കരുവന്നൂർ സഹ.ബാങ്ക് നടപടി വൈകില്ലെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക തിരിമറികളെക്കുറിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ നടപടികൾ ഉണ്ടാവുമെന്ന് സൂചന. ബാങ്കിലെ തട്ടിപ്പുകൾക്ക് പിന്നിൽ സി പി എം സംസ്ഥാന സമിതി നേതാക്കൾ ഉണ്ടെന്നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് പറയുന്നത്.ഇതിനുള്ള തെളിവുകൾ കൈവശം ഉണ്ടെന്നും അവർ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ മൽസരിക്കുന്ന എൻ ഡി എ സ്ഥാനാർഥിയായ ഡോ.ടി.എൻ.സരസുവുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ നടപടികൾ താമസിയാതെ ഉണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുകയും […]

ഇ ഡി യെ വട്ടം ചുററിച്ച് വീണ്ടും ഉത്തരവുകളുമായി മുഖ്യമന്ത്രി കെജ്രിവാൾ

ന്യൂഡൽഹി : മദ്യനയക്കേസിൽ അറസ്ററിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉത്തരവുകൾ ഇറക്കുന്നത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററിനു തലവേദനയാവുന്നു. കഴിഞ്ഞ ദിവസവും അദ്ദേഹം ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. അത് എങ്ങനെയായിരുന്നു എന്ന് തിരക്കുകയാണ് ഇ ഡി. മുഖ്യമന്ത്രിക്ക് ലാപ്ടോപ്പോ കടലാസോ നൽകിയിട്ടിലെന്നും അവർ വിശദീകരിക്കുന്നുണ്ട്. പിന്നെ ഉത്തരവുകൾ പുറത്ത് വരുന്നത് എങ്ങനെയെന്ന് ഇ ഡി ക്ക് ഒരു ധാരണയുമില്ല. സൗജന്യ മരുന്നും, പരിശോധനകളും തുടരാൻ കെജ്രിവാൾ നിർദേശം നൽകിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചു. ജനങ്ങൾക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം […]

കേന്ദ്ര ഏജൻസികളുടെ അഴിഞ്ഞാട്ടം: ഇടപടാൻ കമ്മീഷൻ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, കേന്ദ്ര സർക്കാരിൻ്റെ വിവിധ അന്വേഷണ ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു എന്ന ഇന്ത്യ സഖ്യത്തിൻ്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. കേന്ദ്ര സർക്കാരിനും അന്വേഷണ ഏജൻസികൾക്കും ഉള്ള മാർഗനിർദ്ദേശങ്ങളുടെ കരട് ഉടൻ തയ്യാറാക്കും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഇന്ത്യാ സഖ്യം നേതാക്കൾ കമ്മീഷന് മുന്നിൽ ഈ വിഷയം അവതരിപ്പിച്ചിരുന്നു. പരിശോധനയെന്ന രീതിയിൽ ഔദ്യോഗിക വസതിയിലെത്തിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഇതിനൊപ്പം ആംആദ്മി പാർട്ടിയുടെ ഓഫീസ് ദീർഘകാലത്തേക്ക് അടച്ചിടാൻ […]

അറസ്ററ് നിയമവിരുദ്ധമോ ? ഹൈക്കോടതിയിൽ ഹര്‍ജി ബുധനാഴ്ച

ന്യൂഡൽഹി : മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഹർജി അടിയന്തിരമായി കേൾക്കാനുള്ള ആവശ്യം ഡൽഹി ഹൈക്കോടതി നിരസിച്ചു. ഹര്‍ജി ബുധനാഴ്ച്ച പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി അറസ്റ്റ് നിയമ വിരുദ്ധമാണെന്നും ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഇതിനിടെ, അരവിന്ദ് കെജ്രിവാളിനെ സന്ദർശിക്കാൻ ഭാര്യ സുനിത രാതി ഇഡി ഓഫീസിലെത്തി. അല്‍പസമയത്തിനുശേഷം മടങ്ങി. മദ്യകേസിൽ കൂടുതൽ സ്ഥലങ്ങളിൽ ഇ ഡി പരിശോധന വ്യാപിപ്പിക്കുകയാണ്. കേസിലെ പ്രതി കെ.കവിതയുടെ ബന്ധുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എം എൽ എ ഗുലാം […]

റഷ്യയെ ഞെട്ടിച്ച് ഐ എസ് ആക്രമണം: 150 പേർ മരിച്ചു

മോസ്കോ: റഷ്യയിൽ തലസ്ഥാനമായ മോസ്കോയിൽ ഇസ്ലാമിക് സ്റേറററ് നടത്തിയ ആക്രമണത്തിൽ 150 പേര്‍ മരിച്ചു. 180 പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെ ഭീകരർ നിറയൊഴിക്കുകയായിരുന്നു. വെടിവയ്പ്പിന് പിന്നാലെ ഹാളിനകത്ത് സ്ഫോടനങ്ങളുണ്ടായി. പിന്നാലെ കെട്ടിടത്തിന് തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സൈനികരുടെ വേഷത്തിലെത്തിയ  അക്രമികളിൽ 11 പേർ പിടിയിലായതായി റിപ്പോർട്ടുണ്ട്. […]

ഭരണ പ്രതിസന്ധി തുടരും: മുഖ്യമന്ത്രി ആറു നാൾ ഇ ഡി കസ്ററഡിയിൽ

ന്യൂഡൽഹി: ആറ് ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററിൻ്റെ (ഇഡി) കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഡൽഹി റൗസ് അവന്യു പിഎംഎൽഎ കോടതി ഉത്തരവ് പുറപ്പെടുവിച്ചതോടെ ഡൽഹി സംസ്ഥാനം ഭരണ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന് കോടതിയിൽനിന്ന് പുറത്തിറങ്ങുമ്പോൾ കേ‌ജ്‌രിവാൾ പ്രതികരിച്ചു.ആവശ്യമെങ്കിൽ ജയിലിൽനിന്ന് സർക്കാരിനെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിധിപ്പകർപ്പ് തയാറാക്കുന്നതിലെ കാലതാമസമാണ് വിധി വൈകാൻ കാരണമെന്നാണ് സ്പെഷൽ ജഡ്ജി കാവേരി ബാജ്​വ അറിയിച്ചത്. കേജ്‌രിവാളിനെ പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. എന്നാൽ […]

മുഖ്യമന്ത്രിയുടെ അറസ്ററ്: ഡൽഹി സർക്കാർ ഭരണപ്രതിസന്ധിയിൽ

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് അറസ്ററ് ചെയ്തതോടെ ആം ആദ്മി പാർട്ടി നയിക്കുന്ന ഡൽഹി സർക്കാർ ഭരണപ്രതിസന്ധിയിലായി. കേജ്​രിവാള്‍ രാജിവയ്ക്കില്ലെന്നും, ജയിലിലിരുന്ന് ഭരിക്കുമെന്നും ആം ആദ്മി പാര്‍ട്ടി പറയുന്നുണ്ട് എങ്കിലും അതിനു ചട്ടം അനുവദിക്കുന്നില്ല.ഇതോടെ നിയമസാധുതകള്‍ പരിശോധിക്കുകയാണ് ലഫ്റ്റനന്‍റ് ഗവര്‍ണറും ആഭ്യന്തര മന്ത്രാലയവും. ഇതിനിടെ അറസ്ററിനെതിരെ  അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. നേരത്തെ, മദ്യനയ കേസിൽ അറസ്റ്റിലായ ബി.ആര്‍.എസ്. നേതാവ് കവിത നല്‍കിയ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. ജാമ്യത്തിനായി […]

മദ്യനയക്കേസ്: മുഖ്യമന്ത്രി കെജ്‌രിവാള്‍ അറസ്റ്റില്‍

ന്യൂഡൽഹി: മദ്യനയ അഴിമതി കേസില്‍,ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിൽ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ഈ നടപടി. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട്, എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിജയ് നായര്‍, ബിആര്‍എസ് നേതാവ് കെ കവിത എന്നിവരെ ഇ ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വീടു പരിശോധിക്കുന്നതിൽ നിന്ന് സംരക്ഷണം നല്‍കണമെന്നകേസില്‍ തന്റെ അറസ്റ്റ് തടയണമെന്ന കെജ്രിവാളിന്റെ […]

കേന്ദ്രസർക്കാരിന് തിരിച്ചടി: വസ്തുതാപരിശോധന യൂണിറ്റ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി : അഭിപ്രായ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായത് കൊണ്ട്, കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട ഇന്റർനെറ്റ് ഉള്ളടക്കത്തിന്റെയും വാർത്തകളുടെയും വസ്തുതാപരിശോധനയ്ക്കു പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ (പിഐബി) ചുമതലപ്പെടുത്തിയ വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണു നടപടി. ബോംബെ ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ടുള്ള കേസിൽ അന്തിമതീർപ്പുണ്ടാകുന്നതുവരെയാണ് സ്റ്റേ. ഏപ്രിൽ 15നാണ് ബോംബെ ഹൈക്കോടതി ഇനി കേസ് പരിഗണിക്കുന്നത്. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ ഉള്ളടക്കമോ സർക്കാരിന്റെ കീഴിലുള്ള പിഐബി വ്യാജമെന്നു മുദ്രകുത്തിയാൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ നീക്കം […]

ബിസിനസ് പങ്കാളിത്തം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വെട്ടിലാവുന്നു

തിരുവനന്തപുരം: സി പി എം കേന്ദ്ര കമ്മിററി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ. പി. ജയരാജൻ്റെ കുടുംബവും തമ്മിലുള്ള ബിസിനസ് പങ്കാളിത്തം തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നിഷേധിച്ചില്ല. ജയരാജനും രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും തമ്മില്‍ ബിസിനസ് പങ്കാളിത്തമുണ്ടെങ്കില്‍ അത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബന്ധമാണോ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.താനും ജയരാജനുമായുള്ള ബിസിനസ് പങ്കാളിത്തം സി.പി.എം-ബി.ജെ.പി. ബന്ധത്തിന് തെളിവാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ പ്രതിരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കേരളത്തില്‍ സി.പി.എം-ബി.ജെ.പി. ബന്ധമുണ്ടെന്ന് പ്രതിപക്ഷ […]