പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകൾക്കു വേണ്ടി കരഞ്ഞൂ!!

ചെങ്ങന്നൂർ : മന്ത്രി സജി ചെറിയാനെ പുകഴ്ത്തി വേദിയിൽവച്ച് വീട്ടമ്മ പാടിയ ഗാനം സമൂഹമാധ്യമങ്ങളിൽ വൈറൽ.

പ്രളയകാലത്ത് ഉൾപ്പെടെ എംഎൽഎ കൂടിയായ സജി ചെറിയാൻ നടത്തിയ ഇടപെടലുകളെ പുകഴ്ത്തിയാണ് കവിത. മന്ത്രിയെ വേദിയിലിരുത്തി  ചെങ്ങന്നൂർ ഉമയാറ്റുകര സ്വദേശിനി ഗീത രാമചന്ദ്രനാണ് കവിത ചൊല്ലിയത്. ഗീത തന്നെയാണ് പാട്ട് എഴുതിയതും.

മന്ത്രിയെ ജനസേവകൻ, അഭിമാന താരം, ചെങ്ങന്നൂരിന്റെ അഭിലാഷം, കർമയോദ്ധാവ്, രണവീരൻ, ജന്മനാടിന്റെ രോമാഞ്ചം, കൺകണ്ട ദൈവം, കാവലാൾ, ജനമന്ത്രി, സന്തോഷതാരം തുടങ്ങിയ വാക്കുകളാൽ വിശേഷിപ്പിച്ചാണ് കവിത പുരോഗമിക്കുന്നത്.സാംസ്‌കാരിക വകുപ്പിന്റെയും വാസ്തുവിദ്യാ ഗുരുകുലത്തിന്റെയും സഹായത്തോടെ ആരംഭിച്ച കളിമൺ കരകൗശല നിർമാണ വിപണന കേന്ദ്രമായ മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയെ പുകഴ്ത്തിയുള്ള ഗാനാലാപനം.

 

അതേ സമയംകവിതയെ വിമർശിച്ചും വ്യക്തി ആരാധനയെ കളിയാക്കിയും നിരവധി പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിലുണ്ട് .

കവിതയ്ക്കു പാരഡിയുമായ് ഒരു രസികൻ :- 

” വാവിട്ട വാക്കുകൾ കൊണ്ടെന്നും വാർത്തയിൽ വായുവിൽ നിൽക്കും ചെറിയാൻ

നാട്ടാരിൽ തൻ നേർക്ക് നിൽക്കുന്ന പാർട്ടിയെ നോക്കുന്നു വീണ്ടും ചൊറിയാൻ

കേസായ് കസേരപോയ് നാണക്കേടൊക്കായ് നാട്ടിൽ നിന്നൊന്നു മറയാൻ

നാളെയീ നാട്ടിലെ കോന്തന്മാർ കാര്യം മറന്നാൽ ചെറിയാൻ ഞെളിയാൻ ”

 

“ഹരിതയെ നോക്കി വിതുമ്പി

പിന്നെ ഫെനിയെ നോക്കി കരഞ്ഞു

ഭ രണഘടനയെ എടുത്തൊന്നു അലക്കി

ഒരഫീമാന താ രമായി മാറി”

 

” ശരിക്കും കരയാനിരിക്കുന്നതേയുള്ളൂ, അടുത്ത ഇലക്ഷൻ വരട്ടെ “, “ദൈവത്തെ ആരാധിക്കുന്നവരോടെ ഇവർക്ക് പുച്ഛമുള്ളൂ വ്യക്തി ആരാധന ഏതറ്റംവരെയും പോകാം”, ” ” മഴ പെയ്യിപ്പിച്ച സജി നാഥാ  മണ്ണും മാമലകളും ഉണ്ടാക്കിയ നാഥാ സഹകരണ ബാങ്കുകൾ കാക്കണേ” “നങ്ങളെ നോക്കി കരഞ്ഞത് അല്ല, പുള്ളിക്കാരന്റെ കാറിൽ വെള്ളം കേറിയപ്പോൾ നിലവിളിച്ചതാണ്  ”  അങ്ങനെ നിരവധി പ്രതികരണങ്ങൾ അരങ്ങുതകർക്കുന്നു.

 

 

 


മന്ത്രിയെക്കുറിച്ചുള്ള കവിതയുടെ വരികൾ:

 

പ്രിയമാർന്ന ജനസേവകൻ സജി ചെറിയാൻ

ഒരഭിമാന താരമായ് മാറീ

ചെങ്ങന്നൂരിന്റെ അഭിലാഷമായീ

പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകൾക്കു വേണ്ടി കരഞ്ഞൂ

കക്ഷിരാഷ്ട്രീയങ്ങളില്ലാതെ, കൈത്താങ്ങും തണലുമായി നിന്നൂ

കർമയോദ്ധാവായ് പടനയിച്ചായിരം കണ്ണുനീരൊപ്പി നടന്നൂ

പ്രതിസന്ധികൾ മലർമാലപോൽ അണിയുന്ന രണവീരനായി

ജന്മനാടിന്റെ രോമാഞ്ചമായീ

പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകൾക്കു വേണ്ടി കരഞ്ഞൂ

കല്ലോലിനി പോലൊഴുകും കരുണ തൻ കർമങ്ങളിൽ നാഥനായീ‌

കൺകണ്ട ദൈവമായ് കാവലാളായ് ജനം നെഞ്ചോടു ചേർത്തങ്ങുയർത്തീ

വിജയങ്ങളിൽ ജനമന്ത്രിയായി സന്തോഷതാരം വിടർന്നു

നാടിന്റെ വികസനം ജീവിതലക്ഷ്യമാക്കീ

പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകൾക്കു വേണ്ടി കരഞ്ഞൂ

പ്രിയമാർന്ന ജനസേവകൻ സജി ചെറിയാൻ

ഒരഭിമാന താരമായ് മാറീ

ചെങ്ങന്നൂരിന്റെ അഭിലാഷമായീ…

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News