ ജ്യോ​​​തി​​​രാ​​​ദി​​​ത്യ സി​​​ന്ധ‍്യ കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ടു. അ​​​ദ്ദേ​​​ഹ​​​ത്തെ ബി​​​ജെ​​​പി നേ​​​തൃ​​​ത്വം സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ക​​​യും പി​​​ന്നീ​​​ട് കേ​​​ന്ദ്ര കാ​​​ബി​​​ന​​​റ്റ് മ​​​ന്ത്രി​​​യാ​​​ക്കു​​​ക​​​യും ചെ​​​യ്തു. അ​​​ദ്ദേ​​​ഹ​​​ത്തോ​​​ടൊ​​​പ്പം കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ട 22 എം​​​എ​​​ൽ​​​എ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​നു​​​യാ​​​യി​​​ക​​​ളും ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു.

ജ്യോ​​​തി​​​രാ​​​ദി​​​ത്യ പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​ന്നു പു​​​റ​​​ത്താ​​​യി​​​ട്ടും കോ​​​ൺ​​​ഗ്ര​​​സി​​​നെ ആ​​​വ​​​ശ്യ​​​മാ​​​യ ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് ന​​​യി​​​ക്കാ​​​ൻ ക​​​മ​​​ൽനാ​​​ഥി​​​നു ക​​​ഴി​​​ഞ്ഞി​​​ല്ല, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​നം ദു​​​ർ​​​ബ​​​ല​​​മാ​​​യ​​​തി​​​നാ​​​ൽ ഇ​​​പ്പോ​​​ൾ പ​​​ടി​​​യി​​​റ​​​ങ്ങേ​​​ണ്ടി​​​വ​​​രു​​​ന്നു. നേ​​​തൃ​​​പോ​​​രാ​​​ട്ട​​​ങ്ങ​​​ളി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ എ​​​തി​​​രാ​​​ളി​​​യാ​​​കാ​​​ൻ ക​​​ഴി​​​ഞ്ഞേ​​​ക്കാ​​​വു​​​ന്ന യു​​​വ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളു​​​ടെ ചി​​​റ​​​ക​​​രി​​​യു​​​ക​​​യാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ചെ​​​യ്യു​​​ന്ന​​​ത് എ​​​ന്ന​​​താ​​​ണ് കാ​​​ര്യം.

Karnataka assembly polls: PM Modi to hold 2 road shows, 4 public rallies  this weekend | Politics

ജ്യോ​​​തി​​​രാ​​​ദി​​​ത്യ ഹാ​​​ർ​​​വാ​​​ഡ് ബി​​​രു​​​ദ​​​ധാ​​​രി​​​യും രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലും പ്ര​​​സം​​​ഗ​​​ത്തി​​​ലും അ​​​വ​​​ഗാ​​​ഹ​​​മു​​​ള്ള ആ​​​ളു​​​മാ​​​യ​​​തി​​​നാ​​​ൽ, പാ​​​ർ​​​ട്ടി വി​​​ടു​​​ന്ന​​​ത് രാ​​​ഹു​​​ലി​​​ന്‍റെ ഭാ​​​വി​​​ക്ക് ക​​​രു​​​ത്താ​​​കു​​​മെ​​​ന്ന് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ക​​​രു​​​തു​​​ന്നു. ക​​​ഴി​​​വു​​​ള്ള​​​വ​​​രും അ​​​ഭി​​​ലാ​​​ഷ​​​മു​​​ള്ള​​​വ​​​രു​​​മാ​​​യ പ​​​ല യു​​​വ കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​ർ​​​ക്കും സ​​​മാ​​​ന​​​മാ​​​യ വി​​​ധി​​​യു​​​ണ്ടാ​​​യി. എ​​​ന്നാ​​​ൽ, ജ്യോ​​​തി​​​രാ​​​ദി​​​ത്യ പു​​​റ​​​ത്താ​​​യ​​​തോ​​​ടെ ഗ്വാ​​​ളി​​​യ​​​റി​​​ലും ച​​​മ്പ​​​ൽ താ​​​ഴ്‌​​​വ​​​ര​​​യി​​​ലും കോ​​​ൺ​​​ഗ്ര​​​സ് സ്വാ​​​ധീ​​​നം ദു​​​ർ​​​ബ​​​ല​​​മാ​​​വു​​​ക​​​യും പി​​​ന്നീ​​​ട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​യ്ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ വ​​​രി​​​ക​​​യും ചെ​​​യ്തു.

രാ​​​ജ​​​സ്ഥാ​​​നി​​​ലും സ​​​ച്ചി​​​ൻ പൈ​​​ല​​​റ്റും അ​​​ശോ​​​ക് ഗെ​​​ഹ്‌​​​ലോ​​​ട്ടും ത​​​മ്മി​​​ൽ ഭി​​​ന്ന​​​ത​​​യു​​​ണ്ടാ​​​യ​​​പ്പോ​​​ൾ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ഉ​​​ണ്ടാ​​​ക്കി​​​യ ഒ​​​ത്തു​​​തീ​​​ർ​​​പ്പ് സ​​​ച്ചി​​​ന് അം​​​ഗീ​​​ക​​​രി​​​ക്കേ​​​ണ്ടിവ​​​ന്നു. സ​​​ച്ചി​​​ൻ പൈ​​​ല​​​റ്റി​​​ന് അ​​​വ​​​സ​​​രം ല​​​ഭി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നെ മി​​​ക​​​ച്ച നി​​​ല​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പൈ​​​ല​​​റ്റി​​​നെ ത​​​ഴ​​​ച്ചു​​​വ​​​ള​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചാ​​​ൽ, പി​​​ന്നീ​​​ടു​​​ള്ള ജീ​​​വി​​​ത​​​ത്തി​​​ൽ രാ​​​ഹു​​​ലി​​​ന് നേ​​​തൃ​​​ത​​​ല​​​ത്തി​​​ൽ വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്താം. ത​​​ന്‍റെ ക​​​രി​​​യ​​​ർ നേ​​​ര​​​ത്തേത​​​ന്നെ ക്ലി​​​പ്പ് ചെ​​​യ്യു​​​ന്ന​​​ത് പി​​​ന്നീ​​​ട് അ​​​ത്ത​​​രം വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ ത​​​ട​​​യും. തീ​​​ർ​​​ച്ച​​​യാ​​​യും കോ​​​ൺ​​​ഗ്ര​​​സി​​​ലെ കു​​​ടും​​​ബവി​​​ശ്വ​​​സ്ത​​​ർ അ​​​തി​​​ജീ​​​വ​​​ന കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ സ​​​മ്മ​​​തി​​​ച്ചേ​​​ക്കി​​​ല്ല.

ഛത്തീ​​​സ്ഗ​​​ഡി​​​ൽ തി​​​രി​​​ച്ച​​​ടി, തെ​​​ലുങ്കാ​​​ന​​​യി​​​ൽ ആശ്വാസം

ഛത്തീ​​​സ്ഗ​​​ഡി​​​ലെ തി​​​രി​​​ച്ച​​​ടി പ​​​ല​​​രെ​​​യും അ​​​ദ്ഭു​​​ത​​​പ്പെ​​​ടു​​​ത്തി. എ​​​ന്നാ​​​ൽ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ ന​​​രേ​​​ന്ദ്ര മോ​​​ദി ഞെ​​​ട്ടി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു. അ​​​ഴി​​​മ​​​തി​​​യാ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ, മ​​​ഹാ​​​ദേ​​​വ് വാ​​​തു​​​വ​​​യ്പ് അ​​​ഴി​​​മ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് പ​​​രാ​​​മ​​​ർ​​​ശി​​​ച്ച മോ​​​ദി, ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തി​​​യ മ​​​ഹാ​​​ദേ​​​വ​​​നെ​​​പോ​​​ലും അ​​​വ​​​ർ വെ​​​റു​​​തെ വി​​​ട്ടി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞു. റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളും ദ​​​ളി​​​ത് യു​​​വാ​​​ക്ക​​​ൾ ന​​​ട​​​ത്തി​​​യ അ​​​ർ​​​ധ​​​ന​​​ഗ്ന പ്ര​​​ക​​​ട​​​ന​​​വും സം​​​സ്ഥാ​​​ന​​​ത്ത് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ളെ ത​​​ക​​​ർ​​​ത്തു. അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​സം​​​ഗ​​​ക​​​ർ പ​​​റ​​​യു​​​ന്ന ഈ ​​​കാ​​​ര്യ​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വേ​​​ണ്ട​​​ത്ര നാ​​​ശ​​​മു​​​ണ്ടാ​​​ക്കും എ​​​ന്ന​​​തി​​​ൽ സം​​​ശ​​​യ​​​മി​​​ല്ല.

ചു​​​രു​​​ക്കി​​​പ്പ​​​റ​​​ഞ്ഞാ​​​ൽ, തെ​​​ലുങ്കാ​​​ന​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണ് ബി​​​ആ​​​ർ​​​എ​​​സു​​​മാ​​​യി പോ​​​രാ​​​ടാ​​​നും പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്താ​​​നും കോ​​​ൺ​​​ഗ്ര​​​സി​​​നു ക​​​ഴി​​​ഞ്ഞ​​​ത്. ര​​​ണ്ട് ടേ​​​മു​​​ക​​​ളി​​​ലെ ഭ​​​ര​​​ണ​​​ത്തി​​​ൽ ബി​​​ആ​​​ർ​​​എ​​​സ് നേ​​​താ​​​വ് കെ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര റാ​​​വു സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ പ​​​ല തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളും നീ​​​ക്ക​​​ങ്ങ​​​ളും കൈ​​ക്കൊ​​​ണ്ടു. ഇ​​​വി​​​ടെ കോ​​​ൺ​​​ഗ്ര​​​സ് അ​​​തി​​​നെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ക​​​യും ഇ​​​ത്ത​​​വ​​​ണ നേ​​​ടു​​​ക​​​യും ചെ​​​യ്തു. എ​​​ന്നാ​​​ൽ, മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ മി​​​ക​​​ച്ച പോ​​​രാ​​​ട്ടം കാ​​​ഴ്ച​​​വ​​​യ്ക്കു​​​ന്ന​​​തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ ജാ​​​തി സ​​​ർ​​​വേ​​​യും ‘ജി​​​ത്‌​​​നി അ​​​ബാ​​​ദി ഉ​​​ത്നി ഹ​​​ഖ്’ എ​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കാ​​​ര്യ​​​മാ​​​യ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി​​​യി​​​ല്ല. വി​​​വി​​​ധ വേ​​​ദി​​​ക​​​ളി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നെ ക​​​ട​​​ന്നാ​​​ക്ര​​​മി​​​ക്കു​​​ന്ന നി​​​ര​​​വ​​​ധി ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളു​​​ടെ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്താ​​​നും യോ​​​ജി​​​പ്പി​​​ക്കാ​​​നും കോ​​​ൺ​​​ഗ്ര​​​സി​​​ന് ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ നേ​​​താ​​​ക്ക​​​ൾ ഇ​​​ല്ലെ​​​ന്ന​​​താ​​​ണ് ഓ​​​ർ​​​മി​​​ക്കേ​​​ണ്ട കാ​​​ര്യം.

അ​​​നു​​​ഭ​​​വസന്പത്തുള്ള ത​​​ന്ത്രജ്ഞരുടെ അഭാവം

ഇ​​​ന്ത‍്യ മു​​​ന്ന​​​ണി​​​യെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് ത​​​യാ​​​റാ​​​യി​​​ല്ല എ​​​ന്ന​​​താ​​​ണ് പ്ര​​​ധാ​​​ന കാ​​​ര്യം. അ​​​ടു​​​ത്തി​​​ടെ ന​​​ട​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ബി​​​ജെ​​​പി​​​യെ​​​യും മോ​​​ദി​​​യെ​​​യും നേ​​​രി​​​ടാ​​​നാ​​​ണ് സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ൾ ഇ​​​ന്ത‍്യ മു​​​ന്ന​​​ണി രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്. ഉ​​​ദാ​​​ഹ​​​ര​​​ണ​​​ത്തി​​​ന് മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ സം​​​ഭ​​​വം ത​​​ന്നെ​​​യെ​​​ടു​​​ക്കാം. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​ക്ക് കോ​​​ൺ​​​ഗ്ര​​​സ് കു​​​റ​​​ച്ച് സീ​​​റ്റു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ ബി​​​ജെ​​​പി​​​യെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി നേ​​രി​​ടാ​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​ക്ക് മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം ന​​​ട​​​ത്താ​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നു​​​വേ​​​ണ്ടി തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ത്ത​​​ത് പ​​​രി​​​മി​​​ത​​​മാ​​​യ അ​​​നു​​​ഭ​​​വ​​​പ​​​രി​​​ച​​​യ​​​വും ത​​​ന്ത്ര​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും വൈ​​​ദ​​​ഗ്ധ‍്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​മു​​​ള്ള​​​വ​​​രാ​​​ണെ​​​ന്ന് പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന​​​വ​​​രുമാ​​​ണ്. മു​​​ൻ​​​കാ​​​ല​​​ത്ത് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ലെ മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ദീ​​​ർ​​​ഘ​​​കാ​​​ലം പാ​​​ർ​​​ട്ടി​​​യെ സേ​​​വി​​​ച്ചി​​​രു​​​ന്നു. ആ ​​​ന​​​ല്ല​​​കാ​​​ല​​​ത്ത് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് എ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ അ​​​ങ്ങേ​​​യ​​​റ്റം ബ​​​ഹു​​​മാ​​​ന​​​ത്തോ​​​ടെ കാ​​​ണു​​​ക​​​യും അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഇ​​​ന്ന് സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു, മി​​​ക​​​ച്ച ത​​​ന്ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും സ​​​മ​​​ർ​​​ഥ​​​മാ​​​യ കൗ​​​ണ്ട​​​ർ നീ​​​ക്ക​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ബി​​​ജെ​​​പി​​​യു​​​ടെ വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടാ​​​ൻ പാ​​​ർ​​​ട്ടി​​​ക്കു ക​​​ഴി​​​യു​​​ന്നി​​​ല്ല. അ​​​ർ​​​ഥം മു​​​ഴ​​​ങ്ങു​​​ന്ന​​​തും വ്യ​​​ക്ത​​​വു​​​മാ​​​ണ്: പാ​​​ർ​​​ട്ടി കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ട​​​ണ​​​മെ​​​ങ്കി​​​ൽ അ​​​തി​​​നെ ന​​​യി​​​ക്കാ​​​ൻ മു​​​തി​​​ർ​​​ന്ന​​​വ​​​രും പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ന്ന​​​രും ആ​​​വ​​​ശ്യ​​​മാ​​​ണ്. കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം ഈ ​​​നി​​​ല​​​പാ​​​ട് എ​​​ത്ര നേ​​​ര​​​ത്തേ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നു​​​വോ പാ​​​ർ​​​ട്ടി​​​ക്ക് അ​​​ത്ര​​​യും ന​​​ല്ല​​​ത്. വ​​​ർ​​​ഗീ​​​യ വെ​​​ല്ലു​​​വി​​​ളി​​​യെ​​​യും ഇ​​​പ്പോ​​​ൾ അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന സ്വേ​​​ച്ഛാ​​​ധി​​​പ​​​ത്യ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളെ​​​യും നേ​​​രി​​​ടാ​​​ൻ, ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ​​​യും സ​​​മ​​​ർ​​​ഥ​​​മാ​​​യും ക​​​ളി​​​ക്കാ​​​നും ഇ​​​ന്ത‍്യ മു​​​ന്ന​​​ണി​​​യു​​​ടെ എ​​​ല്ലാ പ​​​ങ്കാ​​​ളി​​​ക​​​ളെ​​​യും ദൃ​​​ഢ​​​നി​​​ശ്ച​​​യ​​​ത്തോ​​​ടെ​​​യും ഐ​​​ക്യ​​​ത്തോ​​​ടെ​​​യും കൊ​​​ണ്ടു​​​പോ​​​കാ​​​നും ക​​​ഴി​​​യു​​​ന്ന മി​​​ക​​​ച്ച ബു​​​ദ്ധി​​​ശ​​​ക്തി​​​യു​​​ള്ള നേ​​​താ​​​ക്ക​​​ൾ ആ​​​വ​​​ശ്യ​​​മാ​​​ണ്.

Modi's BJP concedes crucial state election in rare poll setback

അ​​​ടു​​​ത്ത ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​ക്കു പ്ര​​​തീ​​​ക്ഷ ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ ഫ​​​ലം. ബി​​​ജെ​​​പി​​​യെ നേ​​​രി​​​ടാ​​​ൻ ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് പൂ​​​ർ​​​ണ​​​മാ​​​യും പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക​​​യും അ​​​തി​​​നെ ന​​​യി​​​ക്കാ​​​നും മി​​​ക​​​ച്ച ത​​​ന്ത്ര​​​ങ്ങ​​​ൾ മെ​​​ന​​​യാ​​​നും ശ​​​ക്ത​​​മാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ത്ത് രം​​​ഗ​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​ള്ള യു​​​വ കേ​​​ഡ​​​ർ​​​മാ​​​രെ ഉ​​​പ​​​യോ​​​ഗി​​​ച്ച് പാ​​​ർ​​​ട്ടി സം​​​ഘ​​​ട​​​ന​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നും മി​​​ക​​​വു തെ​​​ളി​​​യി​​​ച്ച മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

ബി​​​ജെ​​​പി​​​യെ വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ക എ​​​ന്ന​​​ത് അ​​​ത്ര ബു​​​ദ്ധി​​​മു​​​ട്ടു​​​ള്ള കാ​​​ര്യ​​​മ​​​ല്ല. അ​​​തു​​​ത​​​ന്നെ​​​യാ​​​ണ് വ​​​ർ​​​ഗീ​​​യ​​​ത​​​യു​​​ടെ കാ​​​ര‍്യ​​​ത്തി​​​ലും. പാ​​​ർ​​​ട്ടി ഭ​​​രി​​​ക്കു​​​ന്ന കു​​​ടും​​​ബം ഇ​​​തു തി​​​രി​​​ച്ച​​​റി​​​ഞ്ഞ് നി​​​ല​​​വി​​​ലെ രാ​​​ഷ്‌​​​ട്രീ​​​യ എ​​​തി​​​രാ​​​ളി​​​ക​​​ളെ നേ​​​രി​​​ടാ​​​ൻ ഇ​​​ന്ത‍്യ മു​​​ന്ന​​​ണി​​​യി​​​ലെ എ​​​ല്ലാ പാ​​​ർ​​​ട്ടി​​​ക​​​ളെ​​​യും ഒ​​​രു​​​മി​​​പ്പി​​​ച്ച് അ​​​തി​​​നെ ശ​​​ക്ത​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​വു​​​ള്ള നേ​​​താ​​​ക്ക​​​ളെ​​​ക്കൊ​​​ണ്ട് ശ​​​ക്തി​​​പ്പെ​​​ടു​​​ത്ത​​​ണം. അ​​​തു സാ​​​ധ്യ​​​മാ​​​ണ്; വേ​​​ണ്ട​​​ത് ഇ​​​ച്ഛ​​​യാ​​​ണ്.

——————————————————————————————————————————————————————

കടപ്പാട് : ദീപിക


(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണന്‍,
മാതൃഭൂമി പത്രത്തിന്റെ എഡിറ്റര്‍ ആയിരുന്നു)

 


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക