വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ പ്രാർത്ഥിക്കണം

തിരുവനന്തപുരം: വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ പ്രാര്‍ഥിക്കണമെന്നും മൂന്നാംവട്ടവും അധികാരത്തിലെത്തിയാല്‍ ബംഗാളിലെ പോലെ പാര്‍ട്ടി നശിക്കുമെന്നും കവി കെ. സച്ചിദാനന്ദൻ. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘പശ്ചിമ ബംഗാളിൽ നമ്മൾ കണ്ടതുപോലെ രണ്ട് ടേം ഒരു പാർട്ടിയെ അഹങ്കാരികളാക്കുകയും മുന്നാമത്തെ ടേം നശിപ്പിക്കുകയും ചെയ്യും. ഞാൻ എന്റെ സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു – അടുത്ത തവണ നിങ്ങൾ അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കുക. കാരണം അത് പാര്‍ട്ടിയുടെ അവസാനമായിരിക്കും’ . സച്ചിദാനന്ദൻ പറഞ്ഞു കേരളത്തിലെ പോലീസ് സംവിധാനത്തോട് […]

സ്വത്തുക്കൾ ബന്ധുക്കൾ കയ്യടക്കി;ഷെഫ് നൗഷാദിന്റെ മകള്‍

കൊച്ചി : പാചകവിദഗ്ധനും സിനിമ നിർമാതാവുമാണ് ഷെഫ് നൗഷാദ്. 2021 ലാണ്  നൗഷാദ് അന്തരിച്ചത്. അതിന് മുന്‍പ് അദ്ദേഹത്തിന്റെ ഭാര്യ ഷീബയും അന്തരിച്ചിരുന്നു. ഇപ്പോള്‍ നൗഷാദിന്റെ മകള്‍ നഷ്വ നൗഷാദിന്റെ ഫേസ്ബുക് പോസ്റ്റാണ് ചർച്ചയാകുന്നത്. ഉമ്മയുടെയും, വാപ്പയുടെയും മരണശേഷം എന്റെ അറിവോ, ഇഷ്ടമോ തിരക്കാതെ മാതൃസഹോദരനായ ഹുസൈൻ, നാസിം, പൊടിമോൾ എന്നിവർ ചേർന്ന് ഹുസൈന്റെ പേരിൽ കോടതിയിൽ നിന്നും ഗാർഡിയൻഷിപ്പെടുത്ത് എന്റെ മാതാപിതാക്കളുടെ സ്വത്തുക്കളും, കാറ്ററിംഗ് ബുസിനസ്സും കയ്യടക്കി വെച്ചിരിക്കുകയാണ്. ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് […]

കൈതോലപ്പായ വിവാദം വീണ്ടും; ഇക്കുറി പി.രാജീവും…

തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തില്‍ കൂടുതൽ വെളിപ്പെടുത്തലുമായി ദേശാഭിമാനി മുന്‍ അസോസിയേററ് എഡിററർ ജി.ശക്തിധരന്‍. ഇതു സംബന്ധിച്ച് അദ്ദേഹം വീണ്ടു ഫേസ്ബുക്കിൽ കുറിപ്പിട്ടു. എറണാകുളം കലൂരിലെ ദേശാഭിമാനി ഓഫീസില്‍നിന്ന് 2.35 കോടി രൂപ രണ്ടുദിവസം അവിടെ താമസിച്ച് സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും എകെജി സെന്ററില്‍ എത്തിച്ചത് വ്യവസായമന്ത്രി പി രാജീവാണെന്നും ശക്തിധരൻ പറയുന്നു. നേരത്തെ താൻ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ശക്തിധരന്‍ ചോദിച്ചു. ‘നട്ടുച്ചയ്ക്ക് ഇരുട്ടോ’ എന്ന തലക്കെട്ടിലാണ് […]

Special Story
August 17, 2023

എഐ ഫീച്ചറുകളുമായി വാട്‌സ് ആപ്പ് അപ്‌ഡേഷന്‍

ഇനി മുതല്‍ വാട്ട്‌സ്ആപ്പില്‍ എഐ ഉപയോഗിച്ച് സ്റ്റിക്കര്‍ ക്രിയേറ്റ് ചെയ്യാം. മൈക്രോ നിരവധി സോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ അവരവരുടെ പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എഐ മോഡലുകളും ഫീച്ചറുകളും ഇതിനോടകം ഉപയോഗിച്ചു തുടങ്ങിയിരുന്നു. മാര്‍ക്ക് സക്കര്‍ബര്ഗിന്റെ മെറ്റയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതിനിടയിലാണ് വാട്ട്സാപ്പില്‍ പുതിയ എഐ ഫീച്ചര്‍ കൊണ്ടുവരാന്‍ കമ്പനി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള് പറയുന്നത്. ടെക്സ്റ്റ് അധിഷ്ഠിത കമാന്‍ഡുകള്‍ ഉപയോഗിച്ച് […]

Special Story
August 17, 2023

ഭരണകൂടങ്ങള്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുമ്പോള്‍..

കൊച്ചി: കോടതികള്‍ മാത്രമാണ് ഇന്ന് ജനങ്ങള്‍ക്ക് ഏക ആശ്രയമെന്ന് രാഷ്ടീയ ചിന്തകനും എഴുത്തുകാരനുമായ സി.ആര്‍. പരമേശ്വരന്‍ അഭിപ്രായപ്പെടുന്നു. അതുകൊണ്ട്, 130 കോടി ജനങ്ങള്‍ കൂപ്പുകയ്യുകളോടെ ബഹുമാനപ്പെട്ട കോടതികളോട് അഭ്യര്‍ത്ഥിക്കുന്നത് നീതിയുക്തമായും വേഗത്തിലും നീതിയന്ത്രം പ്രവര്‍ത്തിപ്പിക്കേണമേ എന്നാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം താഴെ ചേര്‍ക്കുന്നു: പ്രത്യക്ഷമായും സംഘപരിവാര്‍ ഭരണകൂടത്തിന് അനുകൂലമായ വിധികള്‍ പുറപ്പെടുവിച്ച മൂന്നുനാല് ബഹുമാനപ്പെട്ട ജഡ്ജിമാരെ ഗുജറാത്തില്‍ നിന്ന് സ്ഥലം മാറ്റിയ സുപ്രീംകോടതിയുടെ നടപടി വളരെ അഭിനന്ദനീയമാണ്. ആ വിധികള്‍ ചിലത് അസംബന്ധം […]

‘മുത്തുവേൽ പാണ്ഡ്യൻ’ ; ഉലകം ജയിച്ച ജയിലർ

ആരാധകരെ ത്രസിപ്പിച്ചുകൊണ്ട്  ജയിലർ സിനിമയിൽ രജനി മുത്തുവേൽ പാണ്ഡ്യൻ എന്ന റിട്ടയേർഡ് ജയിലറായി പകർന്നാടുന്നു . “വിരമിച്ചശേഷം പാണ്ഡ്യൻ തന്റെ ചെറുമകന്റെ യൂട്യൂബ് ചാനലിനായി വീഡിയോകൾ ചിത്രീകരിക്കാൻ സഹായിക്കുന്നു.  മകൻ അർജുൻ (വസന്ത് രവി), മനഃസാക്ഷിയുള്ള ഒരു പോലീസുകാരൻ, ഒരു വിഗ്രഹക്കടത്ത് റാക്കറ്റിലേക്ക് പെട്ടുപോകുമ്പോൾ  പ്രശ്‌നം മുത്തുവേൽ പാണ്ഡ്യൻന്റെ കോർട്ടിലെത്തുന്നു.  തന്റെ മകനെ ബാധിച്ച പ്രശ്നത്തിന് തന്റെ സത്യസന്ധമായ വഴികളും സാഹചര്യമൊരുക്കിയെന്നു  തിരിച്ചറിഞ് മുത്തുവേൽ, സ്വമേധയാ  ഇടവേള എടുത്ത ഒരു ലോകത്തേക്ക് തിരിച്ചുവരുന്നു. നെൽസന്റെ മുൻ മൂന്ന് […]

Special Story
August 13, 2023

കരിമണലും കുഴല്‍നാടനും

കൊച്ചി: ആലുവയിലെ കരിമണല്‍ കര്‍ത്തയുടെ കമ്പനിയില്‍ നിന്ന് ‘പണം’ പററിയതിനു മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍ നാടന്‍ എം എല്‍ എയെ കാത്തിരിക്കുന്നത് അന്തരിച്ച പി..ടി. തോമസിന്റെ ‘ഗതി’ ആയിരിക്കുമെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആര്‍.. പരമേശ്വരന്റെ മുന്നറിയിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: മാത്യു കുഴല്‍നാടന്‍ 140 നിയമസഭാഠഗങ്ങളില്‍ ഒറ്റപ്പെട്ട് വേറിട്ട് നില്‍ക്കുന്നു. ഒരു പക്ഷെ, പി. ടി. തോമസിനെക്കാള്‍ ഒരു പടി മേലെ. എന്നാല്‍ ഗാഡ്ഗില്‍ […]

Special Story
August 13, 2023

കരിമണല്‍ കര്‍ത്തയും  ജന്മഭൂമിയും മുഖ്യപത്രാധിപരും 

തിരുവനന്തപുരം : ആര്‍. എസ്. എസ് നിയന്ത്രിക്കുന്ന,  ജന്മഭൂമി പത്രത്തിന്റെ മുഖ്യപത്രാധിപര്‍ ആയിരുന്ന ഹരി. എസ്. കര്‍ത്ത, രണ്ടു തവണ ആ സ്ഥാനത്തു നിന്ന് ഇറങ്ങിപ്പോകേണ്ടി  വന്ന കഥ ഫേസ്ബുക്കില്‍ കുറിച്ചു. രണ്ടു പ്രാവശ്യവും കരിമണല്‍ വ്യവസായും സി.എം.ആര്‍.എല്‍ ഉടമയുമായ എസ്.എന്‍. ശശിധരന്‍ കര്‍ത്തയായിരുന്നു  ‘നായകന്‍’ എന്ന് അദ്ദേഹം അനുസ്മരിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം താഴെ ചേര്‍ക്കുന്നു: ഒരു കര്‍ത്താ(വ് ) കൂടി വാര്‍ത്തയില്‍ നിറയുന്നു. ഒന്നര വര്‍ഷത്തിലേറെ മുമ്പ് വാര്‍ത്താ മാധ്യമങ്ങള്‍ വിവാദ പുരുഷനാക്കിയത് മറ്റൊരു […]

Special Story
August 10, 2023

വിജയനും കുടുംബവും നടത്തുന്നത് ‘കടുംവെട്ട്’

തിരുവനന്തപുരം: ഇടതുമുന്നണി ഭരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നടത്തൂന്നത് ‘കടുംവെട്ട്’ ആണെന്ന് ഇടതുപക്ഷ നിരീക്ഷകനും ദേശാഭിമാനി മുന്‍ അസോസിയേററ് എഡിറററുമായ ജി. ശക്തിധരന്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് താഴെ ചേര്‍ക്കുന്നു : വീണ ഒപ്പിച്ചത് ഒന്നേമുക്കാല്‍ കോടി രൂപ കേരളത്തില്‍ ഏതെങ്കിലും മുഖ്യമന്ത്രിയുടെ ഭരണകാലത്ത് കേട്ടിട്ടുള്ള , അറിഞ്ഞിട്ടുള്ള .പൊതുമണ്ഡലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഒരു സംഭവമാണോ ഇന്ന് മനോരമയുടെ ദില്ലി ബ്യുറോ ചീഫ് ജോമി തോമസ് പുറത്ത് കൊണ്ടുവന്ന ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ വിധിയില്‍ മുഖ്യമന്ത്രി […]

Special Story
August 10, 2023

സ്മൃതി ഇറാനി ചരിത്രം മനസ്സിലാക്കണം…

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്റെ ചര്‍ച്ചയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് രാഷ്ടീയ നിരീക്ഷകയായ സുധ മേനോന്‍. അവരുടെ ഫേസ്ബുക്ക് കുറിപ്പ് താഴെ ചേര്‍ക്കുന്നു : ഇന്നേ ദിവസം കോണ്‍ഗ്രസിനോട് ക്വിറ്റ് ഇന്ത്യാ എന്ന് വിളിച്ചു പറഞ്ഞ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ഒന്ന് ചോദിച്ചോട്ടെ: ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഗാന്ധിജിയും നെഹ്രുവും പട്ടേലും ആസാദും അടക്കമുള്ള നേതാക്കള്‍ ജയിലില്‍ കിടക്കുമ്പോള്‍, പതിനായിരക്കണക്കിന് സമരഭടന്മാരെ ബ്രിട്ടീഷ് പോലീസ് ക്രൂരമായി […]