കൊച്ചി:ഇ ഡി യുടെ കയ്യിൽപെട്ട സി പി എം സംസ്ഥാന സമിതി അംഗം എംകെ കണ്ണനെ പരിഹസിച്ചു നടൻ ജോയ് മാത്യു ഫേസ്ബുക്കിൽ. “ബാങ്ക് വിപ്ലവകാരികൾക്ക് വിറയൽ വരുമ്പോൾ ഇങ്ങേരെ ഓർത്താൽ മതി ,വിറയൽ മാറും” ജോയ് മാത്യു തുടരുന്നു .
അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് പോസ്റ്റിനു ചുവട്ടിൽ. ” അടിയന്തരാവസ്ഥയിൽ അകത്തു കിടന്ന ആളാണ്. …പിന്നെ ആണ് ED ….പിന്നെ തളർച്ച പോസ്റ്റ് കോവിഡ് സിന്ഡ്രോമ് ആണ്. …വാക്‌സിന് പകരം ക്യാപ്‌സുൽ ആണ് എടുത്തത് ” ചിലർ എഴുതുന്നു .
ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം ചുവടെ:-
” പ്രായം 94
തൊഴിൽ കുട നിർമ്മാണം
ചെയ്യാത്ത കുറ്റത്തിന് 45 ദിവസം ജയിൽ വാസം
എന്നാൽ അശേഷം “വിറയലോ ബോധക്ഷയമോ “ഇല്ല
ഇയാളുടെ പേരാണ് ഗ്രോ വാസു
ബാങ്ക് വിപ്ലവകാരികൾക്ക് വിറയൽ വരുമ്പോൾ ഇങ്ങേരെ ഓർത്താൽ മതി ,വിറയൽ മാറും
പക്ഷെ മടിയിൽ കനം പാടില്ല “
Post Views: 179