ഭിന്നതകൾ പരിഹരിച്ച് ഭരണം നടത്തൂ….

കെ. ഗോപാലകൃഷ്ണൻ

ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച കൊ​​​ല്ല​​​ത്തു​​​നി​​​ന്ന് നി​​​ല​​​മേ​​​ലി​​​ലെ സ​​​ദാ​​​ന​​​ന്ദാ​​​ശ്ര​​​മ​​​ത്തി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ടെ കേ​​​ര​​​ള ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കെ​​​തി​​​രേ 22 ഇ​​​ട​​​തു​​​പ​​​ക്ഷ​​​ക്കാ​​​രാ​​​യ യു​​​വാ​​​ക്ക​​​ൾ ക​​​രി​​​ങ്കൊ​​​ടി വീ​​​ശി ന​​​ട​​​ത്തി​​​യ പ്ര​​​ക​​​ട​​​ന​​​ത്തെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ൽ നൂ​​​റോ​​​ളം വ​​​രു​​​ന്ന പോ​​​ലീ​​​സ് സേ​​​ന പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്ന് വ്യ​​​ക്ത​​​മ​​​ല്ല.

കേ​​​ര​​​ള പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മു​​​ൻ​​​കാ​​​ല പ്ര​​​ക​​​ട​​​ന​​​മി​​​ക​​​വും അ​​​വി​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണ​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ൽ 22 പേ​​​രെ വ​​​ള​​​രെ എ​​​ളു​​​പ്പ​​​ത്തി​​​ൽ മാ​​​റ്റി​​​നി​​​ർ​​​ത്താ​​​നും ഗ​​​വ​​​ർ​​​ണ​​​റു​​​ടെ വാ​​​ഹ​​​ന​​​വ‍്യൂ​​​ഹം ത​​​ട​​​സ​​​മി​​​ല്ലാ​​​തെ ഏ​​​താ​​​നും മി​​​നി​​​റ്റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ ക​​​ട​​​ത്തി​​​വി​​​ടാ​​​നും ക​​​ഴി​​​യേ​​​ണ്ട​​​​​​താ​​​യി​​​രു​​​ന്നു. 

Kerala: Governor Arif Mohammed Khan protests in Kollam over SFI workers waving black flags

 

മു​​​തി​​​ർ​​​ന്ന നേ​​​താ​​​വും അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യ എ​​ഴു​​പ​​ത്തി​​ര​​ണ്ടു​​കാ​​​ര​​​നാ​​​യ ഖാ​​​ൻ, ദേ​​​ശീ​​​യ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ മ​​​ല​​​ക്കം​​​മ​​​റി​​​ച്ചി​​​ലു​​​ക​​​ൾ പ​​​ല​​​തും നേ​​​രി​​​ട്ട ഒ​​​രു സ​​​മ്പൂ​​​ർ​​​ണ രാ​​​ഷ്‌​​​ട്രീ​​​യ​​​ക്കാ​​​ര​​​നാ​​​ണ്. മാ​​​ത്ര​​​മ​​​ല്ല ഭീ​​​ഷ​​​ണി​​​ക​​​ൾ​​​ക്കും പ്ര​​​കോ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും വ​​​ഴ​​​ങ്ങി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം തെ​​​ളി​​​യി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ല്ലാ​​വ​​​ശ​​​ങ്ങ​​​ളും ന​​​ന്നാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ക്കു​​​ന്ന​​​ത്. ചു​​​രു​​​ക്ക​​​ത്തി​​​ൽ, കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ പോ​​​ലി​​​സിം​​​ഗും അ​​​ച്ച​​​ട​​​ക്ക​​​ത്തി​​​ന്‍റെ ക​​​ർ​​​ശ​​​ന​​​മാ​​​യ നി​​​ർ​​​വ​​​ഹ​​​ണ​​​വും ന​​​ട​​​ന്നി​​​രു​​​ന്നെ​​​ങ്കി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​ത്തെ ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​യ സം​​​ഭ​​​വം ഒ​​​ഴി​​​വാ​​​ക്കാ​​​മാ​​​യി​​​രു​​​ന്നു.

നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സം​​​ഘാ​​​ട​​​ക​​​രു​​​ടെ​​​യു​​​മു​​​ൾ​​​പ്പെ​​​ടെ ആ​​​രു​​​ടെ​​​യും വി​​​കാ​​​രം വ്ര​​​ണ​​​പ്പെ​​​ടു​​​ത്താ​​​തെ ഇ​​​ത്ത​​​രം പ​​​രി​​​പാ​​​ടി​​​ക​​​ൾ സു​​​ഗ​​​മ​​​മാ​​​യും സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യും ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ്ര​​​ധാ​​​ന പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ചി​​​ല വീ​​​ഴ്ച​​​ക​​​ൾ പ​​​ല​​​രെ​​​യും നി​​​രാ​​​ശ​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ താ​​​ളം​​തെ​​​റ്റി​​​ക്കും.

Hatt, hatt,” Kerala Governor Arif Mohammed Khan confronts SFI activists holding black-flag protest | Watch video | Mint

ത​​​ന്‍റെ കാ​​​റി​​​ന്‍റെ പി​​​ന്നി​​​ൽ എ​​​ന്തോ ഇ​​​ടി​​​ക്കു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട ഗ​​​വ​​​ർ​​​ണ​​​ർ ഖാ​​​ൻ ആ​​​ക്രോ​​​ശി​​​ച്ചു​​​കൊ​​​ണ്ട് പു​​​റ​​​ത്തി​​​റത്തിറങ്ങുകയായിരുന്നു.വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഗോ ​​​ബാ​​​ക്ക് മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ തു​​​ടരുകയും ചെയ്തു. പോ​​​ലീ​​​സും അം​​​ഗ​​​ര​​​ക്ഷ​​​ക​​​രും അ​​​ദ്ദേ​​​ഹ​​​ത്തെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ അ​​​ദ്ദേ​​​ഹം അ​​​ടു​​​ത്തു​​​ള്ള ഒ​​​രു ക​​​ട​​​യി​​​ലേ​​​ക്കു ക​​​യ​​​റി ഒ​​​രു ക​​​സേ​​​ര​​​യി​​​ൽ ഇ​​​രു​​​ന്നു. ഗ​​​വ​​​ർ​​​ണ​​​റെ അ​​​നു​​​ന​​​യി​​​പ്പി​​​ക്കാ​​​ൻ പോ​​​ലീ​​​സ് ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​തി​​​ന്‍റെ എ​​​ഫ്ഐ​​​ആ​​​ർ കാ​​​ണ​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ശ​​​ഠി​​​ച്ചു.

കേ​​​ന്ദ്ര നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ദ്ദേ​​​ഹം എ​​​ഫ്ഐ​​​ആ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം മാ​​​ത്ര​​​മേ നീ​​​ങ്ങൂ എ​​​ന്ന് തീ​​​ർ​​​ത്തു​​​പ​​​റ​​​ഞ്ഞു. ഏ​​​ക​​​ദേ​​​ശം ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റോ​​​ളം അ​​​ദ്ദേ​​​ഹം അ​​​വി​​​ടെ തു​​​ട​​​ർ​​​ന്നു. എ​​​ഫ്ഐ​​​ആ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ പോ​​​ലീ​​​സ് കാ​​​റു​​​ക​​​ളി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​വി​​​ടെ ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യ​​​വ​​​രെ അ​​​റി​​​യി​​​ച്ചു. അ​​​ധി​​​കം താ​​​മ​​​സി​​​യാ​​​തെ അ​​​ദ്ദേ​​​ഹം പ​​​രി​​​പാ​​​ടി ന​​​ട​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തേ​​​ക്കു പോ​​​യി. ഉ​​​ച്ച​​​യോ​​​ടെ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ സു​​​ര​​​ക്ഷ രാ​​​ജ്ഭ​​​വ​​​നി​​​ലും പു​​​റ​​​ത്തും സി​​​ആ​​​ർ​​​പി​​​എ​​​ഫ് നോ​​​ക്കു​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം വ​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ഗ​​​വ​​​ർ​​​ണ​​​റും വ്യ​​​ത്യ​​​സ്ത അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രിയുടെ യാ​​​ത്രയും പോലീ​​​സി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വവും

കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ത്ത​​​രം സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ൾ ഇ​​​ട​​​യ്ക്കി​​​ടെ ഉ​​​ണ്ടാ​​​കാ​​​റു​​​ണ്ട്. മു​​​ഖ്യ​​​മ​​​ന്ത്രി റോ​​​ഡ് മാ​​​ർ​​​ഗം യാ​​​ത്ര ചെ​​​യ്യു​​​മ്പോ​​​ൾ പോ​​​ലീ​​​സി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഭാ​​​രി​​​ച്ച​​​താ​​​ണ്. റോ​​​ഡു​​​ക​​​ൾ പ്ര​​​ശ്‌​​​ന​​​ര​​​ഹി​​​ത​​​മാ​​​യി സൂ​​​ക്ഷി​​​ക്കു​​​ക, സൈ​​​ഡ് റോ​​​ഡു​​​ക​​​ളി​​​ൽ​​​നി​​​ന്ന് വാ​​​ഹ​​​ന​​​ങ്ങ​​​ൾ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത് ത​​​ട​​​യു​​​ക, മ​​​റ്റ് വാ​​​ഹ​​​ന​​​ങ്ങ​​​ൾ അ​​​സൗ​​​ക​​​ര‍്യ​​​മു​​​ണ്ടാ​​​ക്കാ​​​തെ റോ​​​ഡ് ക്ലി​​​യ​​​ർ ചെ​​​യ്യു​​​ക എ​​​ന്നി​​​വ​​​യൊ​​​ക്കെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​രി​​​വാ​​​ര​​​ങ്ങ​​​ൾ​​​ക്ക് സു​​​​​​ഗമ​​​മാ​​​യി യാ​​​ത്ര​​​ചെ​​​യ്യാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്നു.

വ​​​ള​​​രെ​​​യ​​​ധി​​​കം വാ​​​ഹ​​​ന​​​ങ്ങ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ അ​​​നു​​​ഗ​​​മി​​​ക്കു​​​മ്പോ​​​ൾ ഇ​​​തി​​​ന് മു​​​ൻ​​​കൂ​​​ട്ടി​​​യു​​​ള്ള ആ​​​സൂ​​​ത്ര​​​ണ​​​വും റി​​​ഹേ​​​ഴ്സ​​​ലും ആ​​​വ​​​ശ്യ​​​മാ​​​ണ്. ഏ​​​തൊ​​​രു ജ​​​നാ​​​ധി​​​പ​​​ത്യ സ​​​മൂ​​​ഹ​​​ത്തി​​​ലും സാ​​​ധാ​​​ര​​​ണ​​​മാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ എ​​​തി​​​രാ​​​ളി​​​ക​​​ളൊ​​​ഴി​​​കെ മ​​​റ്റാ​​​രോ​​​ടും ഏ​​​തെ​​​ങ്കി​​​ലും പാ​​​ർ​​​ട്ടി​​​യോ​​​ടും ശ​​​ത്രു​​​ത പു​​​ല​​​ർ​​​ത്തു​​​ന്ന​​​യാ​​​ള​​​ല്ല മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ത്ര​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യ​​​മെ​​​ന്തെ​​​ന്ന് വ്യ​​​ക്ത​​​മ​​​ല്ല.

ന​​​ല്ല ആ​​​സൂ​​​ത്ര​​​ണ​​​വും കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റും ഉ​​​ണ്ടെ​​​ങ്കി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ത​​​ട​​​ഞ്ഞി​​​ടു​​​ന്ന​​​തി​​​ന്‍റെ സ​​​മ​​​യം ചു​​​രു​​​ക്കാം. എ​​​ന്നാ​​​ൽ ഇ​​​തി​​​ന് പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ന്ന​​​രാ​​​യ പോ​​​ലീ​​​സു​​​കാ​​​രും മ​​​തി​​​യാ​​​യ ട്രാ​​​ഫി​​​ക് പോ​​​ലീ​​​സു​​​കാ​​​രും ആ​​​വ​​​ശ്യ​​​മാ​​​യ സ​​​മ​​​യ​​​ത്ത് വാ​​​ഹ​​​ന​​​ങ്ങ​​​ൾ വേ​​​ഗ​​​ത്തി​​​ൽ വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ടു​​​ന്ന​​​തി​​​ൽ വൈ​​​ദ​​​ഗ്ധ്യം നേ​​​ടേ​​​ണ്ട​​​തു​​​ണ്ട്. സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല​​​യു​​​ള്ള വ്യ​​​ക്തി​​​ക​​​ൾ​​​ക്ക് സ്ഥ​​​ല​​​ത്തി​​​നും സ​​​മ​​​യ​​​ത്തി​​​നും അ​​​നു​​​സൃ​​​ത​​​മാ​​​യി കാ​​​ര‍്യ​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ക​​​യും പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യി​​​ക്കു​​​ക​​​യും ചെ​​​യ്ത് സു​​​ഗ​​​മ​​​മാ​​​യ യാ​​​ത്ര​​​യ്ക്കു സ​​​ഹാ​​​യി​​​ക്കാ​​​നാ​​​കും.

സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ​​​യും സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും എ​​​ല്ലാ​​​റ്റി​​​നു​​​മു​​​പ​​​രി​​​യാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ധാ​​​രാ​​​ളം സ​​​മ​​​യം ലാ​​​ഭി​​​ക്കാ​​​നും ക​​​ഴി​​​യും. ദൂ​​​ര​​​യാ​​​ത്ര​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ വി​​​മാ​​​നം, റെ​​​യി​​​ൽ, ബോ​​​ട്ട് തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​പ​​​യോ​​​ഗി​​​ക്കാം. ഇ​​​തു മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും സം​​​ഘ​​​ത്തി​​​നും യാ​​​ത്ര സു​​​ഖ​​​ക​​​ര​​​മാ​​​യ അ​​​നു​​​ഭ​​​വ​​​മാ​​​ക്കി മാ​​​റ്റു​​​ന്നു. ചു​​​രു​​​ക്ക​​​ത്തി​​​ൽ, സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​ന്ന​​​ത് പ​​​ര​​​മാ​​​വ​​​ധി കു​​​റ​​​യ്ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് യാ​​​ത്ര ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്ന​​​തെ​​​ങ്കി​​​ൽ, അ​​​ത് പ്ര​​​ശ്‌​​​ന​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​താ​​​ക്കു​​​ക​​​യും എ​​​ല്ലാ​​​വ​​​രും സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ക​​​യും ചെ​​​യ്യും.

എ​​​ഴു​​​ത്തു​​​കാ​​​രാ​​​യി​​​രു​​​ന്ന ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​ർ

കേ​​​ര​​​ള​​​ത്തി​​​ലെ​​​യും മ​​​റ്റു ചി​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും മ​​​റ്റൊ​​​രു പ്ര​​​ശ്നം ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​രും മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രും ത​​​മ്മി​​​ലു​​​ള്ള അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സം വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​ണ്. ചി​​​ല ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​ർ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ക്കു​​​മ്പോ​​​ൾ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു, അ​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ​​​ക്ക് ഹി​​​ത​​​ക​​​ര​​​മാ​​​യി കാ​​​ണാ​​​നാ​​​കി​​​ല്ല.

കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ധ​​​രം വീ​​​ര​​​യെ​​​പ്പോ​​​ലു​​​ള്ള ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​രും മു​​​തി​​​ർ​​​ന്ന സി​​​വി​​​ൽ സ​​​ർ​​​വീ​​​സു​​​കാ​​​രും പ്ര​​​ശ​​​സ്ത രാ​​​ഷ്‌​​​ട്രീ​​​യ നേ​​​താ​​​ക്ക​​​ളും വി​​​ര​​​മി​​​ച്ച ജ​​​ഡ്ജി​​​മാ​​​രും തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ലും ന​​​യ​​​ങ്ങ​​​ളി​​​ലും ത​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​ൻ ന​​​മു​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു. ഡോ. ​​​കെ.​​​എം. മു​​​ൻ​​​ഷി, പി.​​​സി. അ​​​ല​​​ക്സാ​​​ണ്ട​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ത​​​ങ്ങ​​​ളു​​​ടെ ഒ​​​ഴി​​​വു​​​സ​​​മ​​​യം ഉ​​​പ​​​യോ​​​ഗ​​​പ്ര​​​ദ​​​മാ​​​യ എ​​​ഴു​​​ത്തി​​​ന് വി​​​നി​​​യോ​​​ഗി​​​ക്കാ​​​ൻ ഇ​​​ഷ്ട​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ത്തെ ഗോ​​​വ ഗ​​​വ​​​ർ​​​ണ​​​ർ, പ്ര​​​ശ​​​സ്ത എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ ശ്രീ​​​ധ​​​ര​​​ൻ പി​​​ള്ള​​​യും ത​​​ന്‍റെ ഒ​​​ഴി​​​വു​​​സ​​​മ​​​യ​​​ങ്ങ​​ളി​​ൽ പു​​​സ്ത​​​ക​​​ങ്ങ​​​ൾ എ​​​ഴു​​​തു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ 199-ാമ​​​ത്തെ പു​​​സ്ത​​​കം ‘ഓ​​​ൺ ദി ​​​സൈ​​​ഡ്സ് ഓ​​​ഫ് ഏ​​​ഞ്ച​​​ൽ​​​സ്’, ചെ​​​റു​​​ക​​​ഥ​​​ക​​​ളു​​​ടെ സ​​​മാ​​​ഹാ​​​രം 2023 ന​​​വം​​​ബ​​​റി​​​ൽ രാ​​​ജ്ഭ​​​വ​​​നി​​​ൽ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. രാ​​​ജ്ഭ​​​വ​​​നു​​​ക​​​ളി​​​ൽ എ​​​ഴു​​​ത്തു​​​കാ​​​രാ​​​യി​​​രു​​​ന്ന ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​രു​​​ടെ എ​​​ണ്ണ​​​മെ​​​ടു​​​ത്താ​​​ൽ വ​​​ള​​​രെ കൂ​​​ടു​​​ത​​​ലാ​​​ണ്.

14 പു​​​സ്ത​​​ക​​​ങ്ങ​​​ൾ എ​​​ഴു​​​തി​​​യ ഒ​​​രു ഗ​​​വ​​​ർ​​​ണ​​​ർ പ​​​ട്ടാ​​​ഭി സീ​​​താ​​​രാ​​​മ​​​യ്യ ആ​​​യി​​​രു​​​ന്നു എ​​​ന്ന​​​ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് 10.30​​​ന് ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​വും 7.30ന് ​​​അ​​​ത്താ​​​ഴ​​​വും ത​​​നി​​​ച്ചാ​​​യി​​​രു​​​ന്നു. രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും രാ​​​ജ്ഭ​​​വ​​​നി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴും അ​​​ദ്ദേ​​​ഹം ഭ​​​ക്ഷ​​​ണ സ​​​മ​​​യ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. അ​​​ദ്ദേ​​​ഹം ത​​​ന്‍റെ കാ​​​ർ​​​ക്ക​​​ശ‍്യ​​​ത്തി​​​ന് പേ​​​രു​​​കേ​​​ട്ട​​​താ​​​ണ്. പ​​​ഴ​​​യ പേ​​​പ്പ​​​റും ക​​​വ​​​റു​​​ക​​​ളും കു​​​റി​​​പ്പു​​​ക​​​ൾ എ​​​ഴു​​​താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ചു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ക​​​ൻ മാ​​​സം ഒ​​​രു രൂ​​​പ ശ​​​മ്പ​​​ള​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പി​​​എ ആ​​​യി​​​രു​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഖാ​​​ന്‍റെ രാ​​​ജ്ഭ​​​വ​​​നി​​​ലെ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഏ​​​താ​​​നും പു​​​സ്ത​​​ക​​​ങ്ങ​​​ൾ ഒ​​​രു​​​പ​​​ക്ഷേ ന​​​മു​​​ക്ക് പ്ര​​​തീ​​​ക്ഷി​​​ക്കാം. അ​​​ദ്ദേ​​​ഹം ത​​​ന്‍റെ ജോ​​​ലി വ​​​ള​​​രെ തീ​​​വ്ര​​​ത​​​യോ​​​ടെ തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി ന​​​ല്ല ബ​​​ന്ധ​​​മാ​​​യി​​​രു​​​ന്നു. അ​​​ക്കാ​​​ദ​​​മി​​​ക് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ​​​പോ​​​ലും പി​​​ണ​​​റാ​​​യി​​​യു​​​ടെ പ്ര​​​ത്യേ​​​ക അ​​​ഭ്യ​​​ർ​​​ഥ​​​ന​​​ക​​​ൾ അ​​​ദ്ദേ​​​ഹം അം​​​ഗീ​​​ക​​​രി​​​ച്ചു.
എ​​​ന്നി​​​രു​​​ന്നാ​​​ലും, അ​​​വ​​​രു​​​ടെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള ശി​​​പാ​​​ർ​​​ശ​​​ക​​​ളു​​​ടെ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ള്ള അ​​​ത്ത​​​രം ചി​​​ല നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ദ്ദേ​​​ഹം വ്യ​​​ത്യ​​​സ്ത​​​നാ​​​യി​​​രു​​​ന്നു. ഇ​​​ത് കൂ​​​ടു​​​ത​​​ൽ ഭി​​​ന്ന​​​ത​​​ക​​​ളി​​​ലേ​​​ക്ക് ന​​​യി​​​ച്ചെ​​​ങ്കി​​​ലും സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ സ്വീ​​​ക​​​രി​​​ച്ച നി​​​ല​​​പാ​​​ട് ന്യാ​​​യ​​​മാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി. എ​​​ന്നി​​​രു​​​ന്നാ​​​ലും, ദി​​​വ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ ഭി​​​ന്ന​​​ത​​​ക​​​ൾ തു​​​ട​​​ർ​​​ന്നു. ചി​​​ല മ​​​ന്ത്രി​​​മാ​​​രും കാ​​​ര്യ​​​ങ്ങ​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ത്ത നി​​​ല​​​പാ​​​ടാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​ത്.

ഭി​​​ന്ന​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കണം

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ക​​​ട​​​ന​​​വും മി​​​ക​​​ച്ച​​​താ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. സാ​​​മ്പ​​​ത്തി​​​ക സ്ഥി​​​തി ദു​​​ഷ്‌​​​ക​​​ര​​​മാ​​​യ അ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രി​​​ക്കു​​​ന്നു. ചി​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ശ​​​മ്പ​​​ള​​​വും പെ​​​ൻ​​​ഷ​​​നും ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​ർ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​വും മോ​​​ശ​​​മാ​​​യി. ഭി​​​ന്ന​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച് ഭ​​​ര​​​ണം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തേ​​​ണ്ട സ​​​മ​​​യ​​​മാ​​​ണി​​​ത്.

നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ ക്ഷ​​​ണി​​​ക്കാ​​​നും തൊ​​​ഴി​​​ൽ സാ​​​ധ്യ​​​ത​​​ക​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നു​​​മു​​​ള്ള സ​​​മ​​​യം കൂ​​​ടി​​​യാ​​​ണി​​​ത്. ഉ​​​യ​​​ർ​​​ന്ന ത​​​ല​​​ങ്ങ​​​ളി​​​ലെ ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളും അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​ങ്ങ​​​ളും സം​​​സ്ഥാ​​​ന​​​ത്ത് നി​​​ക്ഷേ​​​പം ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ ന​​​ല്ല​​​ത​​​ല്ല.

മെ​​​ച്ച​​​പ്പെ​​​ട്ട കാ​​​ര‍്യ​​​ബോ​​​ധം നി​​​ല​​​നി​​​ൽ​​​ക്കു​​​മെ​​​ന്നും എ​​​ല്ലാ ത​​​ല​​​ങ്ങ​​​ളി​​​ലും സ്ഥി​​​തി മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സം​​​രം​​​ഭ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

———————————————————————————————————————————————————-

കടപ്പാട് : ദീപിക

———————————————

പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ,  മാതൃഭൂമിയുടെ എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക